ഇത്തരം ചർച്ചകൾ കാരണം കച്ചവടം കുറയണ്ട എന്ന് കരുതിയാവണം ബെം​ഗളൂരുവിലുള്ള ഈ റെസ്റ്റോറന്റ് കൃത്യമായി കാര്യങ്ങൾ എഴുതിവച്ചത്. 

ചായക്കടകൾ, റെസ്റ്റോറന്റുകൾ ഇവയൊന്നും മിക്കപ്പോഴും നമുക്ക് ഭക്ഷണം കഴിക്കാനുള്ള ഇടം മാത്രമല്ല. മറിച്ച് പലവിധ കാര്യങ്ങൾ സംസാരിക്കുകയും ചർച്ച ചെയ്യുകയും ഒക്കെ ചെയ്യുന്ന ഇടം കൂടിയാണ്. അതുപോലെ തന്നെ റിയൽ എസ്റ്റേറ്റിലടക്കം പല കച്ചവടങ്ങളും ചർ‌ച്ച ചെയ്യപ്പെടുന്ന ഇടങ്ങളാണ് ഇവ. സിനിമാ ചർച്ചകളും രാഷ്ട്രീയ ചർച്ചകളും റെസ്റ്റോറന്റുകളിലും, ചെറുതും വലുതുമായ ടീ/കോഫീ ഷോപ്പുകളിൽ നടക്കാറുണ്ട്. എന്നാൽ, ബെം​ഗളൂരുവിലെ ഒരു റെസ്റ്റോറൻ‌റിൽ ഇതുമായി ബന്ധപ്പെട്ട് വച്ച ഒരു മുന്നറിയിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്. 

ഈ സൗകര്യം ഭക്ഷണം കഴിക്കാൻ വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. അല്ലാതെ റിയൽ എസ്റ്റേറ്റോ രാഷ്ട്രീയമോ ചർച്ച ചെയ്യാൻ വേണ്ടി ഉള്ളതല്ല. ദയവായി അത് മനസിലാക്കുകയും സഹകരിക്കുകയും ചെയ്യുക എന്നാണ് ഇവിടെ എഴുതി വച്ചിരിക്കുന്നത്. Farrago Metiquirke എന്ന യൂസറാണ് ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

സാധാരണയായി പല ന​ഗരങ്ങളിലും ആളുകൾ വിവിധ ഡോക്യുമെന്റുകളും മറ്റും കൊണ്ടുവന്ന് റെസ്റ്റോറന്റിൽ മേശയ്ക്ക് ചുറ്റുമിരുന്ന് റിയൽ എസ്റ്റേറ്റ് സംബന്ധിയായ ചർച്ചകൾ നടത്താറും തീരുമാനങ്ങൾ എടുക്കാറും ഒക്കെയുണ്ട്. എന്തായാലും, ഇത്തരം ചർച്ചകൾ കാരണം കച്ചവടം കുറയണ്ട എന്ന് കരുതിയാവണം ബെം​ഗളൂരുവിലുള്ള ഈ റെസ്റ്റോറന്റ് കൃത്യമായി കാര്യങ്ങൾ എഴുതിവച്ചത്. 

Scroll to load tweet…

പോസ്റ്റ് എക്സിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്. ചിലരെല്ലാം ഇപ്പോഴും ചില റെസ്റ്റോറന്റുകളിൽ ഇങ്ങനെയുള്ള ഡീലേഴ്സിനെ കാണാറുണ്ട് എന്ന് കമന്റ് നൽകിയിട്ടുണ്ട്. ഇങ്ങനെയൊക്കെ മുന്നറിയിപ്പ് നൽകിയാലും ആളുകൾ ഇക്കാര്യങ്ങൾ ചർച്ച ചെയ്യും എന്ന് കമന്റ് നൽകിയവരും ഉണ്ട്. റെസ്റ്റോറന്റിൽ മാത്രമല്ല, എല്ലായിടങ്ങളിലും ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നവരെ കാണാം എന്ന് പറഞ്ഞവരും ഉണ്ട്. 

'നിങ്ങളുടെ അച്ഛന്‍ ഒരു ഹീറോയാണ്'; ​മരിക്കുന്നതിന് മുമ്പുതന്നെ '​ഗുഡ്ബൈ പാർട്ടി' സംഘടിപ്പിച്ച് കാൻസർ ബാധിതൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം