Asianet News MalayalamAsianet News Malayalam

'കല്ല്യാണത്തിന് എന്തായാലും വരണം, വരുമ്പോ 27,000 രൂപയും കൊണ്ടുവരണം', അതിഥികളോട് ദമ്പതികൾ

ദമ്പതികൾ അതിഥികളിൽ നിന്ന് $333 (27,000 രൂപ) യും വാങ്ങി. ഡബിൾ ഡെക്കർ ബസിലെ കോംപ്ലിമെൻ്ററി സീറ്റ്, ന്യൂയോർക്ക് സിറ്റിയിൽ 12 മണിക്കൂർ ടൂർ എന്നിവയെല്ലാം ഈ പണം നൽകിയവർക്ക് ദമ്പതികൾ വാ​​ഗ്‍ധാനം ചെയ്തിരുന്നു.

Nova and Reemo Style couple asks guests 333 dollar as wedding expenses
Author
First Published Aug 13, 2024, 5:05 PM IST | Last Updated Aug 13, 2024, 5:05 PM IST

വിവാഹത്തിന് സമ്മാനങ്ങൾ സ്വീകരിക്കുന്നവരുണ്ട്. പണം നൽകുന്നവരും സ്വീകരിക്കുന്നവരും ഉണ്ട്. ഇത് വലിയ സാമ്പത്തികബാധ്യതയില്ലാതെ നമ്മെ രക്ഷിക്കാറുമുണ്ട്. എന്നാൽ, ഇന്ന് പലരും വിവാഹത്തിന് പണം സ്വീകരിക്കാറില്ല. വിദേശത്ത് തീരെയില്ല. എന്നാൽ, കല്ല്യാണത്തിന് ക്ഷണിക്കുമ്പോൾ അതിഥികളോട് ഒരു നിശ്ചിത തുക കൂടി കൊണ്ടുവരാൻ പറഞ്ഞാൽ എങ്ങനെയിരിക്കും? അതാണ് ഇവിടെ സംഭവിച്ചത്. 

അടുത്തിടെ വിവാഹിതരായ നോവയും റീമോ സ്റ്റൈലും വിവാഹത്തിന് വരുന്നവരോട് 27,000 രൂപയും കൊണ്ടുവരാൻ പറഞ്ഞത്രെ. എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ, നവദമ്പതികളായ നോവയും റീമോ സ്റ്റൈലും പറഞ്ഞത്, ഒരു കൺസേർട്ടിന് വരുന്നത് പോലെ കണ്ട് തങ്ങളുടെ വിവാഹത്തിന് പങ്കെടുക്കാനാണ് തങ്ങൾ അതിഥികളോട് ആവശ്യപ്പെട്ടത് എന്നാണ്. വിവാഹച്ചടങ്ങ് ചെലവേറിയതാണ്. തങ്ങളുടെ പ്രിയപ്പെട്ട പോപ്പ് താരങ്ങളെ കാണാൻ എത്ര രൂപയും ആളുകൾ ചെലവഴിക്കും അതുപോലെ തങ്ങൾക്ക് പ്രിയപ്പെട്ടവരുടെ വിവാഹദിനത്തിൽ ഒരു തുക ചെലവഴിച്ചാലെന്താ എന്നും നോവയും റീമോയും ചോദിക്കുന്നു.  

റീമോ പറയുന്നത്, ഇത്ര തുകയൊന്നും മുടക്കി ആരും മിക്കവാറും വിവാഹത്തിന് വരില്ലായിരിക്കും എന്നാണ് താൻ ആദ്യം നോവയോട് പറഞ്ഞത് എന്നാണ്. എന്നാൽ, വിവാഹത്തിന് അതിഥികൾ എത്തി. ദമ്പതികൾ അതിഥികളിൽ നിന്ന് $333 (27,000 രൂപ) യും വാങ്ങി. ഡബിൾ ഡെക്കർ ബസിലെ കോംപ്ലിമെൻ്ററി സീറ്റ്, ന്യൂയോർക്ക് സിറ്റിയിൽ 12 മണിക്കൂർ ടൂർ എന്നിവയെല്ലാം ഈ പണം നൽകിയവർക്ക് ദമ്പതികൾ വാ​​ഗ്‍ധാനം ചെയ്തിരുന്നു. എന്നിട്ടും ചെലവിൽ, $70,000 (58,77,497.50) ലാഭിക്കാൻ ദമ്പതികൾക്ക് കഴിഞ്ഞത്രെ.

എല്ലായിടത്തും വിവാഹച്ചെലവുകൾ കൂടി വരികയാണ്. അതിനാൽ തന്നെ വിവാഹ ബജറ്റ് പരമാവധി കുറക്കുന്നതിന് വേണ്ടി ദമ്പതികൾ ഇപ്പോൾ പല വഴികളും തേടാറുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios