ഒരേ വീട്ടിൽ തന്നെ നാലു സഹോദരങ്ങളും ഐഎസ്സുകാരാണ് എന്ന പ്രത്യേകതയും മധോപട്ടി ഗ്രാമത്തിനുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 1914 -ൽ സിവിൽ സർവീസിൽ ചേർന്ന മുസ്തഫ ഹുസൈൻ ആണ് മധോപട്ടിയിൽ നിന്നുള്ള ആദ്യത്തെ സിവിൽ സർവീസ് ഓഫീസർ.
ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ പരീക്ഷകളിൽ ഒന്നാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) നടത്തുന്ന സിവിൽ സർവീസസ് പരീക്ഷ. ഓരോ വർഷവും രാജ്യത്താകമാനമുള്ള ആയിരത്തിൽ താഴെ ഒഴിവുകളിലേക്ക് മത്സരിക്കുന്നത് പത്ത് ലക്ഷത്തോളം പേരാണ്. അതിൽ ചിലർ അന്തിമ പട്ടികയിൽ ഇടം നേടുമ്പോൾ ചിലർക്ക് അതിന് സാധിക്കാതെ പോകുന്നു. സിവിൽ സർവീസ് പരീക്ഷയുടെ കാര്യം പറയുമ്പോൾ അറിയപ്പെടുന്ന ഒരു ഗ്രാമമുണ്ട് ഉത്തർ പ്രദേശിൽ, മധോപട്ടി.
ജൗൻപൂർ ജില്ലയിലെ ഈ ഗ്രാമത്തിൽ 75 വീടുകളാണ് ഉള്ളത്. ഇവിടെ ഭൂരിഭാഗം വീടുകളിലും ഒരു ഐഎഎസ് അല്ലെങ്കിൽ പിസിഎസ് കേഡറുണ്ട് എന്നാണ് പറയുന്നത്. 75 വീടുകളാണ് ഗ്രാമത്തിൽ ഉള്ളതെങ്കിൽ 50 -ൽ അധികം ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. അത് ഈ നാട്ടിലെ മകനോ മകളോ മാത്രമല്ല. മരുമകളും മരുമകനും ഒക്കെ അതിൽ പെടുന്നു. ജൗൻപൂരിലെ ഈ മധോപാട്ടി ഗ്രാമം ഇപ്പോൾ ഗാസിപൂരിലെ 'ജവാന്മാരുടെ ഗ്രാമം' എന്നറിയപ്പെടുന്ന ഘഹ്മർ ഗ്രാമത്തിന് തുല്യമാണ് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഘഹ്മർ ഗ്രാമത്തിൽ എല്ലാ വീട്ടിലും കുറഞ്ഞത് ഒരാളെങ്കിലും ആർമിയിലുണ്ട് എന്നതു കൊണ്ടാണ് ആ ഗ്രാമത്തിന് അങ്ങനെ ഒരു പേര് വന്നത്.
പോലീസ് ഓഫീസറും ദേശീയ പക്ഷിയും തമ്മിലുള്ള അപൂര്‍വ്വ സൗഹദം; വൈറലായി വീഡിയോ !
സിവിൽ സർവീസിൽ എന്നത് പോലെ തന്നെ മധോപട്ടി ഗ്രാമത്തിൽ നിന്നുള്ള യുവാക്കൾ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ), ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ എന്നിവിടങ്ങളിലും വിജയകരമായ കരിയർ കണ്ടെത്തുന്നവരാണ്.
ഒരേ വീട്ടിൽ തന്നെ നാലു സഹോദരങ്ങളും ഐഎസ്സുകാരാണ് എന്ന പ്രത്യേകതയും മധോപട്ടി ഗ്രാമത്തിനുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 1914 -ൽ സിവിൽ സർവീസിൽ ചേർന്ന മുസ്തഫ ഹുസൈൻ ആണ് മധോപട്ടിയിൽ നിന്നുള്ള ആദ്യത്തെ സിവിൽ സർവീസ് ഓഫീസർ. പ്രശസ്ത കവി വാമിക് ജൗൻപുരിയുടെ പിതാവാണ് അദ്ദേഹം. ശേഷം 1952 -ൽ ഇന്ദു പ്രകാശ് ഐഎഎസ് ഓഫീസറായി. പിന്നീടിങ്ങോട്ട് പലരും ആ പാത പിന്തുടർന്നു.
