വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോൾ വിവാഹ തീയതി കൃത്യമായ ഓർത്തെടുത്ത് പറഞ്ഞ ഭർത്താവ് തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 64 വർഷമായി എന്ന് ഫോട്ടോഗ്രാഫറോട് പറയുന്നു. 

ൺലൈൻ ഡേറ്റിംഗിന്‍റെയും വർദ്ധിച്ചുവരുന്ന വിവാഹ മോചനങ്ങളുടെയും വാർത്തകൾക്കിടയിൽ ഒരുപക്ഷേ വിവാഹത്തിന്‍റെ പ്രാധാന്യം കുറഞ്ഞു പോകുന്നുണ്ടോ എന്ന് തോന്നിയേക്കാം. എന്നാൽ സുതേജ് പന്നു എന്ന ഫോട്ടോഗ്രാഫർ പങ്കുവെച്ച ഹൃദയസ്പർശിയായ ഈ വീഡിയോയ്ക്ക് വിവാഹത്തിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ശക്തിയുണ്ട് എന്നാണ് സാമൂഹിക മാധ്യമ ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നത്. 

അപ്രതീക്ഷിതമായി ഒരു പാർക്കിൽ വച്ച് കണ്ടുമുട്ടിയ ദമ്പതികളോട് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ഫോട്ടോഗ്രാഫർ ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ദമ്പതികൾ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ തയ്യാറാകുന്നു. ഇതിനിടയിൽ ഫോട്ടോഗ്രാഫർ അവരുടെ വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോൾ വിവാഹ തീയതി കൃത്യമായ ഓർത്തെടുത്ത് പറഞ്ഞ ഭർത്താവ് തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 64 വർഷമായി എന്ന് ഫോട്ടോഗ്രാഫറോട് പറയുന്നു. അത് കേട്ട് ഫോട്ടോഗ്രാഫർ ആശ്ചര്യം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. 

ഗുഹയ്ക്കുള്ളിൽ ഒറ്റ മുറിയുള്ള ഒരു ആഡംബര ഹോട്ടല്‍; സൗകര്യങ്ങളില്‍ നിങ്ങളെ അമ്പരപ്പിക്കും !

View post on Instagram

താഴെ വീണ തന്നെ എടുത്ത പരിപാലകയോട് കെട്ടിപ്പിടിക്കാൻ ആവശ്യപ്പെട്ടുന്ന കുഞ്ഞു പാണ്ടയുടെ വീഡിയോ വൈറല്‍

തുടർന്ന് ഇരുവരും ഒരുമിച്ചുള്ള ഏതെങ്കിലും പഴയ ഫോട്ടോ കയ്യിലുണ്ടോ എന്ന് ഫോട്ടോഗ്രാഫർ ചോദിക്കുന്നു. അപ്പോൾ ഭർത്താവ് അദ്ദേഹത്തിന്‍റെ പേഴ്സിൽ നിന്നും വിവാഹത്തോട് അനുബന്ധിച്ച ദിവസങ്ങളിൽ എടുത്ത ഒരു പഴയ ഫോട്ടോ എടുത്തു കാണിക്കുന്നു. ഫോട്ടോഗ്രാഫർ അതുപോലെ പോസ് ചെയ്യാമോ എന്ന് ചോദിക്കുമ്പോൾ ഇരുവരും സന്തോഷത്തോടെ അനുസരിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് അതേ പോസിൽ എടുത്ത പുതിയ ഫോട്ടോ, ഫോട്ടോഗ്രാഫര്‍ അവർക്ക് സമ്മാനിക്കുന്നു. ഇരുവരും സന്തോഷത്തോടെ അത് സ്വീകരിച്ച് ഫോട്ടോയിലേക്ക് നോക്കിയിരിക്കുന്നിടത്താണ് ദൃശ്യങ്ങള്‍ അവസാനിക്കുന്നത്.

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ദമ്പതികളുടെ സന്തോഷകരമായ ഈ ജീവിതം ഒരിക്കലും അവസാനിക്കാതിരിക്കട്ടെ എന്നാണ് സാമൂഹിക മാധ്യമ ഉപഭോക്താക്കളിൽ പലരും കുറിച്ചത്. അപൂർവമായ കാഴ്ചയെന്നും ഹൃദയസ്പർശിയായ വീഡിയോ എന്നും ചിലർ കുറിച്ചു. ഏതായാലും സാമൂഹിക മാധ്യമങ്ങളില്‍ 'ട്രെൻഡിങ് കപ്പിൾസ്' ആണ് ഇപ്പോൾ ഈ വൃദ്ധ ദമ്പതികൾ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക