1.63 കോടി രൂപയാണ് ഫ്ലോറിഡ സ്വദേശിയായ യുവതിക്ക് ഒരു മാസത്തെ ഫോൺ ബില്ലായി വന്നത്. 2011 ൽ റിപ്പോർട്ട് ചെയ്ത ഈ സംഭവം ഇപ്പോള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.


പ്പോഴെങ്കിലും നിങ്ങൾക്ക് ലഭിച്ച ഒരു ബില്ല് കണ്ട് ഹൃദയമിടിപ്പ് നിലച്ച് പോകുന്നതായി തോന്നിയിട്ടുണ്ടോ? അത്തരത്തിൽ ഒരു അവസ്ഥയാണ് ഫ്ലോറിഡയിൽ നിന്നുള്ള ഒരു യുവതിക്ക് തന്‍റെ ഫോൺ ബില്ല് കിട്ടിയപ്പോൾ ഉണ്ടായത്. ബില്ലിൽ ഉണ്ടായിരുന്ന തുക തന്നെയാണ് അതിന് കാരണം. 1.63 കോടി രൂപയാണ് ഫ്ലോറിഡ സ്വദേശിയായ യുവതിക്ക് ഒരു മാസത്തെ ഫോൺ ബില്ലായി വന്നത്. 2011 ൽ റിപ്പോർട്ട് ചെയ്ത ഈ സംഭവം ഇപ്പോള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

സെലീന ആരോൺസ് എന്ന യുവതിക്കാണ് ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടായത്. സെലീന തന്‍റെ സെൽ പ്ലാൻ തന്‍റെ രണ്ട് സഹോദരന്മാരുമായി പങ്കുവെച്ചിരുന്നു, അവർ രണ്ടുപേരും പ്രത്യേക ആവശ്യങ്ങളുള്ളവരും ആശയ വിനിമയത്തിനായി സന്ദേശമയക്കുന്നതിനും മറ്റുമായി കാര്യമായി ഡാറ്റാ ഉപയോഗിക്കുന്നവരുമായിരുന്നു. സാധാരണയായി സെലീനയുടെ പ്രതിമാസ ബിൽ 130 പൗണ്ട് ആയിരുന്നു. എന്നാൽ, ഇവരുടെ സഹോദരന്മാർ അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് ഒരാഴ്‌ചത്തേക്ക് താമസം മാറിയതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോയത്. 

അവിവാഹിതനായ അച്ഛന്‍ മകളുടെ സ്കൂളിലെ മാതൃദിന പരിപാടിയിലെത്തിയത് വ്യത്യസ്ത വേഷവുമായി; വീഡിയോ വൈറല്‍

വിദേശ ഉപയോഗവുമായി ബന്ധപ്പെട്ട കരാറിന്‍റെ നിബന്ധനകളും നിയന്ത്രണങ്ങളും യുവതിയോ സഹോദരന്മാരോ വായിച്ച് മനസ്സിലാക്കിയിരുന്നില്ലെന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോര്‍ട്ട് ചെയ്തു. അതോടെ അവർ ഉപയോഗിച്ച ഭീമമായ ഡേറ്റയ്ക്കും വിദേശ സേവനങ്ങൾക്കുമായി കമ്പനി ഈടാക്കിയ ബില്ലാണ് 1.63 കോടി രൂപ. കമ്പനി വൃത്തങ്ങൾ പറയുന്നത് അനുസരിച്ച് ഡാറ്റാ ചാർജ് ഇനത്തിൽ മാത്രം അവർക്ക് 15,000 പൗണ്ടിലധികം (15.83 ലക്ഷം രൂപ) ചിലവായി.

ആദ്യ ചക്രവര്‍ത്തിയുടെ ശവകൂടീരം തുറക്കാന്‍ ഭയന്ന് ചൈനീസ് പുരാവസ്തു ഗവേഷകര്‍ !

എന്നാൽ, തനിക്ക് ഇത്രയും ഭീമമായ തുക വരാൻ കാരണം ടെലിഫോൺ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് എന്ന് സെലീന ആരോപിച്ചെങ്കിലും ഫോൺ കമ്പനി അത് നിഷേധിച്ചു. ഒടുവിൽ മിയാമി ടിവി സ്റ്റേഷൻ വിഷയത്തിൽ ഇടപെട്ടതോടെ ഫോൺ കമ്പനി വില 2,500 ഡോളറായി (2.05 ലക്ഷം രൂപ) കുറയ്ക്കാനും അത് അടയ്ക്കാൻ ആറ് മാസത്തെ സമയം നൽകാനും സമ്മതിക്കുകയായിരുന്നു. സെലീന ആരോൺസിന്‍റെ ഈ കഥ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും പൊങ്ങി വന്നതോടെ നിരവധി പേരാണ് തങ്ങൾക്കുണ്ടായ സമ്മാന സംഭവങ്ങൾ വിവരിച്ച് കൊണ്ട് കമന്‍റുകളെഴുതിയിത്, 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക