വോലോവിറ്റ്സിന് ഒരേയൊരു കുഞ്ഞാണ് ജനിച്ചത്. അത് 1991 -ലായിരുന്നു അവൾക്ക് നാല് വയസുള്ളപ്പോൾ. ​ഗ്രീൻ എന്നായിരുന്നു കുഞ്ഞിന് പേര് നൽകിയിരുന്നത്. മൃഗശാലയിലെ നിരവധി നോർത്തേൺ റോക്ക്‌ഹോപ്പർ പെൻഗ്വിനുകളിൽ ഒന്നായിരുന്നു വോലോവിറ്റ്സ്.

എഡിൻബർ​ഗ് മൃ​ഗശാലയിലെ ഏറ്റവും പ്രായം ചെന്ന പെൻ​ഗ്വിന് ദാരുണാന്ത്യം. കുറുക്കന്റെ ആക്രമണത്തിലാണ് പെൻ​ഗ്വിന് ജീവൻ നഷ്ടപ്പെട്ടത്. വോലോവിറ്റ്‌സ് എന്നാണ് 35 വയസ്സുള്ള ഈ പെൻഗ്വിന്റെ പേര്. ബുധനാഴ്ച രാത്രിയാണ് പാർപ്പിച്ചിരിക്കുന്ന മതിൽ തകർത്തെത്തിയ കുറുക്കൻ അതിനെ കൊന്നത്. 

സന്ദർശകർക്കിടയിൽ വളരെ പ്രശസ്‌തയായിരുന്നു വോലോവിറ്റ്സ്. 1987 -ലാണ് അവളുടെ ജനനം. ആയുർദൈർഘ്യത്തിന്റെ ഇരട്ടി പ്രായമുള്ളതാണ് ഈ പെൻ​ഗ്വിൻ. ആക്രമണത്തിൽ അകത്തുണ്ടായിരുന്ന മറ്റ് പെൻഗ്വിനുകൾക്കൊന്നും പരിക്കേറ്റിട്ടില്ല എന്ന് മൃ​ഗശാല അധികൃതർ വ്യക്തമാക്കി. 

'കുറുക്കൻ ചുറ്റുമതിൽ തകർത്ത് അകത്ത് കയറുകയും പെൻ​ഗ്വിനിൽ ഏറ്റവും പ്രായം ചെന്ന പെൻ​ഗ്വിനെ കൊല്ലുകയും ചെയ്തു എന്നതിൽ നമുക്ക് എല്ലാവർക്കും വളരെ അധികം സങ്കടമുണ്ട്' എന്ന് മൃ​ഗശാലയിലെ ഡാരൻ മാക്​ഗെ പറഞ്ഞു. 'അവളുടേത് നല്ല പെരുമാറ്റമായിരുന്നു. മൃ​ഗശാലയിലെ ജീവനക്കാരുടേയും സന്ദർശകരുടേയും ഇടയിൽ അവൾ പ്രശസ്തയായിരുന്നു. ഞങ്ങളെല്ലാം അവളെ മിസ് ചെയ്യും. എങ്കിലും മറ്റ് പെൻ​ഗ്വിനുകൾക്കൊന്നും പരിക്കേറ്റിട്ടില്ല എന്നത് സമാധാനം തരുന്നു' എന്നും ഡാരൻ പറയുന്നു. 

വോലോവിറ്റ്സിന് ഒരേയൊരു കുഞ്ഞാണ് ജനിച്ചത്. അത് 1991 -ലായിരുന്നു അവൾക്ക് നാല് വയസുള്ളപ്പോൾ. ​ഗ്രീൻ എന്നായിരുന്നു കുഞ്ഞിന് പേര് നൽകിയിരുന്നത്. മൃഗശാലയിലെ നിരവധി നോർത്തേൺ റോക്ക്‌ഹോപ്പർ പെൻഗ്വിനുകളിൽ ഒന്നായിരുന്നു വോലോവിറ്റ്സ്. കാലാവസ്ഥാ വ്യതിയാനം, സമുദ്ര ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ, അമിത മത്സ്യബന്ധനം എന്നിവ കാരണം വംശനാശഭീഷണി നേരിടുന്ന ജീവിവർഗമാണിത്. മൃ​ഗശാലയിലെ പെൻ​ഗ്വിൻ പരേഡ് സന്ദർശകർക്കിടയിൽ ഏറെ പ്രശസ്തമാണ്. 

ഭാവിയിൽ ഇത്തരം അതിക്രമങ്ങൾ ഇല്ലാതിരിക്കാനും മറ്റ് പെൻ​ഗ്വിനുകളെ രക്ഷിക്കാനും വേണ്ടത് ചെയ്യും. എല്ലാ ദിവസവും ജീവനക്കാർ മൃ​ഗശാലയുടെ ചുറ്റുമതിൽ പരിശോധിക്കാറുണ്ട്. എന്നാൽ, വന്യമൃ​ഗങ്ങൾ അതിക്രമിച്ച് കയറുകയാണ് എന്നും മൃ​ഗശാല പറയുന്നു.