Asianet News MalayalamAsianet News Malayalam

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആളുടെ ശിക്ഷ നടപ്പിലാക്കി, ചെയ്‍ത കുറ്റം ഇത്...

ബൻഷന്റെ വധശിക്ഷ നടപ്പിലാക്കി കണ്ടതിൽ സന്തോഷമുണ്ട് എന്ന് ഇർബിയുടെ ഭാര്യ പ്രതികരിച്ചു. ഒരാൾ മരിച്ചു കണ്ടതിൽ സന്തോഷിക്കുന്ന ആളല്ല താൻ. പക്ഷേ, ബൻഷനെ താനൊരു മനുഷ്യനായിപ്പോലും കാണുന്നില്ല എന്നും അവര്ർ പറഞ്ഞു.

oldest person on death row executed
Author
Houston, First Published Apr 24, 2022, 10:51 AM IST

ലോകത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയുടെ വധശിക്ഷ നടപ്പിലാക്കി. ഒരു പൊലീസ് ഉദ്യോ​ഗസ്ഥനെ കൊലപ്പെടുത്തി എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. റിപ്പോർട്ടുകൾ പ്രകാരം, 1990 ജൂണിൽ ഹൂസ്റ്റൺ പൊലീസ് ഓഫീസർ ഇർബിയെ(Houston police officer Irby) വെടിവെച്ച് കൊന്നതിന് ശേഷമാണ് കാൾ വെയ്ൻ ബൻഷൻ(Carl Wayne Buntion) എന്ന ഇയാൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 78 വയസുകാരനായ ഇയാൾ നേരത്തെ ചെയ്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുകയായിരുന്നു. അതിനിടയിൽ പരോളിലിറങ്ങിയപ്പോഴാണ് പൊലീസുകാരനെ കൊലപ്പെടുത്തുന്നത്. 

ഇർബി 20 വർഷത്തിലേറെയായി പൊലീസ് സേനയിൽ ജോലി ചെയ്യുന്നയാളായിരുന്നു. ഇർബി പിടികൂടിയ കാറിലെ യാത്രക്കാരനായിരുന്നു ബൻഷൻ. 1991 -ൽ ബൻഷൻ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പതിറ്റാണ്ടുകളോളം ജയിലിൽ കിടക്കുകയും ചെയ്തു. 2009 -ൽ, ഒരു അപ്പീൽ കോടതി ശിക്ഷ ഒഴിവാക്കി. എന്നിരുന്നാലും, മൂന്ന് വർഷത്തിന് ശേഷം വീണ്ടും ഇയാൾക്ക് വധശിക്ഷ തന്നെ വിധിച്ചു. 

തന്റെ വധശിക്ഷ ഒഴിവാക്കാനുള്ള ഇയാളുടെ അഭ്യർത്ഥന യുഎസ് സുപ്രീം കോടതി നിരസിച്ചു. ഏപ്രിൽ 21 -ന് വ്യാഴാഴ്ച, ടെക്സസിലെ ഹണ്ട്‌സ്‌വില്ലെയിലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ വച്ച് ഇയാളുടെ വധശിക്ഷ നടപ്പിലാക്കി. പ്രാദേശിക സമയം വൈകുന്നേരം 6.39 -ന് അയാൾ മരിച്ചുവെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വധിക്കപ്പെടുന്നതിന് മുമ്പ്, ഇർബിയുടെ കുടുംബം ഒരു കാര്യം അറിയണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് ബൻഷൻ പറഞ്ഞു. "ഞാൻ ചെയ്ത കാര്യങ്ങളിൽ എനിക്ക് പശ്ചാത്താപമുണ്ട്. അവരുടെ പിതാവിനെയും മിസ് ഇർബിയുടെ ഭർത്താവിനെയും കൊന്നത് അവർ മറന്നു കാണണമേ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഞാൻ എന്നെങ്കിലും നിങ്ങളെ സ്വർഗത്തിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു, നിങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ഞാൻ നിങ്ങളെ ആലിംഗനം ചെയ്യും" എന്നാണ് ഇയാൾ പറഞ്ഞത്.

ബൻഷന്റെ വധശിക്ഷ നടപ്പിലാക്കി കണ്ടതിൽ സന്തോഷമുണ്ട് എന്ന് ഇർബിയുടെ ഭാര്യ പ്രതികരിച്ചു. ഒരാൾ മരിച്ചു കണ്ടതിൽ സന്തോഷിക്കുന്ന ആളല്ല താൻ. പക്ഷേ, ബൻഷനെ താനൊരു മനുഷ്യനായിപ്പോലും കാണുന്നില്ല. തങ്ങളുടെ കുടുംബത്തിന് മേലെ വന്ന് ഭവിച്ച കാൻസറായിട്ടോ മറ്റോ ആണ് അയാളെ കാണുന്നത്. ഇർബി മക്കളെ വളരെ അധികം സ്നേഹിച്ചിരുന്ന അച്ഛനായിരുന്നു. വിരമിച്ച് കഴിഞ്ഞാൽ ഒരുപാട് നേരം മക്കൾക്കൊപ്പം ചെലവഴിക്കാൻ ആ​ഗ്രഹിച്ചിരുന്നു എന്നും അവർ പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios