അച്ഛന്‍ അമ്മ കുട്ടികള്‍ എന്ന കുടുംബ സങ്കല്‍പ്പം തന്നെ പലര്‍ക്കും പ്രശ്നകരമായി തോന്നുന്നവര്‍ക്കിടയിലാണ് ഒരു ഭര്‍ത്താവും രണ്ട് ഭാര്യമാരും നാല് കുട്ടികളും അടങ്ങുന്ന സന്തുഷ്ഠ കുടുംബം ജീവിക്കുന്നത്.
അച്ഛനും അമ്മയും കുട്ടികളും എന്ന പരമ്പരാഗത കുടുംബ സങ്കല്‍പങ്ങള്‍ക്ക് പുറത്താണ് പിദ്ദു കൗറിന്‍റെ കുടുംബം. ഇന്ന് പിദ്ദുവിന്‍റെ കുടുംബത്തില്‍ ഒരച്ഛനൊപ്പം രണ്ട് അമ്മമാരാണ് ഉള്ളത്. കുട്ടികളാകട്ടെ നാലും. എങ്കിലും ഈ ത്രോപോള്‍ കുടുംബം പത്ത് വര്‍ഷമായി സന്തുഷ്ഠ കുടുംബമാണ്. ഇന്ന് കാലിഫോര്‍ണിയയില്‍ ജീവിക്കുന്ന ഇന്ത്യന്‍ വംശജരായ സണ്ണിയും സ്‌പീറ്റി സിംഗും പരമ്പരാഗത ഇന്ത്യൻ വിവാഹ ചടങ്ങിലൂടെ 2003 ലാണ് വിവാഹിതരായത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും രണ്ട് കുട്ടികളാണ് ഉള്ളത്.
ഇതിനിടെ കാലിഫോര്‍ണിയയിലെത്തിയ പിദ്ദു, 2009 ല്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരെ വിവാഹം ചെയ്തു. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ ആ ബന്ധം വേര്‍പിരിഞ്ഞു. വൈവാഹിക ബന്ധത്തില്‍ നിന്നുമുണ്ടായ അനുഭവങ്ങള്‍ മറക്കാനായി പിദ്ദു കാലിഫോര്‍ണിയ വിട്ട് ഇന്ത്യാനയിലേക്ക് താമസം മാറ്റി. ഈ സമയം സണ്ണിയും സ്‌പീറ്റി സിംഗും പിദ്ദുവിനെ തങ്ങളുടെ വീട്ടില്‍ താമസിക്കാനായി ക്ഷണിച്ചു. പിദ്ദുവിന്‍റെ സഹവാസം സ്‌പീറ്റി സിംഗുമായുള്ള ശാരീരികവും മാനസികവുമായ ബന്ധത്തിലേക്കാണ് വഴി തുറന്നത്. ഇതോടെ തങ്ങളുടെ കുടുംബത്തിലേക്ക് മൂന്നാമതൊരാളെ കൂടി സണ്ണി സ്വാഗതം ചെയ്തു. ഇതോടെ മൂന്ന് പേരും ചേര്‍ന്നുള്ള - ത്രോപോള്‍ - കുടുംബം എന്ന ആശയത്തിലേക്ക് അവരെത്തി.
7,000 വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ മൃഗബലി നടന്നിരുന്നു എന്നതിന് തെളിവ് കണ്ടെത്തിയെന്ന് ഗവേഷകര്‍
18 -ാം വയസില്‍ ഇന്ത്യയില്‍ നിന്നും സണ്ണിയെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് സ്പീറ്റി സിംഗ് മറ്റൊരു യുവതിയുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിഞ്ഞതിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് സ്പീറ്റി, സണ്ണിയോട് പങ്കുവച്ചിരുന്നു. സ്പീറ്റിയുടെ ബന്ധത്തില്‍ സണ്ണിക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. പിന്നീട് പിദ്ദുവുമായി തനിക്കുള്ള ബന്ധത്തെ കുറിച്ച് സ്പീറ്റി, സണ്ണിയോട് പറഞ്ഞപ്പോള്‍ അയാള്‍ അതും അംഗീകരിച്ചു. പിദ്ദു, ആ കുടുംബത്തിന്‍റെ ഭാഗമായപ്പോള്‍ സണ്ണിയും പിദ്ദുവും തമ്മില്‍ വൈകാരികമായ ഒരടുപ്പമുണ്ടായി. ഒടുവില്‍ സ്പീറ്റിയുടെ കൂടി അനുമതിയോടെ സണ്ണി, പിദ്ദുവിനെ വിവാഹം ചെയ്ത് തങ്ങളും കുടുംബത്തെ ത്രോപോള്‍ കുടുംബമാക്കി വികസിപ്പിച്ചു.
എന്നാല്‍ ഈ കുടുംബബന്ധത്തെ അംഗീകരിക്കാന്‍ ഇവരുടെ ഇന്ത്യയിലുള്ള ബന്ധുക്കള്‍ക്ക് കഴിഞ്ഞില്ല. അതിനാല്‍ തങ്ങളുടെ ത്രോപോള്‍ കുടുംബത്തിന്‍റെ സംരക്ഷണത്തിന് അത്തരം രക്തബന്ധങ്ങള്‍ തങ്ങള്‍ക്ക് പൂര്‍ണ്ണമായും ഒഴിവാക്കേണ്ടി വന്നതായി മൂവരും പറയുന്നു. പരസ്പരം അസൂയയും അരക്ഷിതാവസ്ഥയും തുടക്കത്തില്‍ നേരിട്ടിരുന്നു. എന്നാല്‍, ഓരോ കാലം കഴിയുമ്പോഴും അത്തരം കാര്യങ്ങളില്‍ തങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയാണെന്ന് പിദ്ദു പറഞ്ഞതായി ഡേയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 'ഞങ്ങൾ മൂന്ന് പേരും എങ്ങനെ ജീവിക്കുന്നു എന്നതിനെ കുറിച്ച് അറിയാന്‍ മറ്റുള്ളവര്‍ക്ക് ജിജ്ഞാസയുണ്ട്. ഒരു പൊതു സമൂഹത്തിന് ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് അംഗീകരിക്കാൻ കഴിയില്ല. എന്നാല്‍ തങ്ങള്‍ മൂന്ന് പേരും നാല് കുട്ടികളും ഈ കുടുംബത്തില്‍ സന്തുഷ്ടരാണെന്ന് സ്ഫീറ്റി കൂട്ടിച്ചേര്‍ത്തു.
മുന്‍ കാമുകിക്ക് ചെലവ് കണക്ക് നല്‍കി കാമുകന്‍; ചെലവഴിച്ച പണത്തിന്‍റെ പകുതി വേണമെന്ന് ആവശ്യം
