Asianet News MalayalamAsianet News Malayalam

സുന്ദരികളുടെ കക്ഷത്തിലെ വിയർപ്പ് ചേർത്ത് ഒനിഗിരി റൈസ് ബോൾ, പരമ്പരാ​ഗത വിഭവത്തിൽ മാറ്റവുമായി ജപ്പാൻ

ഇത്തരത്തിൽ ഉല്പാദിപ്പിക്കുന്ന ഒനിഗിരി ബോളുകൾക്ക് ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ടുതന്നെ ഇത്  ചില റെസ്റ്റോറൻ്റുകളിൽ സാധാരണ ഒനിഗിരി ബോളുകളെക്കാൾ 10 മടങ്ങ് അധിക വിലയിലാണ് വിൽക്കുന്നത്. എന്നാൽ ഇതിൻറെ രുചിയിൽ വലിയ വ്യത്യാസമില്ല എന്നാണ് ഇത് കഴിച്ചവർ പറയുന്നത്.

Onigiri rice balls with women sweat trend in japan
Author
First Published Apr 29, 2024, 4:22 PM IST

ലോകത്തിൽ ഇന്നുവരെ ആരും പരീക്ഷിക്കാത്ത രീതിയിൽ ഒരു ഭക്ഷണ വിഭവത്തെ ആധുനികവൽക്കരിക്കാൻ ശ്രമിക്കുകയാണ് ജപ്പാൻകാർ. ജപ്പാനിലെ പരമ്പരാഗത ഭക്ഷണ വിഭവമായ ഒനിഗിരി റൈസ് ബോളുകളിലാണ് വിചിത്രമായ ഈ മാറ്റം വരുത്തുന്നത്. ജപ്പാനിലെ യുവതികളുടെ കക്ഷത്തിലെ വിയർപ്പ് കൂടി ചേർത്ത് പരമ്പരാഗത ഭക്ഷണത്തെ മാറ്റാനാണ് ശ്രമം.

ജപ്പാനിലെ ഏറ്റവും പഴക്കമുള്ള ലഘുഭക്ഷണങ്ങളിൽ ഒന്നാണ് ഒനിഗിരി റൈസ് ബോളുകൾ. പച്ചക്കറികളും മാംസവും രുചികരമായ രീതിയിൽ സംയോജിപ്പിച്ച് അത് ഒരു റൈസ് ബോളിൽ നിറച്ച് കൈപ്പത്തിയിൽ വച്ച് ഉരുളകളാക്കിയാണ് സാധാരണയായി ഇത് ഉണ്ടാക്കി വന്നിരുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി കൈപ്പത്തിക്കുള്ളിൽ വച്ച് ഉരുളകൾ ആക്കുന്നതിന് പകരം സുന്ദരികളായ യുവതികളുടെ കക്ഷത്തിൽ വച്ച് ഉരുളകളാക്കി അത് വില്പനയ്ക്ക് എത്തിക്കാൻ ആണ് റെസ്റ്റോറന്റുകളുടെ ശ്രമം. യുവതികളുടെ കക്ഷത്തിലെ വിയർപ്പ് കൂടി ഇതിൽ ചേരുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. കക്ഷത്തിൽ വച്ച് യുവതികൾ ബോൾ ഉരുട്ടുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വൈറലായ വീഡിയോയിലെ ദൃശ്യങ്ങൾ ഇങ്ങനെയാണ്, ഒനിഗിരി ഉണ്ടാക്കുന്നതിന് മുമ്പ്, ചേരുവകളുമായി സമ്പർക്കം പുലർത്തുന്ന എല്ലാ ശരീരഭാഗങ്ങളും അണുവിമുക്തമാക്കും. തുടർന്ന് യുവതികൾ വിയർപ്പ് ഉണ്ടാകുന്നതിനായി അല്പസമയം വ്യായാമം ചെയ്യും. വിയർത്തു കഴിഞ്ഞാൽ കക്ഷത്തിൽ വച്ച് ഒനിഗിരി  ഉരുളകളാക്കി എടുക്കും. ഇത്തരത്തിൽ ഉല്പാദിപ്പിക്കുന്ന ഒനിഗിരി ബോളുകൾക്ക് ആവശ്യക്കാർ ഏറെയാണെന്നാണ് സൗത്ത് ചെെന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത്  ചില റെസ്റ്റോറൻ്റുകളിൽ സാധാരണ ഒനിഗിരി ബോളുകളെക്കാൾ 10 മടങ്ങ് അധിക വിലയിലാണ് വിൽക്കുന്നത്. എന്നാൽ ഇതിൻറെ രുചിയിൽ വലിയ വ്യത്യാസമില്ല എന്നാണ് ഇത് കഴിച്ചവർ പറയുന്നത്.

അതേസമയം, വിചിത്രമായ പാചകരീതി സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios