ഇനി ചിത്രത്തിൽ നിങ്ങൾ ഒരു മനുഷ്യന്റെ മുഖമാണോ കാണുന്നത്. എങ്കിൽ നിങ്ങൾ സാഹസികത ഇഷ്ടപ്പെടുന്ന ആളുകളായിരിക്കും എന്നാണ് പറയുന്നത്.
സാമൂഹികമാധ്യമങ്ങളിൽ എപ്പോഴും വൈറലാവാറുണ്ട് ഓപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. ഇതും അതുപോലെ ഒരു ചിത്രമാണ്. ഇതിലൂടെ നിങ്ങൾ അന്തർമുഖനാണോ അത് സാഹസികത ഇഷ്ടപ്പെടുന്ന ആളാണോ എന്ന് തിരിച്ചറിയാം എന്നാണ് പറയുന്നത്. അതിനായി 10 സെക്കന്റ് നേരം ചിത്രത്തിലേക്ക് തന്നെ നോക്കിനിൽക്കണം എന്നും പറയുന്നു.
ഇങ്ങനെയാണ് പറയുന്നത്, ഈ ചിത്രത്തിലേക്ക് 10 സെക്കന്റ് നേരം നോക്കിനിൽക്കണം. ശേഷം അതിൽ ആദ്യം എന്താണ് കാണുന്നത് എന്ന് നിരീക്ഷിക്കണം.
മലകൾ: ചിത്രത്തിൽ നിങ്ങൾ ആദ്യം കാണുന്നത് മലകളാണോ? മലകളാണ് എങ്കിൽ നിങ്ങൾ അന്തർമുഖനായിരിക്കും എന്നാണ് പറയുന്നത്. നിങ്ങളെപ്പോഴും നിങ്ങളുടെ തന്നെ കംഫർട് സോണിലായിരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് എന്നാണ് പറയുന്നത്. നിങ്ങളെപ്പോഴും നിങ്ങളുടെ തന്നെ ഉള്ളിലുള്ള ഒരു ലോകത്തെ ഇഷ്ടപ്പെടുകയും അതിനകത്തായിരിക്കാൻ ഏറെ ആഗ്രഹിക്കുകയും ചെയ്യുന്ന ആളായിരിക്കും. അതിനേക്കാൾ കുറഞ്ഞ പ്രാധാന്യമായിരിക്കും പുറത്തുള്ള ലോകത്തിന് നിങ്ങൾ നൽകുന്നത്.

ആളുകൾ നിങ്ങൾ മടിയന്മാരാണ് എന്ന് കരുതിയേക്കാം. നിങ്ങൾ നിങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്ന ആളാണ് എന്നും കരുതിയേക്കാം. എന്നാൽ, സത്യത്തിൽ നിങ്ങൾ അന്തർമുഖനായതിനാലാണ് നിങ്ങൾ ആളുകളിൽ നിന്നും ഒഴിഞ്ഞ് നടക്കുന്നത്.
മുഖം : ഇനി ചിത്രത്തിൽ നിങ്ങൾ ഒരു മനുഷ്യന്റെ മുഖമാണോ കാണുന്നത്. എങ്കിൽ നിങ്ങൾ സാഹസികത ഇഷ്ടപ്പെടുന്ന ആളുകളായിരിക്കും എന്നാണ് പറയുന്നത്. അതുപോലെ എപ്പോഴും ആളുകൾ അംഗീകരിക്കുന്നത് ഇഷ്ടപ്പെടുന്നവരും ആളുകൾക്കിടയിൽ ആയിരിക്കാൻ ഇഷ്ടപ്പെടുന്നവരും ആയിരിക്കും. ഒരിക്കലും ചെയ്യില്ല എന്ന് തോന്നുന്ന കാര്യങ്ങൾ വരെ ചെയ്യാൻ ഇത്തരം ആളുകൾക്ക് കഴിയും എന്നാണ് പറയുന്നത്.
നിങ്ങളുടെ തലച്ചോറ് ആദ്യം ഏതാണ് തിരിച്ചറിയുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയാവും വിദഗ്ദ്ധർ ഇത്തരം വിശകലനത്തിലേക്ക് എത്തിച്ചേരുന്നത് എന്നാണ് പറയുന്നത്.
എന്നാൽ, ഈ ഓപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളെ അടിസ്ഥാനമാക്കി പറയുന്ന ഈ കാര്യങ്ങളിൽ എത്രമാത്രം പൂർണമായ ആധികാരികത ഉണ്ട് എന്ന് പറയുക സാധ്യമല്ല.
