മുയലുകളെ കൂടാതെ തന്നെ വളരെ കളർഫുൾ ആണ് ചിത്രം. അതിനകത്ത് നിന്നും ഒരു കോഴിക്കുഞ്ഞിനെ 30 സെക്കന്റുകൾക്കുള്ളിൽ കണ്ടെത്തുക എന്നത് വളരെ പ്രയാസം തന്നെ ആണ്.
ഓപ്റ്റിക്കൽ ഇല്ല്യൂഷൻ എല്ലാവർക്കും ഇഷ്ടമാണ്. അതിപ്പോൾ ഒരാളുടെ സ്വഭാവത്തെ കുറിച്ച് അറിയാൻ ആണെങ്കിലും ഏതെങ്കിലും ചിത്രത്തിലുള്ള മറഞ്ഞിരിക്കുന്ന എന്തെങ്കിലും കണ്ടെത്താൻ ആണെങ്കിലും. അതൊക്കെ പരിഹരിക്കാൻ എല്ലാവർക്കും ഇഷ്ടം തന്നെ.
അങ്ങനെ വന്നിരിക്കുന്ന പുതിയ ഓപ്റ്റിക്കൽ ഇല്ല്യൂഷനാണ് ഇത്. ഇതിനകത്ത് മറഞ്ഞിരിക്കുന്ന ഒരു കോഴിക്കുഞ്ഞ് ഉണ്ട്. ഈസ്റ്ററിന്റെ തീമിലാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. അതിന് വേണ്ടി ഒരുങ്ങുന്ന മുയലുകളാണ് ചിത്രത്തിൽ. അതിനിടയിലാണ് ഒരു കോഴിക്കുഞ്ഞ് ഒളിച്ചിരിക്കുന്നത്.

ഹംഗേറിയൻ കലാകാരനായ ഗെർഗെലി ഡുഡാസാണ് ഈ ചിത്രം ആദ്യമായി പങ്കുവെച്ചത്. എപ്പോഴും ഇതുപോലെയുള്ള എന്തെങ്കിലും കൊണ്ട് തന്റെ ബ്ലോഗിലേക്കും പുസ്തകങ്ങളിലേക്കും ആളുകളെ ആകർഷിക്കുന്ന ആളാണ് ഡുഡാസ്. ഏതായാലും ഈസ്റ്ററിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ മുയലുകൾ മാത്രമല്ല, അവരെ സഹായിക്കുന്ന ഒരു കോഴിക്കുഞ്ഞും ചിത്രത്തിലുണ്ട്. എന്നാൽ, 30 സെക്കന്റിനുള്ളിൽ വേണം ഈ കോഴിക്കുഞ്ഞിനെ കണ്ടെത്താൻ.
ദ സൺ പറയുന്നത് പ്രകാരം 30 സെക്കന്റിനുള്ളിൽ ഈ കോഴിക്കുഞ്ഞിനെ കണ്ടെത്തുന്ന ആൾ ഒരു റെക്കോർഡ് ഹോൾഡർ ആയിരിക്കുമത്രെ. മുയലുകളെ കൂടാതെ തന്നെ വളരെ കളർഫുൾ ആണ് ചിത്രം. അതിനകത്ത് നിന്നും ഒരു കോഴിക്കുഞ്ഞിനെ 30 സെക്കന്റുകൾക്കുള്ളിൽ കണ്ടെത്തുക എന്നത് വളരെ പ്രയാസം തന്നെ ആണ്.
ഇടത് ഭാഗത്ത് താഴെയുള്ള മുയലിന്റെ മുകളിലായിട്ടാണ് ഈ കോഴിക്കുഞ്ഞ് ഒളിച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലായത് കാരണം തന്നെയാണ് അതിനെ കണ്ടെത്തുക പ്രയാസമായിരിക്കുന്നത്. ഇനിയും കണ്ടെത്താനായില്ലെങ്കിൽ ഈ ചിത്രത്തിലേക്ക് നോക്കാം.

നേരത്തേയും ഇതുപോലെ നിരവധി ഓപ്റ്റിക്കൽ ഇല്ല്യൂഷനുകൾ വൈറലായിട്ടുണ്ട്. നേരത്തെ ഇതുപോലെ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന പാമ്പിനെ 15 സെക്കന്റിനുള്ളിൽ കണ്ടെത്താൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു ചിത്രവും വൈറലായിട്ടുണ്ട്.
