ഇവയുടെ കൂടിനുമുണ്ട് പ്രത്യേകതകൾ. പക്ഷിയുടെ കുടുംബത്തിന് സുഖകരമായി കഴിയാൻ പറ്റുന്ന വിസ്താരമുള്ള കൂടുകളാണ് അവ നിർമ്മിക്കുക. ഹാർപ്പി കഴുകന്മാർ 300 ഓളം കമ്പുകളാണ് ഇത്തരത്തിലുള്ള കൂടുകൾ നിർമ്മിക്കാനായി ഉപയോഗിക്കുന്നത്.
അന്നത്തെ ആ രാഷ്ട്രീയ സാഹചര്യത്തില്‍ വിക്ഷുബ്ധരായിരുന്ന ജനങ്ങള്‍ ഈ കവിതയിലെ വരികള്‍ ഉള്ളിലേറ്റുവാങ്ങി 'ഇങ്ക്വിലാബ്..' വിളികള്‍ മുഴക്കുകയും പാട്ടിനൊത്ത് കയ്യടിക്കുകയും ചെയ്യുന്നത് ഈ റെക്കോര്‍ഡിങ്ങില്‍ നമുക്ക് കേള്‍ക്കാം
ശരിയായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരു പക്ഷേ ജീവന് കൊടുത്തു പോലും ഒരുപാട് പോരാടേണ്ടി വരുമെന്ന് പറയുമ്പോള്‍ ഭര്‍ത്താവിന്റെ ശബ്ദം ഉറച്ചതായിരുന്നു. ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി വര്‍ഷങ്ങള്‍ കഴിഞ്ഞും കേസില്‍ പോരാട്ടം തുടരുന്ന ബില്ലിയുടെ ഭാര്യ കാര്യങ്ങള്‍ ഇന്നലെ നടന്നത് പോലെ ഓര്‍ക്കുന്നുണ്ട്.
കാംബ്രിഡ്ജില് വെച്ചാണ് എലിയറ്റും ഹേലും കണ്ടുമുട്ടുന്നത്. അവരുടെ സൗഹൃദം ശക്തമാകുന്നത് 1927 -ലാണ്. ആ സമയത്ത് എലിയറ്റ് ഇംഗ്ലണ്ടിലേക്ക് മാറിയിരുന്നു. ബോസ്റ്റണില്‍ നിന്നുള്ളയാളായിരുന്നു ഹേല്‍.
ആശുപത്രിയിൽ 533 അത്യാധുനിക ഉപകരണങ്ങളുണ്ട്. അതിൽ 322 എണ്ണവും തകരാറിലാണ്. വെന്റിലേറ്ററുകൾ, നെബുലൈസറുകൾ, റീസസിറ്റേറ്ററുകൾ, ഇൻഫ്യൂഷൻ യന്ത്രങ്ങൾ, ഹീറ്ററുകൾ എന്നിങ്ങനെ ഒരു ആശുപത്രി നടത്തിക്കൊണ്ടു പോകാൻ അത്യന്താപേക്ഷിതമായ യന്ത്രങ്ങളാണ് ഇവയെന്ന് ഓർക്കുക.
കൊൽക്കത്തയിലെ ഒരു സ്വവർഗ്ഗാനുരാഗിയായ സുഹൃത്തിന്റെ അടുത്തേക്കാണ് ഞാൻ വന്നത്. 1971 -ലെ വിമോചന യുദ്ധത്തിൽ കൊൽക്കത്ത, ബംഗ്ലാദേശി ബുദ്ധിജീവികൾക്കും, രാഷ്ട്രീയ നേതാക്കൾക്കും അഭയം കൊടുത്തിരുന്നല്ലോ!
"ഇത്തിരി വൈകിയാലും അച്ഛൻ തിരിച്ചു വരുമെന്നുതന്നെയാണ് ഓരോ ദിവസവും ഞാൻ വിചാരിച്ചിരുന്നത് കേട്ടോ! എന്തോ.. പിന്നെ വന്നതേയില്ല അച്ഛൻ, മൂന്നു ദിവസത്തിനകം വരുമെന്ന് പറഞ്ഞു പോയിട്ടിപ്പോൾ കൊല്ലം മൂന്നാകുന്നു" ഗദ്ഗദം ഉള്ളിലടക്കിക്കൊണ്ട് അവൾ പറഞ്ഞൊപ്പിച്ചു.
ഗവേഷകർ രണ്ടുതരം സ്ത്രീകളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. അമ്മായിഅമ്മയോടൊപ്പം താമസിക്കാത്തവരില്‍നിന്നും, താമസിക്കുന്നവരില്‍നിന്നും. ഒപ്പം അവരുടെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എണ്ണത്തെ കുറിച്ചും അവരുമായുള്ള ബന്ധത്തെ കുറിച്ചും ചോദിച്ച് മനസിലാക്കി.
തുടക്കത്തിലെ തെളിവുകൾ വെച്ച് പൊലീസ് ധരിച്ചത് ഇവർ കുപ്രസിദ്ധമായ 'ജട്ടി ഗ്യാങ്' ആയിരിക്കാം എന്നായിരുന്നു. എന്നാൽ, തുടരന്വേഷണത്തിലാണ് ഇത് 'ഘൂമൻ' എന്നുപേരായ പുതിയ ഒരു സംഘമാണ് എന്ന് തെളിഞ്ഞത്.
ഈ പ്രേത ബോട്ടുകളുടെയെല്ലാം കാര്യത്തില്‍ ഉത്തരവാദിത്തം ഉത്തരകൊറിയയുടെ തലയിലാണ് ചാര്‍ത്തപ്പെടുന്നത്. എന്നാല്‍, ജപ്പാന് ഇതില്‍ പ്രത്യേകിച്ച് നടപടിയൊന്നും സ്വീകരിക്കാനാവുന്നില്ല.
See Web Special Magazine Features