നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിനെ തുടര്‍ന്ന് നാലു ദിവസം പട്ടിണിക്കിടുകയും മുറിയിലിട്ട് പൂട്ടുകയും ചെയ്തു. വിദേശത്തുള്ള ചില നിക്ഷേപകര്‍ക്ക് അയക്കാനായിരുന്നു നീലച്ചിത്രമെന്ന് അവര്‍ പറഞ്ഞു. സുഹൃത്തുക്കള്‍ക്ക് തന്നെ കാഴ്ചവെയ്ക്കാനും ഇയാള്‍ ശ്രമിച്ചു. 

വിവാദങ്ങളിലൂടെ ശ്രദ്ധേയനായ പാക് രാഷ്ട്രീയ നേതാവും ടിവി താരവുമായ ആമിര്‍ ലിയാഖത്തിന്റെ മൂന്നാം ഭാര്യയും വിവാഹമോചനത്തിന് ഒരുങ്ങുന്നു. 49-കാരനായ ആമിര്‍ ലിയാഖത്ത് കഴിഞ്ഞ ഫെബ്രുവരിയില്‍ വിവാഹം ചെയ്ത 18-കാരി സയ്യിദ ദാനിയ ഷായാണ് വിവാഹം കഴിഞ്ഞ് നാലാം മാസം വിവാഹമോചനത്തിന് വേണ്ടി കോടതിയെ സമീപിച്ചത്. ഇയാളുടെ രണ്ടാം ഭാര്യയും പ്രശസ്ത നടിയുമായ തൂബ ആമിര്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ച് 24 മണിക്കൂറുകള്‍ക്കകമായിരുന്നു ഫെബ്രുവരിയില്‍ ഇയാള്‍ ഈ 18 -കാരിയെ വിവാഹം ചെയ്തിരുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ്, ദാനിയ ഷാ വിവാഹമോചനത്തിന് കോടതിയെ സമീപിച്ച കാര്യം വെളിപ്പെടുത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

View post on Instagram

മതവുമായി ബന്ധപ്പെട്ട നിരവധി ടിവി പരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ ആമിര്‍ ലിയാഖത്ത് പാക്കിസ്താന്‍ രണ്ടു തവണ പാര്‍ലമെന്റ് അംഗവും മുന്‍ മതകാര്യ മന്ത്രിയുമായിരുന്നു. മതകാര്യങ്ങളില്‍ മാസ്റ്റര്‍ ബിരുദം നേടിയ ലിയാഖത്ത് പാക്കിസ്താനിലെ ചാനല്‍ ബിസിനസ് രംഗത്തെയും പ്രമുഖനാണ്. ഇയാള്‍ പേരും പെരുമയും സൃഷ്ടിക്കാന്‍ എംബിബിഎസ് സര്‍ടിഫിക്കറ്റും വിദേശ ബിരുദ സര്‍ടിഫിക്കറ്റുകളും വ്യാജമായി ഉണ്ടാക്കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. നിരന്തര വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഇയാള്‍ മന്ത്രിയായിരിക്കെ പാര്‍ട്ടി രാജിവെക്കാനാവശ്യപ്പെടുകയായിരുന്നു. എം ക്യു എം നേതാവായിരുന്ന ഇയാള്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ടതിനു പിന്നാലെ ഇംറാന്‍ ഖാന്റെ പാര്‍ട്ടിയില്‍ ചേരുകയും വീണ്ടും പാര്‍ലമെന്റ് അംഗമാവുകയും ചെയ്തു. സ്വന്തമായി മാധ്യമ സ്ഥാപനങ്ങളും ബിസിനസ് സ്ഥാപനങ്ങളും പടുത്തുയര്‍ത്തിയ ഇയാള്‍ വായില്‍തോന്നിയതെന്തും പരസ്യമായി വിളിച്ചുപറഞ്ഞ് നിരവധി തവണയാണ് വിവാദക്കുടുക്കിലായിട്ടുള്ളത്. 

വ്യക്തിജീവിതത്തിലും ഏറെ ആരോപണങ്ങള്‍ നേരിട്ടിട്ടുള്ള ഇയാള്‍ക്ക് ആദ്യഭാര്യയില്‍ രണ്ട് കുട്ടികളുണ്ട്. പ്രമുഖനടിയായ തൂബ ആമിറുമായുള്ള രണ്ടാം വിവാഹവും വിവാദത്തിലായിരുന്നു. മൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് രണ്ടാം ഭാര്യ ഇയാള്‍ക്കെതിരെ കോടതിയെ സമീപിച്ചത്. അതു കഴിഞ്ഞ് 24 മണിക്കൂറിനകമാണ്, പ്രമുഖ കുടുംബാംഗമായ 18-കാരിയെ താന്‍ വിവാഹം കഴിക്കുന്നതായി ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. അതു കഴിഞ്ഞ് നാലു മാസങ്ങള്‍. അതിനിടെയാണ്, മൂന്നാം ഭാര്യ ഇയാള്‍ക്കെതിരെ രംഗത്തുവന്നത്. താന്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചതായി അവര്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ അറിയിച്ചു. നിരവധി ആരോപണങ്ങളാണ് ദാനിയ ആമിര്‍ ഇയാള്‍ക്കെതിരെ ഉയര്‍ത്തിയത്. 

View post on Instagram

നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ ഭര്‍ത്താവ് തന്നെ പ്രേരിപ്പിച്ചതായി അവര്‍ ദുനിയാ ന്യൂസിന് നല്‍കിയ അഭിമുഖത്തിലും ആരോപിച്ചു. നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിനെ തുടര്‍ന്ന് നാലു ദിവസം പട്ടിണിക്കിടുകയും മുറിയിലിട്ട് പൂട്ടുകയും ചെയ്തു. വിദേശത്തുള്ള ചില നിക്ഷേപകര്‍ക്ക് അയക്കാനായിരുന്നു നീലച്ചിത്രമെന്ന് അവര്‍ പറഞ്ഞു. സുഹൃത്തുക്കള്‍ക്ക് തന്നെ കാഴ്ചവെയ്ക്കാനും ഇയാള്‍ ശ്രമിച്ചു. അതിക്രൂരനായ പിശാചാണ് ഇയാളെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞതായി ഡോണ്‍ ഇമേജസ് റിപ്പോര്‍ട്ട് ചെയ്തു.

മതകാര്യ മന്ത്രിയും മതപരിപാടികളുടെ പ്രശസ്തനായ അവതാരകനുമായ ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും മൂന്നാം ഭാര്യ പറഞ്ഞു. ലൈംഗിക മനോരോഗിയായ ഇയാള്‍ക്ക് ലൈംഗിക ശേഷി നഷ്ടപ്പെട്ടതായും അവര്‍ ആരോപിച്ചു. എതിര്‍ത്താല്‍ കഴുത്തുഞെരിച്ച് കൊന്നുകളയുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും അവര്‍ പറഞ്ഞു. സമൂഹത്തിനു മുന്നില്‍ മാന്യനായി നില്‍ക്കുന്ന ഇയാളുടെ തനിനിറം പുറത്തുകാട്ടുന്ന രേഖകള്‍ കോടതിക്കുമുമ്പാകെ സമര്‍പ്പിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കുമെന്നും അവര്‍ പറഞ്ഞു. 

എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആമിര്‍ ലിയാഖത്ത് പറഞ്ഞു. താനൊരിക്കലും മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടില്ല. അല്ലെന്ന് തെളിയിക്കാന്‍ ഭാര്യയെ ഇയാള്‍ വെല്ലുവിളിച്ചു. മദ്യപിച്ചുവെന്ന് തെളിയിക്കാനുള്ള ഏത് പരിശോധനയ്ക്കും തയ്യാറാണെന്നും അയാള്‍ പറഞ്ഞു. പുതിയ ഭാര്യയോടൊപ്പം കഴിഞ്ഞ നാലു മാസങ്ങള്‍ ഭീകരമായിരുന്നുവെന്നും അവര്‍ പരസ്പരവിരുദ്ധമായാണ് സംസാരിക്കുകയും പെരുമാറുകയും ചെയ്യാറെന്നും ഇയാള്‍ പറഞ്ഞു. പല സമയത്തുള്ള ഭാര്യയുടെ വോയിസ് ക്ലിപ്പുകള്‍ ചേര്‍ത്തുവെച്ച് തയ്യാറാക്കിയ വീഡിയോയും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് എതിരെ ഞെട്ടിക്കുന്ന തെളിവുകള്‍ താന്‍ പുറത്തുവിടുമെന്നുമ പാക് സോഷ്യല്‍ മീഡിയാ താരം കൂടിയായ ആമിര്‍ ലിയാഖത്ത് പറഞ്ഞു. 

Scroll to load tweet…

അതിനിടെ, ഇയാള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രണ്ടാം ഭാര്യയും രംഗത്തുവന്നു. താന്‍ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന്റെ വിശദാംശങ്ങള്‍ അവര്‍ പുറത്തുവിട്ടു. 

Scroll to load tweet…