വീഡിയോയിൽ നാലുപേർ സോപ്പും മറ്റും ഉപയോ​ഗിച്ച് തടാകത്തിൽ കുളിക്കുന്നതാണ് കാണുന്നത്. പരസ്പരം സോപ്പ് തേച്ചുകൊടുക്കുന്നതും വീഡിയോയിൽ കാണാം. ഇത് ഇന്ത്യക്കാരാണ് എന്നാണ് പലരും പറയുന്നത്.

കാനഡയിൽ തടാകത്തിൽ സോപ്പ് ഉപയോ​ഗിച്ച് കുളിച്ചവർക്ക് നേരെ വൻ വിമർശനം. കാനഡയിലെ ബ്രാംപ്ടണിലെ ഒരു തടാകത്തിൽ സോപ്പ് ഉപയോ​ഗിച്ച് കുളിക്കുകയായിരുന്ന ദമ്പതികളുടെ ദൃശ്യങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പിന്നാലെയാണ് വിമർശനങ്ങൾ ഉയർന്നത്.

വീഡിയോയിൽ രണ്ട് ദമ്പതികൾ തടാകത്തിൽ സോപ്പും ക്ലെൻസിം​ഗ് ഉത്പ്പന്നങ്ങളും ഉപയോ​ഗിക്കുന്നത് കാണാം. മത്സ്യങ്ങൾക്കും മറ്റ് സമുദ്രജീവികൾക്കും ഇത് ദോഷം ചെയ്യും എന്ന് കാണിച്ചാണ് ഇവർക്കെതിരെ വിമർശനമുയരുന്നത്. ഇവർ ഇന്ത്യക്കാരാണ് എന്നും നെറ്റിസൺസ് പറയുന്നു.

'തികച്ചും നിരുത്തരവാദപരമായ പെരുമാറ്റം' എന്നാണ് ഇതിനെ നെറ്റിസൺസ് വിശേഷിപ്പിച്ചത്. 'കാനഡയിലെ ബീച്ചുകൾ വിദേശികൾക്ക് കുളിക്കടവുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ദിനേന കാനഡ മൂന്നാം ലോക രാജ്യമായി മാറിക്കൊണ്ടിരിക്കുന്നു' എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്.

വീഡിയോയിൽ നാലുപേർ സോപ്പും മറ്റും ഉപയോ​ഗിച്ച് തടാകത്തിൽ കുളിക്കുന്നതാണ് കാണുന്നത്. പരസ്പരം സോപ്പ് തേച്ചുകൊടുക്കുന്നതും വീഡിയോയിൽ കാണാം. ഇത് ഇന്ത്യക്കാരാണ് എന്നാണ് പലരും പറയുന്നത്. ബീച്ച് എന്നാണ് കാപ്ഷനിൽ പറഞ്ഞിരിക്കുന്നത് എങ്കിലും വീഡിയോയിൽ ഉള്ളത് തടാകമാണ്. നിരവധിപ്പേർ ഇത് ചൂണ്ടിക്കാണിച്ചിരിക്കുന്നതും കാണാം.

Scroll to load tweet…

എന്തായാലും, നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. സോപ്പ് പോലെയുള്ള വസ്തുക്കളുപയോ​ഗിക്കുന്നത് തടാകത്തെ മലിനമാക്കുന്നു. അതിലെ ജീവികൾക്ക് ദോഷമായി മാറുന്നു എന്നാണ് വിമർശകർ പ്രധാനമായും പറഞ്ഞിരിക്കുന്നത്. ഇവർക്ക് വീട്ടിൽ കുളിമുറികൾ ഇല്ലേ എന്നും പലരും ചോദിച്ചിട്ടുണ്ട്.

അതേസമയം, തന്നെ ചിലർ വീഡിയോ ഷെയർ ചെയ്തയാളെ വിമർശിച്ചും കമന്റ് നൽകിയിട്ടുണ്ട്. എന്തിനാണ് ഇങ്ങനെ വീഡിയോ എടുക്കുന്നത്, അവരെ അവരുടെ വഴിക്ക് വിടൂ, ഇത് ഒരു പൊതുസ്ഥലമാണ് എന്നായിരുന്നു അവർ വീഡിയോയ്ക്ക് കമന്റ് നൽകിയത്.