സീബ്രാക്രോസിം​ഗിന് സമീപത്തായി നിലത്ത് ലൈറ്റുകളും കാണാം. അതിൽ, ചുവപ്പ് മാറി പച്ച ലൈറ്റ് തെളിയുമ്പോൾ ആളുകൾ റോഡ് മുറിച്ച് കടക്കുന്നത് കാണാം. ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോയിൽ ആളുകൾ ഫോണിൽ നോക്കി നടക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു പരിഷ്കാരം എന്ന് പറയുന്നുണ്ട്. 

സ്മാർട്ടായ പ്രശ്നങ്ങൾക്ക് സ്മാർട്ടായ പ്രതിവിധിയും വേണം അല്ലേ? ആളുകളാകെ ഇപ്പോൾ സ്മാർട്ട് ഫോണുകൾക്ക് അടിമകളാണ് എന്നാണ് പൊതുവെയുള്ള ഒരു പറച്ചിൽ. മിക്കവാറും നേരങ്ങളിൽ ആളുകളുടെ കണ്ണ് ഫോണിൽ തന്നെ ആയിരിക്കും. റോഡ് മുറിച്ച് കടക്കുമ്പോഴും വഴിയരികിലൂടെ നടക്കുമ്പോഴും ഒക്കെ ഫോണിൽ തന്നെ നോക്കിയിരിക്കുന്നവരുണ്ട്. 

അതുവഴി അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല, അതിപ്പോൾ വലിയ അപകടമായാലും ചെറിയ അപകടമായാലും. ഏതായാലും ദക്ഷിണ കൊറിയ ഇപ്പോൾ അതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. എന്താണ് ആ പ്രതിവിധി എന്നല്ലേ? റോഡ് മുറിച്ച് കടക്കുമ്പോൾ ഫോൺ നോക്കിക്കൊണ്ടിരിക്കുകയാണ് എങ്കിൽ ചിലപ്പോൾ സി​ഗ്നലുകൾ കണ്ടെന്ന് വരില്ല. ഈ പ്രശ്നം പരിഹരിക്കാൻ, ദക്ഷിണ കൊറിയ ഇപ്പോൾ നിലത്തും ട്രാഫിക് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുകയാണ്.

Scroll to load tweet…

Trung Phan ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഈ പരിഷ്കാരം കാണാം. സീബ്രാക്രോസിം​ഗിന് സമീപത്തായി നിലത്ത് ലൈറ്റുകളും കാണാം. അതിൽ, ചുവപ്പ് മാറി പച്ച ലൈറ്റ് തെളിയുമ്പോൾ ആളുകൾ റോഡ് മുറിച്ച് കടക്കുന്നത് കാണാം. ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോയിൽ ആളുകൾ ഫോണിൽ നോക്കി നടക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു പരിഷ്കാരം എന്ന് പറയുന്നുണ്ട്. 

ക്രോസിം​ഗുകളിൽ അപകടം പതിവായതിനെ തുടർന്ന് 2019 -ൽ ഇതിന്റെ ഒരു ട്രയൽ പ്രൊജക്ട് നടത്തിയിരുന്നു. ഇൻഡിപെൻഡന്റ് പറയുന്നതനുസരിച്ച്, അതേ വർഷം തന്നെ ദക്ഷിണ കൊറിയൻ ഗവൺമെന്റ് ഒരു അലേർട്ട് സിസ്റ്റവും അവതരിപ്പിച്ചിരുന്നു. അത് ഒരാൾ റോഡ് മുറിച്ച് കടക്കുകയാണ് എങ്കിൽ ട്രാഫിക് സി​ഗ്നലിനെ കുറിച്ച് അയാളുടെ ഫോണിലേക്ക് അറിയിപ്പ് അയക്കുന്ന തരത്തിൽ ഉള്ളതായിരുന്നു. 

ഏതായാലും പുതിയ പരിഷ്കരണത്തിന്റെ വീഡിയോ പങ്ക് വച്ചതോടെ നിരവധിപ്പേരാണ് അതിന് ലൈക്കും കമന്റും ഒക്കെയായി സാമൂഹിക മാധ്യമങ്ങളിൽ എത്തിയത്.