നാല് കുപ്പികളും ഒറ്റനോട്ടത്തിൽ കാണാൻ സാധിക്കുമെങ്കിലും നാലാമന്റെ കൈ കാണാത്തതാണ് ചിത്രം കണ്ട ആളുകളെ കുഴപ്പിച്ചത്. എന്നാൽ, സൂക്ഷിച്ചു നോക്കിയാൽ നാലാമന്റെ കയ്യും കണ്ടെത്താവുന്നതേ ഉള്ളൂ.
ഓപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ്. അതുപോലെ തന്നെ അതിലെ കുരുക്കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. കൃത്യസമയത്ത്, കൃത്യമായ ആംഗിളിൽ എടുത്ത ചില സാധാരണ ചിത്രങ്ങളും അതുപോലെ തന്നെ വൈറലാവാറുണ്ട്. അങ്ങനെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ചിത്രത്തിലെ നാലാമനെയാണ് കണ്ടെത്തേണ്ടത്. ഒറ്റനോട്ടത്തിൽ നാലാമൻ ചിത്രത്തിൽ കാണാനേ ഇല്ല. ചിത്രം കാണുമ്പോൾ ആളുകൾ ആദ്യം ഒന്നമ്പരന്ന് പോകും എന്ന കാര്യത്തിൽ സംശയമില്ല. ഇത് യഥാർത്ഥ ചിത്രമാണ് എന്ന് മാത്രമല്ല, അതിൽ ഒന്നും തന്നെ എഡിറ്റ് ചെയ്തിട്ടോ, കൂട്ടിച്ചേർത്തിട്ടോ ഒന്നും തന്നെ ഇല്ല.
ചിത്രത്തിൽ മൂന്ന് സുഹൃത്തുക്കളെയാണ് കാണുന്നത്. ഹൈക്കിങ് ട്രിപ്പിനിടെ എടുത്തതാണ് ചിത്രം. ചിത്രത്തിൽ മദ്യക്കുപ്പികളും കാണാം. യാത്രക്കിടെ അൽപം മദ്യപിക്കുന്നതിന് തൊട്ടുമുമ്പായി എടുത്തതാണ് ചിത്രം എന്നാണ് മനസിലാവുന്നത്. എന്നാൽ, ചിത്രം വൈറലാവാൻ കാരണം അതൊന്നുമല്ല. ചിത്രത്തിൽ മദ്യക്കുപ്പികൾ നാലുണ്ടെങ്കിലും മൂന്നുപേരെ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. ഇത് ആളുകളെ കുഴക്കും എന്ന കാര്യത്തിൽ സംശയമില്ല.
@JenMsft ആണ് ട്വിറ്ററിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നാല് കുപ്പികളും ഒറ്റനോട്ടത്തിൽ കാണാൻ സാധിക്കുമെങ്കിലും നാലാമന്റെ കൈ കാണാത്തതാണ് ചിത്രം കണ്ട ആളുകളെ കുഴപ്പിച്ചത്. എന്നാൽ, സൂക്ഷിച്ചു നോക്കിയാൽ നാലാമന്റെ കയ്യും കണ്ടെത്താവുന്നതേ ഉള്ളൂ. സ്ഥലത്തെ പാറയുടെയും മരത്തിന്റെയും ഒക്കെ നിറത്തിലും ഡിസൈനിലും വരുന്നതാണ് നാലാമൻ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ കൈ എന്നതിനാലാണ് എളുപ്പത്തിൽ ഇയാളുടെ കൈ ശ്രദ്ധയിൽ പെടാത്തത്.
@JenMsft പറയുന്നത് ഈ ചിത്രം ആദ്യം പങ്ക് വയ്ക്കപ്പെട്ടത് യഥാർത്ഥത്തിൽ റെഡ്ഡിറ്റിലാണ് എന്നാണ്. ഏതായാലും അനേകം പേരാണ് ചിത്രം ഷെയർ ചെയ്തത്.
