Asianet News MalayalamAsianet News Malayalam

'പേടിക്കരുത്... എല്ലാം ഒരു ആധാര്‍ കാര്‍ഡിന് വേണ്ടിയല്ലേ...'; വൈറലായി ഒരു ആധാര്‍ കാര്‍ഡ്, കുറിപ്പ്

ആളുകള്‍ എങ്ങനെ സ്വന്തം ആധാറിലെ ഫോട്ടോ ഏറ്റവും മികച്ചതാക്കാമെന്നാണ് നോക്കുന്നത്. ഇതിനിടെയാണ് ഒരു കുട്ടിയുടെ പാസ്പോര്‍ട്ട് സൈസ് ആധാര്‍ ഫോട്ടോ വേറിട്ട് നില്‍ക്കുന്നത്. 

picture of a child on a blue Aadhaar card goes viral bkg
Author
First Published Mar 23, 2024, 8:55 AM IST


തൊട്ടതിനും പിടിച്ചതിനും ഇന്ന് ആധാര്‍ വേണം. ഒരു സിം കാര്‍ഡ് എടുക്കാനും ഗ്യാസ് കണക്ഷന്‍ എടുക്കാനും അങ്ങനെ എന്ത് കാര്യത്തിനും ആധാര്‍ കാര്‍ഡ് വേണം. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പോലും സര്‍ക്കാര്‍ ഇന്ന് ബ്ലൂ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. അങ്ങനെ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡുകള്‍ ലഭിച്ച് തുടങ്ങി. ഇതിനിടെ എക്സ് സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ച ഒരു ആധാര്‍ കാര്‍ഡിലെ മുഖചിത്രം ഏറെ പേരുടെ ശ്രദ്ധനേടി. ആളുകള്‍ എങ്ങനെ സ്വന്തം ആധാറിലെ ഫോട്ടോ ഏറ്റവും മികച്ചതാക്കാമെന്നാണ് നോക്കുന്നത്.  ഇതിനിടെയാണ് ഒരു കുട്ടിയുടെ പാസ്പോര്‍ട്ട് സൈസ് ആധാര്‍ ഫോട്ടോ വേറിട്ട് നില്‍ക്കുന്നത്. 

Abhay എന്ന ട്വിറ്റര്‍ ഉപയോക്താവ്, 'ഇതിനെക്കാള്‍ നല്ലൊരു ആധാര്‍ കാര്‍ഡ് ഫോട്ടോ കാണിക്കൂ, ഞാന്‍ കാത്തിരിക്കും.'  എന്ന് കുറിച്ച് കൊണ്ട് പങ്കുവച്ച ഒരു ചിത്രമാണ് കാഴ്ചക്കാരുടെ ശ്രദ്ധനേടിയത്, ഫോട്ടോയെടുക്കുമ്പോള്‍ കുട്ടി തലകുനിക്കാതിരിക്കുന്നതിനായി ഒരാള്‍ കുട്ടിയുടെ പുറകില്‍ നിന്നും തല ഉയര്‍ത്തിപിടിച്ചിരിക്കുകയാണ്. കുട്ടിയാണെങ്കില്‍ വലിയ വായില്‍ കരയുന്നു. അവിന്‍റെ മുഖത്തിന് രണ്ട് വശത്തും പുറകില്‍ നില്‍ക്കുന്നയാളുടെ രണ്ട് കൈകള്‍ കാണാം. ഒപ്പം കുട്ടിയുടെ തലയ്ക്ക് പുറകിലായി ഒരു ഇരട്ടത്തല പോലെ അയാളുടെ തലയും കാണാം. കുട്ടിയുടെ തലയ്ക്ക് പുറകില്‍ നിന്ന് അയാള്‍ ഒറ്റക്കണ്ണിലൂടെ ഒളിഞ്ഞ് നോക്കുന്നതാണെന്ന് തോന്നും. 

ഇന്ത്യയിലെ ഏറ്റവും അവസാനത്തെ സൂര്യാസ്തമയം 7.40 ന്, എവിടെയാണ് അത് ?

'ഭാഗ്യമുഖം, ഭർത്താവിന് ഭാഗ്യം സമ്മാനിക്കും'; ചൈനീസ് സാമൂഹിക മാധ്യമങ്ങളെ ഇളക്കി മറിച്ച് 29 കാരിയുടെ മുഖം

ആധാര്‍ കാര്‍ഡിലെ ഇത്തരം രസകരമായ കാര്യങ്ങള്‍ മുമ്പും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇംഗ്ലീഷിലെ അശ്ലീല വാക്ക് എഴുതിയ ടീ ഷര്‍ട്ട് ധരിച്ച് ഒരു യുവതി ആധാര്‍ കാര്‍ഡിന് പോസ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. മുമ്പും പലരുടെയും ചിത്രങ്ങള്‍ തീര്‍ത്തും അവ്യക്തമായി അച്ചടിച്ച് വന്നതും വാര്‍ത്തയായിരുന്നു. ഇത്തരത്തില്‍ അശ്രദ്ധമായി വരുന്ന ഫോട്ടോകള്‍ ആധാർ എൻറോൾമെന്‍റ് സെന്‍ററോ ആധാർ സേവാ കേന്ദ്രത്തില്‍ നിന്നോ മാറ്റാന്‍ കഴിയും. ആധാറിലെ ബയോമെട്രിക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് 100 രൂപയാണ് ഫീസ്. 2015 -ൽ മധ്യപ്രദേശിലെ ഭിന്ദിൽ നിന്ന് ഒരു നായയ്ക്ക് ആധാർ കാര്‍ഡ് നല്‍കിയ വാര്‍ത്ത വൈറലായിരുന്നു. ആധാർ കാർഡിൽ നായയുടെ ഫോട്ടോ പതിപ്പിച്ചിരുന്നു. അതിൽ രേഖ ഷേരു സിങ്ങിന്‍റെ മകൻ ടോമി സിങ്ങിന്‍റെതാണെന്ന് രേഖപ്പെടുത്തി. 2009 നവംബർ 26 എന്നായിരുന്നു  നായയുടെ ജനനത്തീയതിയായി എഴുതിയത്. പിന്നീട് ഇത് കേസാവുകയും ഉമ്രിയിലെ പ്രാദേശിക ആധാർ എൻറോൾമെന്‍റ് ഏജൻസിയുടെ സൂപ്പർവൈസർക്കെതിരെ വ്യാജരേഖ ചമച്ച കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. '

'പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ഇതുപോലെ ചിലത് എന്‍റെ കൈയിലും...'; വൈറലായി ഒരു ഒരു ടൈം ഷെഡ്യൂള്‍

Follow Us:
Download App:
  • android
  • ios