Asianet News MalayalamAsianet News Malayalam

അടുത്തത് 'പ്ലാനറ്റ് പരേഡ്'; ജൂണ്‍ 3 ന് നേര്‍രേഖയില്‍ വരാന്‍ തയ്യാറെടുത്ത് ആറ് ഗ്രഹങ്ങള്‍

ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ എത്തുന്ന  ഗ്രഹ വിന്യാസം (Planetary Alignment) എന്ന് വിളിക്കപ്പെടുന്ന ഈ അപൂര്‍വ്വ സംഗമത്തില്‍  ബുധൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്‌ട്യൂൺ എന്നീ ആറ് ഗ്രഹങ്ങളാണ് ഇത്തരത്തില്‍ നേർരേഖയില്‍ ഒത്തുചേരാനായി തയ്യാറെടുക്കുന്നത്. 

Planet Parade Six planets set to come in a straight line on June 3
Author
First Published May 25, 2024, 3:15 PM IST


കാശത്ത് മറ്റൊരു വിസ്മയത്തിനായി തയ്യാറെടുക്കുകയാണ് ആറ് ഗ്രഹങ്ങളെന്ന് ജ്യോതിശാസ്ത്രർ. ഏപ്രിലിൽ ഉണ്ടായ സമ്പൂർണ സൂര്യഗ്രഹണത്തിന് ശേഷം, ജൂണിൽ മറ്റൊരു അപൂർവ ആകാശ സംഭവത്തിന് സാക്ഷ്യം വഹിക്കാൻ നക്ഷത്ര നിരീക്ഷകർ ഒരുങ്ങിക്കഴിഞ്ഞു. "പ്ലാനറ്റ് പരേഡ്" (Planet Parade) എന്നറിയപ്പെടുന്ന ഈ ജ്യോതിശാസ്ത്ര സംഭവം ജൂൺ 3 നാണ് സംഭവിക്കുക. ആറ് ഗ്രഹങ്ങള്‍ ഒരു നേര്‍രേഖയില്‍ ഒത്ത് ചേരുന്ന ഈ അത്യപൂര്‍വ്വ സംഭവം പക്ഷേ, ഭൂമിയില്‍ നിന്ന് നഗ്ന നേത്രങ്ങളാല്‍ ദൃശ്യമാവില്ല. ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ എത്തുന്ന  ഗ്രഹ വിന്യാസം (Planetary Alignment) എന്ന് വിളിക്കപ്പെടുന്ന ഈ അപൂര്‍വ്വ സംഗമത്തില്‍  ബുധൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്‌ട്യൂൺ എന്നീ ആറ് ഗ്രഹങ്ങളാണ് ഇത്തരത്തില്‍ നേർരേഖയില്‍ ഒത്തുചേരാനായി തയ്യാറെടുക്കുന്നത്. 

ആറ് ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ വരുമെങ്കിലും വെറും രണ്ട് ഗ്രഹങ്ങള്‍ മാത്രമാണ് ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയുകയുള്ളൂ. ചൊവ്വയും ശനിയുമാണ് ഈ ഗ്രഹങ്ങള്‍. അവയുടെ വലുപ്പം കൊണ്ട് മാത്രമാണ് ഇവയെ കാണാന്‍ കഴിയുന്നത്. ഈ ഗ്രഹങ്ങള്‍ക്ക് തിളക്കം വളരെ കുറവായിരിക്കും. അതേസമയം സൂര്യനോട് ഏറെ അടുത്ത് കിടക്കുന്ന വ്യാഴവും ബുധനും മങ്ങിയ അവസ്ഥയിലായിരിക്കും. അതിനാല്‍ തന്നെ അവയെ ഭൂമിയില്‍ നിന്നും കാണാന്‍ കഴിയില്ല.  യുറാനസും നെപ്‌ട്യൂണും ഭൂമിയില്‍ നിന്നും വളരെ ദൂരെയായതിനാൽ ഇവയെ കാണാന്‍ വലിയ ദൂരദർശിനികള്‍ ഉപയോഗിക്കേണ്ടിവരുമെന്നും ഫോബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഭൂമിയേക്കാൾ ചെറുത്, ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള മറ്റൊരു ​ഗ്രഹം കണ്ടെത്തി ശാസ്ത്രലോകം

അപ്രത്യക്ഷമായെന്ന് കരുതി; 100 വർഷത്തിന് ശേഷം വീണ്ടും പ്രത്യക്ഷപ്പെട്ട് സെയ് തിമിംഗലം

എന്നാല്‍, ഇതൊരു അപൂര്‍വ്വ സംഗമമല്ലെന്നാണ് വ്രാല്‍ ന്യൂസിന്‍റെ റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും നിരവധി തവണ സംഭവിക്കുന്നതിനാല്‍ ഗ്രഹങ്ങള്‍ ഒരു നേര്‍രേഖയിലെത്തുന്ന ഈ പ്ലാനറ്റ് പരേഡ് ഒരു അപൂര്‍വ്വ സംഭവം അല്ലെന്നും വ്രാല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ ഗ്രഹവും ഭൂമിയെ പോലെ സൂര്യന് ചുറ്റും സഞ്ചരിക്കുന്നതിന് കൃത്യമായ ഒരു പാതയുണ്ട്.  ഇത്തരത്തില്‍ ഗ്രഹങ്ങള്‍ ഓരോന്നും അതാതിന്‍റെ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ ചില പ്രത്യേക സമയങ്ങളില്‍ ഇവയുടെ സഞ്ചാര വേഗത കാരണം നേര്‍രേഖയില്‍ എത്തുന്നു. എന്നാല്‍ ഭൂമിയില്‍ നിന്ന് അനേകലക്ഷം കിലോമീറ്റര്‍ അകലെ നടക്കുന്നതിനാല്‍ മനുഷ്യന് ദൃശ്യമാകുന്നില്ലെന്ന് മാത്രം. ജൂണ്‍ 3 ന് പ്ലാനറ്റ് പരേഡ് കാണാനായി ആകാശത്തേക്ക് നോക്കിയിരുന്നാല്‍ ചിലപ്പോള്‍ നിരാശരാകേണ്ടി വന്നേക്കാമെന്നും വ്രാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സൗരയൂഥത്തിലെ പല ഗ്രഹങ്ങളുടെയും ഭ്രമണപഥങ്ങൾ യാദൃശ്ചികമായി അവയെ ഏകദേശം ഒരേ വശത്തേക്ക് കൊണ്ടുവരുമ്പോൾ സംഭവിക്കുന്ന ഒരു ജ്യോതിശാസ്ത്ര സംഭവമാണ്  ഗ്രഹവിന്യാസം. ഭൂമിയില്‍ നിന്നുള്ള കാഴ്ചയില്‍ അവ ഒരൊറ്റ വരിയില്‍ നില്‍ക്കുന്നത് പോലെ കാണാമെന്നും ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ഫിസിക്‌സ് ആൻഡ് അസ്ട്രോണമി വകുപ്പിലെ ലക്ചററായ കേറ്റ് പാട്ടിൽ പറയുന്നു. ഇത്തരത്തില്‍ ഒരു ഗ്രഹവിന്യാസം രൂപപ്പെടുമെങ്കിലും ഗ്രഹങ്ങളെല്ലാം തന്നെ തങ്ങളുടെ സ്വന്തം ഭ്രമണപഥത്തിലായിരിക്കും. 2024 ഏപ്രിൽ 8 നാണ് ഗ്രഹങ്ങളെല്ലാം അവസാനമായി ഇത്തരത്തില്‍ ഒരു നേര്‍രേഖയില്‍ എത്തിയത്. 2024 ഓഗസ്റ്റ് 28 ന് സമാനമായ രീതിയില്‍ ആറ് ഗ്രഹങ്ങളും വീണ്ടും നേര്‍രേഖയില്‍ എത്തുമെന്നും റിുപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 


 

Latest Videos
Follow Us:
Download App:
  • android
  • ios