ദേവതയെ പോലെ ഉണ്ടെന്നും കാമുകൻ ഭാഗ്യവാനാണ് എന്നുമാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. എന്തായാലും എപ്പോഴാണ് താൻ തന്റെ ഈ കാമുകനെ കണ്ടെത്തിയത് എന്നോ, എത്രകാലമായി തങ്ങൾ ഡേറ്റ് ചെയ്യുന്നുണ്ട് എന്നോ ഒന്നും തന്നെ വീഡിയോയിൽ അസ്പാസിയ വെളിപ്പെടുത്തിയിട്ടില്ല.
നീളവും തടിയും ഒക്കെ പ്രണയത്തിന് ഒരു തടസമാണോ? ഒരു തടസമേയല്ല എന്നാണ് ഈ പ്ലസ് സൈസ് ഇൻഫ്ലുവൻസർ പറയുന്നത്. ടിക്ടോക്കിലൂടെയാണ് അലക്സ് അസ്പാസിയ എന്ന യുവതി തന്റെ കാമുകനെ പരിചയപ്പെടുത്തിയത്. ഏകദേശം 150 കിലോയാണ് അസ്പാസിയയുടെ ഭാരം. എന്നാൽ, തന്റെ കാമുകൻ മെലിഞ്ഞിട്ടാണ് എന്നും അതൊന്നും തങ്ങളുടെ പ്രണയത്തിന് ഒരു തടസമല്ലെന്നും അവൾ പറയുന്നു.
ബുധനാഴ്ചയാണ് സാമൂഹിക മാധ്യമത്തിൽ അസ്പാസിയ തന്റെ കാമുകനുമായുള്ള പ്രണയത്തെ കുറിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. യഥാർത്ഥ പ്രണയത്തെ കണ്ടെത്തുന്നതിൽ നിന്നും നിങ്ങളുടെ തടി നിങ്ങളെ പിന്തിരിപ്പിക്കരുത് എന്നാണ് അവൾ വീഡിയോയിൽ കുറിച്ചിരിക്കുന്നത്. വീഡിയോ 550,000 -ത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.
അഞ്ചടി പതിനൊന്ന് ഇഞ്ചാണ് അവളുടെ നീളം. ഭാരം 330 പൗണ്ട്. വീഡിയോയിൽ ഒരു ചുവന്ന ജെസീക്ക റാബിറ്റ് ഹാലോവീൻ കോസ്റ്റ്യൂം ആണ് അവൾ ധരിച്ചിരിക്കുന്നത്. കാമുകൻ റോജർ റാബിറ്റും. നിരവധിപ്പേരാണ് വീഡിയോയുടെ താഴെ ഇരുവർക്കും അഭിനന്ദനങ്ങൾ അറിയിച്ച് കൊണ്ട് കമന്റ് നൽകിയിരിക്കുന്നത്.
ദേവതയെ പോലെ ഉണ്ടെന്നും കാമുകൻ ഭാഗ്യവാനാണ് എന്നുമാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. എന്തായാലും എപ്പോഴാണ് താൻ തന്റെ ഈ കാമുകനെ കണ്ടെത്തിയത് എന്നോ, എത്രകാലമായി തങ്ങൾ ഡേറ്റ് ചെയ്യുന്നുണ്ട് എന്നോ ഒന്നും തന്നെ വീഡിയോയിൽ അസ്പാസിയ വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ, വെള്ളിയാഴ്ച പോസ്റ്റ് ചെയ്‍ത ഒരു വീഡിയോയിൽ തനിക്കും കാമുകനുമെതിരായ നിരവധി വിദ്വേഷ സന്ദേശങ്ങൾ തനിക്ക് ഇൻബോക്സിൽ വരുന്നുണ്ട് എന്ന് അവൾ വെളിപ്പെടുത്തി. എന്താണ് ലോകത്തിന്റെ പ്രശ്നമെന്നും എന്തിനാണ് ഇത്തരം കാര്യങ്ങൾ പറയുന്നത് എന്നും അവൾ ചോദിച്ചു.
ഞാനൊരു തടിച്ച സ്ത്രീ ആയതുകൊണ്ടും, തനിക്ക് കിട്ടിയിരിക്കുന്നത് സുന്ദരനായ ഒരു കാമുകനായത് കൊണ്ടും മോശം കമന്റ് പറയുന്ന ആളുകളോട് പോയി പണി നോക്കൂ എന്നാണ് ഏതായാലും ഈ മോഡലിന് പറയാനുള്ളത്.
