ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. വളരെ പെട്ടെന്ന് തന്നെ വൈറലുമായി. ഇതോടെ മിസ്ലോവ്സ്കി എന്ന് പേരായ കര്‍ഷകനെ അഭിനന്ദിച്ച് നിരവധി പേരാണ് മുന്നോട്ട് വന്നത്. 

വലിയ അപാര്‍ട്മെന്‍റ് ബ്ലോക്കുകള്‍ക്കിടയില്‍ ഒരു പാടത്ത് വിളവ് കൊയ്തെടുക്കുന്ന ഒരു കര്‍ഷകന്റെ കാഴ്ച വൈറലാവുകയുണ്ടായി. അയാളുടെ പാടം ഇങ്ങനെ അപാർട്മെന്റുകൾക്ക് നടുവിലായത് വെറുതെയൊന്നുമല്ല. ഡെവലപ്പര്‍മാര്‍ അയാളോട് ഈ സ്ഥലം വില്‍ക്കാനാവശ്യപ്പെട്ടിരുന്നു. എന്നാല്‍, അയാള്‍ വിസമ്മതിച്ചു. അങ്ങനെ ചുറ്റും അപാര്‍ട്മെന്‍റുകള്‍ കെട്ടിപ്പൊക്കി. അതിനിടയിൽ ഇദ്ദേഹത്തിന്റെ സ്ഥലം വേറിട്ടുനിന്നു.

പോളണ്ടിലെ ലുബ്ലിനിലാണ് അപാര്‍ട്മെന്‍റുകളില്‍ നിന്നും വെറും മീറ്ററുകളുടെ വ്യത്യാസത്തില്‍ ഒരു കര്‍ഷകന്‍ പാടത്ത് വിള കൊയ്യുന്നത്. എന്നാല്‍, അപാര്‍ട്മെന്‍റുകളിലുള്ളവര്‍ക്ക് ഇതിനോട് യാതൊരു പ്രശ്നവും ഇല്ല. അദ്ദേഹം അദ്ദേഹത്തിന്‍റെ ജോലി ചെയ്യുന്നു. നമുക്കത് മനസിലാവുമെന്നാണ് അവര്‍ പ്രതികരിക്കുന്നത്. 

ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. വളരെ പെട്ടെന്ന് തന്നെ വൈറലുമായി. ഇതോടെ മിസ്ലോവ്സ്കി എന്ന് പേരായ കര്‍ഷകനെ അഭിനന്ദിച്ച് നിരവധി പേരാണ് മുന്നോട്ട് വന്നത്. കര്‍ഷകന്‍ പോളിഷ് ന്യൂസ് പേപ്പറായ Dziennik Wschodni -യോട് പറഞ്ഞത്, അപാര്‍ട്മെന്‍റില്‍ താമസിക്കുന്ന ആളുകള്‍ എന്നെ മനസിലാക്കുന്നു. അവര്‍ക്ക് അറിയാം, എനിക്ക് എന്‍റെ ജോലി ചെയ്യാനുണ്ട് എന്ന് എന്നാണ്. കുട്ടികള്‍ക്കും പ്രശ്നമൊന്നുമില്ല. ഇതുവരെ ഇതിന്‍റെ പേരില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. വര്‍ഷത്തില്‍ പലതവണ കാര്‍ഷികജോലികള്‍ ചെയ്യേണ്ടി വരാറുണ്ട് എന്നും അദ്ദേഹം പറയുന്നു.

ചിലര്‍ പറയുന്നത്, നഗരമധ്യത്തില്‍ ഇങ്ങനെയൊരു ഗ്രാമീണ കാഴ്ച സന്തോഷം തന്നെ എന്നാണ്.