വിവാഹശേഷം പോളണ്ടിൽ ഒരു ജോലി കണ്ടെത്താനും ഇടയ്ക്ക് വന്ന് കുടുംബത്തെ കാണാനുമാണ് അയാൾ ഉദ്ദേശിക്കുന്നത്. കുടുംബവും അതിനോട് യോജിക്കുന്നു. 

പ്രണയത്തിന് അതിരുകളില്ല എന്ന് നാം എപ്പോഴും കേൾക്കാറുണ്ട്. അത് തെളിയിക്കുന്ന പല സംഭവങ്ങളും നാം കാണാറുമുണ്ട്. അതുപോലെ തന്നെയാണ് ഇവിടെയും സംഭവിച്ചത്. പോളണ്ടിൽ നിന്നുള്ള ഒരു യുവതിയും ഇന്ത്യക്കാരനായ യുവാവുമാണ് കഥയിലെ നായികാ നായകന്മാർ. 

പോളണ്ടുകാരിയായ ബാർബറ പോളക്കാണ് ജാർഖണ്ഡിലെ ഹസാരിബാഗിലെ ഖുത്ര ഗ്രാമത്തിൽ താമസിക്കുന്ന ഷദാബുമായി പ്രണയത്തിലായത്. ഇരുവരും പരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെയാണ്. 2021 -ൽ ഇന്ത്യയിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് ഇവരുടെ സൗഹൃദം വളരുകയും അത് പ്രണയമായി മാറുകയും ചെയ്യുകയായിരുന്നു. 

ഇപ്പോഴിതാ ഇരുവരും വിവാഹ നിശ്ചയം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഹസാരിബാഗ് എസ്ഡിഎം കോടതിയിലും ഇരുവരും വിവാഹത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ബാർബറയ്ക്ക് 8 വയസ്സുള്ള അന്യ പോളക്ക് എന്നൊരു മകളുമുണ്ട്. 

മാട്രിമോണിയിലൂടെ 14 പുരുഷന്മാരോട് സംസാരിച്ചു; പറ്റിയൊരാളെ കണ്ടെത്താന്‍ നെറ്റിസണ്‍സിനോട് ആവശ്യപ്പെട്ട് യുവതി !

തങ്ങളിരുവരും ആഴത്തിലുള്ള പ്രണയത്തിലാണ് എന്നും എല്ലായ്പ്പോഴും എല്ലാത്തിലും ബാർബറയ്ക്കൊപ്പം ഉണ്ടാകുമെന്നും ഷദാബ് പറയുന്നു. ഒപ്പം യഥാർത്ഥ സ്നേഹം ഇല്ലെങ്കിൽ നമ്മുടെ സ്വകാര്യജീവിതം പൂർണമാവില്ല എന്നാണ് ഷദാബ് വിശ്വസിക്കുന്നത്. ബാർബറയുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും അവൾക്കൊപ്പം ഉണ്ടാകണം എന്നാണ് താൻ ആ​ഗ്രഹിക്കുന്നത് എന്നും ഷദാബ് പറയുന്നു. 

താൻ പതിവായി ഇൻസ്റ്റ​ഗ്രാം റീൽസ് ഉണ്ടാക്കുന്നതും ലൈവിൽ പ്രത്യക്ഷപ്പെടുന്നതൊന്നും അവൾ ഇഷ്ടപ്പെടുന്നില്ല എന്നാണ് ഷദാബ് പറയുന്നത്. പകരം കൂടുതൽ പഠിക്കുകയോ ജോലി കണ്ടെത്തുകയോ വേണമെന്നാണ് ബാർബറ പറയുന്നത്. വിവാഹശേഷം പോളണ്ടിൽ ഒരു ജോലി കണ്ടെത്താനും ഇടയ്ക്ക് വന്ന് കുടുംബത്തെ കാണാനുമാണ് അയാൾ ഉദ്ദേശിക്കുന്നത്. കുടുംബവും അതിനോട് യോജിക്കുന്നു. 

ഹസാരിബാ​ഗ് മാത്രമാണ് ബാർബറ സന്ദർശിച്ചത്. അവൾക്ക് തിരക്കുള്ള സ്ഥലങ്ങൾ ഇഷ്ടമല്ല. എങ്കിലും ജാർഖണ്ഡ് സന്ദർശിച്ച ശേഷം അവൾ പോളണ്ടിലേക്ക് തിരികെ പോകുമെന്നും ഇന്ത്യ മനോഹരമായ രാജ്യമാണ് എന്നും ബാർബറ പറയുന്നു.