അവളുടെ പ്രവൃത്തികൾ കുടുംബത്തിന്റെ മാനം കെടുത്തിയതായി അവർ ആരോപിച്ചു. അന്തസ്സ് കാക്കാനായി, അവളെ കൊല്ലാൻ പോലും അവർ തീർച്ചപ്പെടുത്തി. അങ്ങനെ മകളെ കൊല്ലാൻ 70,000 ഡോളർ കൊടുത്ത് ഒരു വാടക കൊലയാളിയെ പിതാവ് ഏർപ്പാടാക്കി. എന്നാൽ, ഗൂഢാലോചന പൊളിയുകയും പിന്നീട് 2020 -ൽ ഇരുവരും അറസ്റ്റിലാവുകയും ചെയ്തു.

അഫ്ഗാനിസ്ഥാനി(Afghanistan)ൽ സ്ത്രീകൾ പലവിധ നിയന്ത്രണങ്ങൾക്കു കീഴിലാണ് ജീവിക്കുന്നത്. പ്രത്യേകിച്ച് താലിബാൻ അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായിരിക്കയാണ്. സ്ത്രീയ്ക്ക് തനിച്ച് യാത്ര ചെയ്യുന്നതിനോ, വിദ്യാഭ്യാസം നേടുന്നതിനോ, ജോലി ചെയ്യുന്നതിനോ ഒക്കെ പരിമിതികളുണ്ട് അവിടെ. എന്നാൽ, അത്തരം ഒരു രാജ്യത്ത് നിന്ന് ഒരു സ്ത്രീ ഒരു പോൺ സ്റ്റാറായി മാറുക എന്നത് ചില്ലറ കാര്യമല്ല. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഏക പോൺ സ്റ്റാർ താനാണെന്ന് 28 -കാരിയായ യാസ്മിന അലി(Yasmeena Ali) അവകാശപ്പെടുന്നു.

നിങ്ങൾ ഒരു യാഥാസ്ഥിതിക രാജ്യത്ത് നിന്നുള്ളവരാണെങ്കിൽ, നിങ്ങളിൽ നിന്ന് ആളുകൾ ചിലത് പ്രതീക്ഷിക്കുമെന്ന് അവൾ പറയുന്നു. നിങ്ങൾ ഒരു പ്രത്യേക രീതിയിൽ പെരുമാറുകയും ചില മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്ന് ആളുകൾ കരുതുന്നു. അത് തെറ്റിച്ചാൽ അതിന്റെ ഫലം വിനാശകരമായിരിക്കുമെന്നും യാസ്മിന പറയുന്നു. അവളുടെ കാര്യമെടുത്താൽ, 1993 -ൽ കാബൂളിലാണ് യാസ്മിന ജനിച്ചത്. അന്ന് രാജ്യം ഭരിച്ചിരുന്നത് താലിബാനായിരുന്നു.

താലിബാന്റെ ഭരണത്തിൻ കീഴിലുള്ള ഒരു പെൺകുട്ടിയായി അവൾ വളർന്നു. അവളുടേത് ഒരു യാഥാസ്ഥിതിക കുടുംബമായിരുന്നു. കാബൂളിലെ തെരുവുകളിൽ താലിബാനികൾ പരേഡ് നടത്തുന്നത് കാണുമ്പോൾ അവൾ ഭയന്നു വിറച്ചിരുന്നു. ഒരു ആൺതുണ ഇല്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സ്ത്രീകൾക്ക് അന്ന് അവകാശമുണ്ടായിരുന്നില്ല. സ്ത്രീകളെയും പുരുഷന്മാരെയും മർദിക്കുന്നത് സ്വന്തം കണ്ണുകൊണ്ട് അവൾ കണ്ടിട്ടുണ്ട്. അടുത്തത് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മനസിലാക്കാൻ പറ്റാത്ത അരക്ഷിതാവസ്ഥയിലായിരുന്നു ദിവസങ്ങൾ. തനിക്ക് ചുറ്റുമുള്ള അക്രമം എന്ന് അവസാനിക്കുമെന്ന് ഓർത്ത് അവൾ ആധിപിടിച്ചു.

എന്നാൽ ഒൻപതാം വയസ്സിൽ, യാസ്മിനയും കുടുംബവും യുകെയിലേയ്ക്ക് പലായനം ചെയ്തു. അതൊരു വലിയ മാറ്റമായിരുന്നു. അതുവരെ സ്കൂളിന്റെ പടി ചവിട്ടാത്തവൾ ആദ്യമായി പഠിക്കാൻ ആരംഭിച്ചു. അതോടൊപ്പം തന്റെ ശരീരത്തെ കുറിച്ചും, സെക്സിനെ കുറിച്ചും ഒക്കെ അവൾ മനസിലാക്കാൻ തുടങ്ങി. ഇംഗ്ലണ്ടിൽ എത്തിയ യാസ്മിന വളരെ വേഗത്തിൽ അവിടത്തെ ജീവിതശൈലിയുമായി ഇഴുകി ചേർന്നു. അവിടെ തനിക്ക് സ്വാതന്ത്ര്യവും, ബഹുമാനവും ലഭിച്ചുവെന്ന് അവൾ പറഞ്ഞു. "ഞാൻ ഹിജാബ് ധരിക്കാറുണ്ടായിരുന്നു. ആളുകൾ എന്നെ അത്ഭുതത്തോടെ നോക്കുമായിരുന്നു, പക്ഷേ ആരും എന്നെ ആക്രമിച്ചില്ല. ചിലർ എന്നെ താലിബാൻ എന്ന് വിളിച്ചു. സ്കൂളിൽ തലയിൽ സ്കാർഫ് ധരിച്ച ഒരേയൊരു പെൺകുട്ടിയും ഞാനായിരുന്നു" അവൾ പറഞ്ഞു.

എന്നാലും അവളുടെ ചിന്താഗതികളും, ജീവിതവീക്ഷണവും മാറിമറിഞ്ഞു. എന്നാൽ, ഈ മാറ്റങ്ങൾ അവളുടെ കുടുംബത്തിന് അംഗീകരിക്കാൻ കഴിഞ്ഞില്ല. താമസിയാതെ അവൾക്കും കുടുംബത്തിനും ഇടയിൽ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഒടുവിൽ അവളുടെ 19 -ാമത്തെ വയസ്സിൽ ഒരു അറേഞ്ച്ഡ് മാര്യേജിന് വീട്ടുകാർ അവളെ നിർബന്ധിച്ചു. ഇതോടെ വീട് വിട്ടു പോകാൻ അവൾ തീരുമാനിച്ചു. അവൾ അവിടെ നിന്ന് ഓടിപ്പോയി. ഇസ്ലാം മതം ഉപേക്ഷിച്ച് നിരീശ്വരവാദിയായി. ഒരു ജൂത ഫോട്ടോഗ്രാഫറെ വിവാഹം കഴിച്ചു. ഒരു പോൺ സ്റ്റാറായി തന്റെ കരിയർ ആരംഭിച്ചു. നീലച്ചിത്രങ്ങളിൽ നായികയായി അവൾ അഭിനയിക്കാൻ തുടങ്ങിയതോടെ വീട്ടുകാരുമായുള്ള എല്ലാ ബന്ധവും അവൾക്ക് ഉപേക്ഷിക്കേണ്ടി വന്നു. അതിന് ശേഷം താൻ മാതാപിതാക്കളോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് അവൾ പറഞ്ഞു.

View post on Instagram

അതേസമയം, ഒരു നിരീശ്വരവാദിയായതും, ഒരു ജൂതനെ വിവാഹം കഴിച്ചതും, ഒരു പോൺ സ്റ്റാർ ആയതും ഒന്നും അവളുടെ വീട്ടുകാർക്ക് സഹിച്ചില്ല. പ്രത്യേകിച്ച് അവളുടെ പിതാവ് മുഹമ്മദ് പാറ്റ്മാനും ബന്ധുവായ ദരിയ ഖാൻ സഫിയും ഇതെല്ലാം കണ്ട് രോഷാകുലരായി. അവളുടെ പ്രവൃത്തികൾ കുടുംബത്തിന്റെ മാനം കെടുത്തിയതായി അവർ ആരോപിച്ചു. അന്തസ്സ് കാക്കാനായി, അവളെ കൊല്ലാൻ പോലും അവർ തീർച്ചപ്പെടുത്തി. അങ്ങനെ മകളെ കൊല്ലാൻ 70,000 ഡോളർ കൊടുത്ത് ഒരു വാടക കൊലയാളിയെ പിതാവ് ഏർപ്പാടാക്കി. എന്നാൽ, ഗൂഢാലോചന പൊളിയുകയും പിന്നീട് 2020 -ൽ ഇരുവരും അറസ്റ്റിലാവുകയും ചെയ്തു.

View post on Instagram

തന്റെ ലൈംഗികാഭിലാഷങ്ങളെക്കുറിച്ച് തുറന്ന് പറയാനും, അതിനെ ചുറ്റിപ്പറ്റി തനിക്ക് തോന്നിയിരുന്നു നാണക്കേട് മാറ്റി എടുക്കാനും സമയമെടുത്തുവെന്ന് "ഐ ഹേറ്റ് പോൺ" പോഡ്‌കാസ്റ്റുമായുള്ള അഭിമുഖത്തിൽ അവൾ തുറന്ന് പറഞ്ഞു. എന്നാൽ, ഇന്ന് യാസ്മിന ഏകദേശം ഒമ്പത് ദശലക്ഷം സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. ഈ ജീവിതത്തിൽ തനിക്കൊരിക്കലും കുറ്റബോധം തോന്നിയിട്ടില്ല എന്നും യാസ്മിന പറയുന്നു.