നിരവധി പ്രമുഖര്‍ ഇവരെ പ്രശംസിച്ചു. ഇതേ തുടർന്ന് വലിയ അഭിനന്ദനങ്ങളാണ് നൂറി ഖാനെ തേടി എത്തുന്നത്.

കൊവിഡിൽ വലയുകയാണ് രാജ്യം. പ്രതിദിനം രോ​ഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. അതിനിടയിൽ മനുഷ്യത്വത്തിന്റേയും സ്നേഹത്തിന്റെയും കരുണയുടേയും ഒരുപാട് കാഴ്ചകളും നാം കാണുന്നുണ്ട്. അതിലൂടെയൊക്കെ തന്നെയാണ് നാം കരകയറുന്നത്. അത്തരത്തിലൊരു മനുഷ്യ സ്നേഹത്തിന്റെ കാഴ്ചയാണ് ഇതും. 

മധ്യപ്രദേശ് ദൂരദർശനിൽ ജോലി ചെയ്യുന്ന മനോഹർ ലാൽ റാത്തോഡ് ​ഗുരുതര അവസ്ഥയിൽ ആശുപത്രിയിലായിരുന്നു. അപ്പോൾ പ്ലാസ്മ നൽകാൻ അസമിൽ നിന്നും ഇൻഡോറിലെത്തിയതാണ് നൂറി ഖാൻ എന്ന സന്നദ്ധ പ്രവർത്തകയും. എന്നാൽ, അവിടെയെത്തിയപ്പോഴാണ് പ്ലാസ്മ നൽകാനാവില്ല എന്ന് പറയുന്നത്. കാരണം നൂറി ഖാന് നോമ്പാണ്. ഭക്ഷണമോ വെള്ളമോ കഴിക്കാത്തവരിൽ നിന്നും പ്ലാസ്മ എടുക്കാനാവാത്തതിനാലായിരുന്നു അത്. എന്നാൽ, ഡോക്ടർ അത് പറഞ്ഞയുടനെ നൂറി ഖാൻ വെള്ളവും ലഘുഭക്ഷണവും കഴിച്ചു വ്രതം അവസാനിപ്പിക്കുകയും പിന്നാലെ പ്ലാസ്മ ദാനം ചെയ്യുകയുമായിരുന്നു. 

Scroll to load tweet…

നിരവധി പ്രമുഖര്‍ ഇവരെ പ്രശംസിച്ചു. ഇതേ തുടർന്ന് വലിയ അഭിനന്ദനങ്ങളാണ് നൂറി ഖാനെ തേടി എത്തുന്നത്. ഇതാണ് യഥാർത്ഥ മനുഷ്യസ്നേഹം എന്നും ഇപ്പോൾ വ്രതം പൂർത്തിയായിരിക്കും എന്നും പലരും അഭിപ്രായപ്പെട്ടു. 

Scroll to load tweet…