മാറി മറിയുന്ന സഖ്യങ്ങളും നിന്ന നില്‍പില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്ന രാഷ്ട്രീയ സൗഹൃദങ്ങളും അഴിമതിക്കഥകളും എല്ലാം നിറഞ്ഞതാണ് ഇറ്റലിയുടെ രാഷ്ര്ട്രീയ രംഗം. കലാ സാംസ്‌കാരിക രംഗത്തെ തലപ്പൊക്കം രാഷ്ട്രീയരംഗത്ത് ഇറ്റലിക്കില്ല. 

ഇറ്റാലിയന്‍ രാഷ്ട്രീയത്തിലെ കലക്കങ്ങളും നിലപാടുകളിലെയും സമീപനങ്ങളിലെയും തീരുമാനങ്ങളിലെയും വ്യതിയാനവും അതിന്റെ പ്രതിഫലനവും സ്വാധീനവും നോക്കിയിരിക്കുകയാണ് യൂറോപ്പ് ആകെയും.

മുസോളിനിക്ക് ശേഷം ഇറ്റലി വീണ്ടും ഫാഷിസ്റ്റുകളുടെ കൈയിലാവുമ്പോള്‍

പടിഞ്ഞാറന്‍ സംസ്‌കാര ഭൂമികയുടെ തലപ്പാവാണ് ഇറ്റലി. ഡാവിഞ്ചിയുടേയും മൈക്കലാഞ്ചലോയുടേയും നാട്. മാക്യവെല്ലിയുടെയും ഡാന്റെയുടെയും മരിയ മോണ്ടിസോറിയുടെയും ദാരിയോ ഫോയുടേയും നാട്. ചെരിഞ്ഞ ഗോപുരമുള്ള പിസയും കനാലുകളുടെ സൗന്ദര്യം അതിരുകള്‍ വരക്കുന്ന വെനീസുമുള്ള നാട്. പാവറട്ടിയും മൊറോദറിന്റേയും ഫെല്ലിനിയുടേയും നാട്. ബാജിയോയും ബഫണും റിവയും ഒക്കെയുള്ള അസൂറിപ്പട കാല്‍പന്തുകളി ആവേശമാക്കിയ നാട്. ഭക്ഷണ വൈവിധ്യത്തിന്റേയും ഫാഷന്‍ നിറപ്പകിട്ടുകളുടേയും നാട്. വികസന സൂചികകളിലും വിനോദ സഞ്ചാര മേഖലയിലും മുന്നിലാണ് ഇറ്റലി. 

യൂറോപ്യന്‍ മേഖലയില്‍ മൂന്നാമതും ആഗോളതലത്തില്‍ എട്ടാമതും ആയ സാമ്പത്തിക ശക്തി. ലോക വ്യാപാരത്തിലും കയറ്റുമതിയും നിര്‍ണായകമായ സ്ഥാനം. നിര്‍മാണ മേഖലയിലും വാഹന നിര്‍മാണ രംഗത്തും ബാങ്കിങ് രംഗത്തും മികവ്. ലോകത്തെ ഏറ്റവും വലിയ വീഞ്ഞ് ഉത്പാദകര്‍. പുനരുപയോഗ ശേഷിയുള്ള ഊര്‍ജോത്പാദന രംഗത്ത് ഊന്നല്‍. സാംസ്‌കാരിക സാമൂഹിക സാമ്പത്തിക മേഖലകളില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ പിന്നിലല്ലാത്ത ഇറ്റലിയുടെ രാഷ്ട്രീയ ചരിത്രത്തിലെ ചില നിര്‍ണായക നാഴികക്കല്ലുകളാണ് ഇനി പറയുന്നത്. മാറി മറിയുന്ന സഖ്യങ്ങളും നിന്ന നില്‍പില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്ന രാഷ്ട്രീയ സൗഹൃദങ്ങളും അഴിമതിക്കഥകളും എല്ലാം നിറഞ്ഞതാണ് ഇറ്റലിയുടെ രാഷ്ര്ട്രീയ രംഗം. കലാ സാംസ്‌കാരിക രംഗത്തെ തലപ്പൊക്കം രാഷ്ട്രീയരംഗത്ത് ഇറ്റലിക്കില്ല. 


1915 സഖ്യകക്ഷികള്‍ക്കൊപ്പം ഒന്നാം ലോക മഹായുദ്ധത്തില്‍ 

1922 ഫാസിസ്റ്റ് നേതാവ് മുസ്സോളിനി അധികാരത്തില്‍ 

1936 മുസ്സോളിനി ജര്‍മനിയുമായി സഖ്യം സ്ഥാപിക്കുന്നു

1940 രണ്ടാം ലോക മഹായുദ്ധകാലത്ത് മുസ്സോളിനി ഹിറ്റ്‌ലര്‍ക്കൊപ്പം

1943 സിസിലി കയ്യടക്കി സഖ്യസേന, മുസ്സോളിനി പുറത്താകുന്നു

1945 ജര്‍മനി തടവറയില്‍ നിന്ന് മോചിപ്പിച്ച മുസ്സോളിനി പിടിയിലാവുന്നു, ഇറ്റാലിയന്‍ സ്വാതന്ത്ര്യവാദികള്‍ വധശിക്ഷ നടപ്പാക്കുന്നു

1946 ജനാധിപത്യത്തിനായി ഹിതപരിശോധനാ ഫലം

1948 പുതിയ ഭരണഘടന, ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റുകള്‍ തെരഞ്ഞെടുപ്പ് ജയിക്കുന്നു

1951 യൂറോപ്പിന്റെ കല്‍ക്കരി ഉരുക്ക് കൂട്ടായ്മയില്‍ (European Coal and Steel Community) ചേരുന്നു 

1957 യൂറോപ്യന്‍ സാമ്പത്തിക കൂട്ടായ്മയുടെ സ്ഥാപകാംഗം European Economic Community.

1972 ഗ്വിലോ ആന്‍ഡ്രിയോറ്റി ആദ്യമായി പ്രധാനമന്ത്രി പദത്തില്‍ (20 വര്‍ഷത്തില്‍ ഏഴ് തവണ പ്രധാനമന്ത്രി ആയിട്ടുണ്ട് ആന്‍ഡ്രിയോറ്റി (Giulio Andreotti)

 1978 ഇടതുനിലപാടുകളുള്ള സായുധസംഘം റെഡ് ബ്രിഗേഡ് മുന്‍ പ്രധാനമന്ത്രി ആല്‍ഡോ മോറോയെ തട്ടിക്കൊണ്ടു പോയി കൊന്നു 

1983 ആദ്യ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി ബെറ്റിനോ ക്രാക്‌സി (Bettino Craxi )അധികാരത്തില്‍

1991 കമ്മ്യൂണിസ്റ്റുകള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ദ ലെഫ്റ്റ് എന്ന പുതിയ പേര് സ്വീകരിക്കുന്നു

1993 ക്ലാക്‌സി അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതൃസ്ഥാനം ഒഴിയുന്നു ( നാട് വിട്ട ക്രാക്‌സിയുടെ അഭാവത്തില്‍ നടന്ന വിചാരണക്കൊടുവില്‍ അദ്ദേഹം കുറ്റക്കാരന്‍ എന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു, 2000ല്‍ ടുണീഷ്യയില്‍ വെച്ച് ക്രാക്‌സി മരിച്ചു)

1994 ഫ്രീഡം അലയന്‍സ് സഖ്യം തെരഞ്ഞെടുപ്പ് വിജയിക്കുന്നു. പല വിഷയങ്ങളിലുള്ള തര്‍ക്കം കാരണം സഖ്യം മാസങ്ങള്‍ക്കകം പൊളിഞ്ഞു

1996 മധ്യഇടത് നിലപാടുള്ള ഒലീവ് ട്രീ സഖ്യം തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നു. റൊമാനോ പ്രോഡി പ്രധാനമന്ത്രി

 2001 സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ ഫോര്‍സ ഇറ്റാലിയ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മധ്യവലത് സഖ്യത്തിന് തെരഞ്ഞെടുപ്പില്‍ ജയം

 2001 ഒക്ടോബര്‍ ഭരണഘടനയില്‍ മേല്‍ ഹിതപരിശോധന, 20 മേഖലകള്‍ക്ക് നികുതി, വിദ്യാഭ്യാസം, പരിസ്ഥിതി നയങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചുള്ള മാറ്റങ്ങള്‍ക്ക് അംഗീകാരം

2002 ലിറക്ക് പകരം യൂറോ എത്തുന്നു

2004 ബെര്‍ലുസ്‌കോണി ഉള്‍പെടെയുള്ള ഭരണാധികാരികള്‍ക്ക് വിചാരണയില്‍ നിന്നുള്ള നിയമ പരിരക്ഷ ഭരണഘടനാ കോടതി എടുത്തു കളയുന്നു

2005 യൂറോപ്യന്‍ യൂണിയന്‍ ഭരണഘടനക്ക് പാര്‍ലമെന്റിന്റെ അംഗീകാരം 

2006 മധ്യ ഇടത് നിലപാടുകള്‍ക്ക് ജനപിന്തുണ. റൊമാനോ പ്രോഡി വീണ്ടും പ്രധാനമന്ത്രി 

2006 പ്രധാനമന്ത്രിയുടെയും മേഖലകളുടെയും അധികാരം കൂട്ടാനുള്ള നിര്‍ദേശങ്ങള്‍ (ബെര്‍ലുസ്‌കോണിയുടെ ഭരണകാലത്ത് നിര്‍ദേശിക്കപ്പെട്ടത്) ദേശീയ ഹിതപരിശോധനയില്‍ തള്ളപ്പെടുന്നു

2008 ജനുവരി അവിശ്വാസ വോട്ടെടുപ്പിന് പിന്നാലെ പ്രോഡി സര്‍ക്കാര്‍ രാജി വെക്കുന്നു

2008 ഏപ്രില്‍ പൊതുതെരഞ്ഞെടുപ്പില്‍ ജയിച്ച് ബെര്‍ലുസ്‌കോണി വീണ്ടും പ്രധാനമന്ത്രി

2011 ഫെബ്രുവരി വിവിധ ആരോപണങ്ങളില്‍ ബെര്‍ലുസ്‌കോണി വിചാരണ നേരിടണമെന്ന് മിലാന്‍ കോടതി

2011 നവംബര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ ബെര്‍ലുസ്‌കോണി സര്‍ക്കാര്‍ രാജി വെക്കുന്നു

2011 യൂറോപ്യന്‍ യൂണിയന്‍ മുന്‍ കമ്മീഷണര്‍ മരിയോ മോണ്ടിയുടെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ധരുടെ സര്‍ക്കാര്‍ സാന്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നു

2013 ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍. സഖ്യത്തില്‍ ബെര്‍ലുസ്‌കോണിയുടെ പാര്‍ട്ടിയും

2013 ഓഗസ്റ്റ് നികുതിവെട്ടിപ്പ് കേസില്‍ ബെര്‍ലുസ്‌കോണിക്ക് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ശരിവെച്ച് ഇറ്റലിയുടെ പരമോന്നത നീതിപീഠം, പ്രായം പരിഗണിച്ച് തടവ് ഒഴിവാക്കി പകരം സാമൂഹിക സേവനവും രാഷ്ട്രീയജീവിതത്തിന് രണ്ടു വര്‍ഷം വിലക്കും, നവംബറില്‍ സെനറ്റ് പുറത്താക്കി

2014 ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മാറ്റിയോ റെന്‍സിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍

2015 ഏറ്റവും വോട്ട് കിട്ടുന്ന പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പാക്കുന്ന തെരഞ്ഞെടുപ്പ് ഭേഗഗതിക്ക് പാര്‍ലമെന്റ് അംഗീകാരം

2016 ഭരണഘടനാ പരിഷ്‌കാര ശുപാര്‍ശകള്‍ ഹിതപരിശോധനയില്‍ തള്ളപ്പെട്ടതിന് പിന്നാലെ റെന്‍സി പ്രധാനമന്ത്രിപദം ഒഴിയുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പാവ്‌ലോര ജെന്റിലോണി പിന്‍ഗാമി ആകുന്നു

2018 പൊതു തെരഞ്ഞെടുപ്പില്‍ തീവ്രനിലപാടുള്ള 5 സ്റ്റാര്‍ മൂവ്‌മെന്റും സഖ്യം ചേരുന്നു, മെഗ്വിസെപ്പെ കോന്റെമ പ്രധാനമന്ത്രി ആകുന്നു

2019 ലീഗ് പിന്തുണ പിന്‍വലിച്ചെങ്കിലും മധ്യ ഇടത് നിലപാടുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി 5 സ്റ്റാര്‍ മൂവ്‌മെന്റി്‌നൊപ്പം ചേര്‍ന്ന് പുതിയ സഖ്യം ഉണ്ടാക്കുന്ന, കോന്റെവ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്നു

2021 ഫെബ്രുവരി സാമ്പത്തിക വിദഗ്ധനും ബാങ്ക് ഓഫ് ഇറ്റലിയുടെ മുന്‍ ഗവര്‍ണറും ആയ മാരിയോ ദ്രാഗിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍

 സഖ്യകക്ഷികള്‍ വിശ്വാസവോട്ടില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ പ്രധാനമന്ത്രി പദം മാരിയോ ദ്രാഗി രാജിവച്ചു. ഇതോടെ രാജ്യത്ത് ആറുമാസം നേരത്തെ തെരഞ്ഞെടുപ്പ്. കൂടുതല്‍ പിന്തുണ നേടി തീവ്രവലതു പക്ഷനേതാവ് ജോര്‍ജിയ മെലോനി ആദ്യ വനിതാപ്രധാനമന്ത്രി ആകുന്നു.

ഇറ്റാലിയന്‍ രാഷ്ട്രീയത്തിലെ കലക്കങ്ങളും നിലപാടുകളിലെയും സമീപനങ്ങളിലെയും തീരുമാനങ്ങളിലെയും വ്യതിയാനവും അതിന്റെ പ്രതിഫലനവും സ്വാധീനവും നോക്കിയിരിക്കുകയാണ് യൂറോപ്പ് ആകെയും.