Asianet News MalayalamAsianet News Malayalam

110 -കാരിക്ക് പെൻഷനെത്തിക്കണം, പോസ്റ്റുമാസ്റ്റർ കാടും പുഴയും താണ്ടി നടക്കുന്നത് 10 മുതൽ 25 കിലോമീറ്റർ വരെ

കുട്ടിയമ്മാൾ താമസിക്കുന്നത് ഇഞ്ചിക്കുഴി എന്ന പ്രദേശത്തെ ഒരു കുന്നിൻ മുകളിലാണ്. കൃത്യസമയത്ത് അവരുടെ അടുത്തെത്താൻ ക്രിസ്തുരാജ രാവിലെ ഏഴ് മണിക്ക് യാത്ര തുടങ്ങണം. 

post master treks 10 to 25 kilometers to deliver pension
Author
Tamil Nadu, First Published Aug 18, 2021, 1:45 PM IST

ഇന്റർനെറ്റിന്റെയും ഡിജിറ്റൽ ബാങ്കിംഗിന്റെയും കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത് അല്ലേ. എന്നാല്‍, 55 -കാരനായ പോസ്റ്റ്മാസ്റ്റർ എസ്. ക്രിസ്തുരാജ 110 വയസ്സുള്ള ഒരു സ്ത്രീയുടെ പെൻഷൻ എത്തിക്കുന്നതിനായി നടത്തുന്ന ഈ യാത്ര ആരെയും അതിശയിപ്പിക്കുന്നതാണ്. കളക്കാട് മുണ്ടൻതുറൈ ടൈഗർ റിസർവ് വനമേഖലയിലെ കഠിനമേറിയ വനങ്ങളിലൂടെയും ബുദ്ധിമുട്ട് നൽകുന്ന ഭൂപ്രദേശങ്ങളിലൂടെയുമായാണ് വൃദ്ധയായ കുട്ടിയമ്മാളിന് പെൻഷൻ എത്തിക്കുന്നതിനായി ക്രിസ്തുരാജയുടെ യാത്ര.

പോസ്റ്റ് ഓഫീസ് സന്ദർശനത്തിനിടെ 110 വയസുള്ള കുട്ടിയമ്മാളിന് എല്ലാ മാസവും പെൻഷൻ സുരക്ഷിതമായി എത്തിക്കുമെന്ന് കളക്ടർ ഉറപ്പുനൽകിയതോടെയാണ് യാത്ര ആരംഭിച്ചത്. ഈ ഉത്തരവാദിത്തം അവര്‍ ഇന്ത്യ പോസ്റ്റ് ഓഫീസിന് നൽകി, അവിടെ നിന്ന് എസ്. ക്രിസ്തുരാജ ആ ബ്രാഞ്ച് ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നതിനാൽ അദ്ദേഹം ആ യാത്ര ഏറ്റെടുത്തു. 

കുട്ടിയമ്മാൾ താമസിക്കുന്നത് ഇഞ്ചിക്കുഴി എന്ന പ്രദേശത്തെ ഒരു കുന്നിൻ മുകളിലാണ്. കൃത്യസമയത്ത് അവരുടെ അടുത്തെത്താൻ ക്രിസ്തുരാജ രാവിലെ ഏഴ് മണിക്ക് യാത്ര തുടങ്ങണം. അദ്ദേഹം സാധാരണയായി നാല് കിലോമീറ്റർ ബോട്ട് സവാരി നടത്തുന്നു, അതിനുശേഷം 10 കിലോമീറ്റർ ട്രെക്കിംഗ് നടത്തണം. പക്ഷേ, ഡാമിലെ വെള്ളം ആവശ്യത്തിന് ഉയരത്തിലല്ലെങ്കിൽ, അദ്ദേഹത്തിന് കൂടുതൽ ദൂരം സഞ്ചരിക്കുകയും 25 കിലോമീറ്റർ ട്രെക്കിംഗ് നടത്തുകയും വേണം. അദ്ദേഹം കാടിന് നടുവിലുള്ള അരുവിക്കരയിലെത്തി പ്രഭാതഭക്ഷണം കഴിക്കുന്നു. അതിനുശേഷം ഒരു ക്ഷേത്രത്തിലെത്തി കുളിക്കുന്നു. പെൻഷൻ വിതരണം ചെയ്തതിനുശേഷം, കുന്നിൻ താഴെയുള്ള പാതയിലൂടെ വൈകുന്നേരം അഞ്ച് മണിയോടെ വീട്ടിലേക്ക് മടങ്ങുന്നു.

ഈ വെല്ലുവിളി ഏറ്റെടുക്കാൻ മറ്റാരും തയ്യാറാകുന്നില്ലെന്ന് പോസ്റ്റ് ഓഫീസ് സീനിയർ സൂപ്രണ്ട് ശിവാജി ഗണേഷ് ട്രൂസ്‌കൂപ് ന്യൂസിനോട് പറഞ്ഞു. 110 വയസ്സുള്ള സ്ത്രീയുടെ ജീവിതം എളുപ്പമാക്കുന്നതിന് എല്ലാ മാസവും ഈ യാത്ര ആരംഭിക്കുന്നത് ക്രിസ്തുരാജ മാത്രമാണ്. കുട്ടിയമ്മാളിന്റെ ബന്ധുക്കൾ പറയുന്നത് ക്രിസ്തുരാജ നടത്തുന്ന ഈ യാത്ര വളരെയേറെ ആശ്വാസകരമാണ് അവർക്ക് എന്നാണ്. 

Follow Us:
Download App:
  • android
  • ios