Asianet News MalayalamAsianet News Malayalam

സൈന്യത്തിൽ ചേരുന്ന വനിതകൾക്ക് ഇനി 'കന്യകാത്വ' പരിശോധന ഇല്ല, തീരുമാനം വ്യക്തമാക്കി ഇന്തോനേഷ്യ

പുതിയ തീരുമാനം വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടു. ഇത്തരമൊരു പരിശോധനകളുടെ ആവശ്യമേയില്ലായിരുന്നു എന്നാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കായുള്ള  ദേശീയ കമ്മീഷൻ മേധാവി ആൻഡി യെട്രിയാനി പറഞ്ഞത്.

practice of virginity test among  Indonesian Army women cadets killed
Author
Indonesia, First Published Aug 17, 2021, 10:31 AM IST

വിവാദപരവും സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതുമായ വനിതാ കാഡറ്റുകളുടെ കന്യകാത്വ പരിശോധന  ഒടുവില്‍ നിര്‍ത്തലാക്കി ഇന്തോനേഷ്യ. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും രണ്ടുവിരല്‍ കന്യകാത്വപരിശോധനയും കന്യാചര്‍മ്മപരിശോധനയും ഇവിടെ നിലവിലുണ്ടായിരുന്നു. 

ഇതെല്ലാം, റിക്രൂട്ട് ചെയ്യുന്നയാൾക്ക് കേഡറ്റുകളുടെ സദാചാരം ഉറപ്പുവരുത്തുന്നതിനാണ് ചെയ്തു കൊണ്ടിരുന്നത് എന്നായിരുന്നു പറഞ്ഞിരുന്നത്. ഒരു സ്ത്രീ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ കന്യകാത്വം പരിശോധിക്കേണ്ടതിന്റെ പിന്നിൽ എന്തെങ്കിലും യുക്തി കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെങ്കിലും അങ്ങനെയൊരു പതിവ് ഇന്തോനേഷ്യയില്‍ നിലനിന്നിരുന്നു. ഈ വിശ്വാസയോഗ്യമല്ലാത്തതും കാലഹരണപ്പെട്ടതും പുരാതനവുമായ രീതി മനുഷ്യാവകാശ പ്രവർത്തകരെയും പ്രചാരകരെയും പ്രകോപിപ്പിച്ചിരുന്നു. 

ഇന്തോനേഷ്യൻ ആർമി ചീഫ് ഓഫ് ആൻഡിക പെർകാസ ചൊവ്വാഴ്ച ഈ സമ്പ്രദായം നിര്‍ത്തലാക്കിയതായി സ്ഥിരീകരിച്ചു. "കന്യാചർമ്മം പൊട്ടിയതാണോ ഭാഗികമായി പൊട്ടിയതാണോ എന്നതെല്ലാം പരീക്ഷയുടെ ഭാഗമായിരുന്നു. എന്നാല്‍, ഇനിയതില്ല" എന്നും പെർകാസ പറഞ്ഞു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇനി തുല്യമായ യോഗ്യതാ പരീക്ഷകളായിരിക്കും എന്നും പെർകാസ വ്യക്തമാക്കി. അതേസമയം, അവരുടെ നാവികസേനാ വക്താവ് ജൂലിയസ് വിഡ്ജോജോനോ, പുരുഷന്മാരും സ്ത്രീകളും ഒരേ പരിശോധനയ്ക്ക് ഇനി മുതല്‍ വിധേയരാകും എന്ന് സ്ഥിരീകരിച്ചു. എന്നാല്‍, സ്ത്രീകള്‍ക്ക് പ്രഗ്നന്‍സി ടെസ്റ്റ് ഉണ്ടായിരിക്കും. 

പുതിയ തീരുമാനം വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടു. ഇത്തരമൊരു പരിശോധനകളുടെ ആവശ്യമേയില്ലായിരുന്നു എന്നാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കായുള്ള  ദേശീയ കമ്മീഷൻ മേധാവി ആൻഡി യെട്രിയാനി പറഞ്ഞത്. എച്ച്ആർഡബ്ല്യുയിലെ ഇന്തോനേഷ്യയിലെ ഗവേഷകനായ ആൻഡ്രിയാസ് ഹർസോനോ പറഞ്ഞത്, ഇത് ശരിയായ നടപടിയാണ്, ഈ സമ്പ്രദായം അപമാനകരവും വിവേചനപരവും ആഘാതകരവുമായിരുന്നു എന്നാണ്. ടെസ്റ്റുകൾക്ക് വിധേയരായ നൂറിലധികം വനിതാ സൈനിക റിക്രൂട്ട്‌മെന്റുകളോട് എച്ച്ആർഡബ്ല്യു സംസാരിച്ചുവെന്നും അവരിൽ ഒരാൾ 1965 -ൽ അതിന് വിധേയയായിട്ടുണ്ടെന്നും പറയുന്നു.

Follow Us:
Download App:
  • android
  • ios