Asianet News MalayalamAsianet News Malayalam

ചികിത്സക്കുള്ള പണം കിട്ടി, എല്ലാവരോടും നന്ദിയുണ്ട്; മനസ്സ് നിറഞ്ഞ് പ്രീതി

ശ്രീശാന്ത് നിലമ്പൂര്‍ ഇട്ട വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഇന്ന്, സുശാന്ത് പുതിയ വീഡിയോ ഇട്ടിരിക്കുകയാണ്. പ്രീതിയുടെ ചികിത്സയ്ക്കായി 42 ലക്ഷം രൂപയാണ് 10 ദിവസം കൊണ്ട് കിട്ടിയതെന്നും അതിന് സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ട് എന്നുമാണ് സുശാന്ത് പറയുന്നത്. 

preethi got financial support after face book post
Author
Thiruvananthapuram, First Published Mar 26, 2019, 7:35 PM IST

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് സാമൂഹ്യപ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂര്‍ ഒരു വേദനാജനകമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പ്രീതി എന്ന സ്ത്രീയുടെ അവസ്ഥയായിരുന്നു അതില്‍. 

തൃശൂര്‍ ചേലക്കര സ്വദേശിയായ പ്രീതി ജനിച്ചപ്പോള്‍ മുതല്‍ അപൂര്‍വമായ രോഗത്തോട് മല്ലിട്ടുകൊണ്ടിരിക്കുകയാണ്. ശരീരത്തില്‍ നിന്ന് തൊലിയടര്‍ന്നു പോകുന്ന അവസ്ഥയാണത്. ദേഹത്ത് എപ്പോഴും വേദനയായിരിക്കും. ഈ ചൂടുകാലത്ത് ഇരട്ടിയാണ് ഈ വേദന. കുളിമുറിയില്‍ കയറി ദേഹത്ത് വെള്ളം കോരിയൊഴിക്കുകയല്ലാതെ വേറെ നിര്‍വാഹമില്ല. 

ചെറുപ്പം മുതല്‍ അവഗണന നേരിട്ടാണ് താന്‍ ജീവിച്ചതെന്നും പ്രീതി പറഞ്ഞിരുന്നു. പണിക്കുപോലും പോകാന്‍ കഴിയുന്നില്ല. പത്താം ക്ലാസ് വരെയാണ് പഠിച്ചത്. അതുതന്നെ വളരെ കഷ്ടപ്പെട്ടാണ് പഠിച്ചത്. എല്ലാവരും ഒറ്റപ്പെടുത്തും, ഭീകര ജീവിയായി കാണും, കഞ്ഞിയില്‍ വരെ തുപ്പിയിട്ടിട്ടുണ്ട്... തുടങ്ങി അന്നത്തെ പ്രീതിയുടെ ദുരിതത്തെ കുറിച്ച് ഹൃദയവേദനയോടെയല്ലാതെ കേള്‍ക്കാനാകില്ല. 

ശ്രീശാന്ത് നിലമ്പൂര്‍ ഇട്ട വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഇന്ന്, സുശാന്ത് പുതിയ വീഡിയോ ഇട്ടിരിക്കുകയാണ്. പ്രീതിയുടെ ചികിത്സയ്ക്കായി 42 ലക്ഷം രൂപയാണ് 10 ദിവസം കൊണ്ട് കിട്ടിയതെന്നും അതിന് സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ട് എന്നുമാണ് സുശാന്ത് പറയുന്നത്. 

ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ടെന്നും പ്രീതിയെ തൃശൂരിലെ ഒരു ആശുപത്രിയില്‍ കാണിച്ചുവെന്നും സുശാന്ത് പറയുന്നു. മാത്രമല്ല, ഡോക്ടര്‍മാര്‍  പൊസിറ്റീവായിട്ടാണ് പ്രതികരിച്ചത്. പൂര്‍ണമായും അസുഖം മാറ്റാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. 

എല്ലാവരോടും നന്ദിയുണ്ടെന്നും, എനിക്ക് രോഗാം മാറിയാല്‍ ബാക്കിയുള്ള പണം ചാരിറ്റിക്ക് വേണ്ടി നല്‍കുമെന്നും അല്ലാതെ വേറൊരാവശ്യത്തിനും ആ പണമുപയോഗിക്കില്ല എന്നും പ്രശസ്തരായവരും അല്ലാത്തവരുമായും ഒരുപാട് പേര്‍ വിളിച്ചുവെന്നും പ്രീതി പറയുന്നു. ഇനി തന്‍റെ വീഡിയോ ഷെയര്‍ ചെയ്യേണ്ടതില്ലെന്നും ചികിത്സയ്ക്കുള്ള തുക ആയിട്ടുണ്ടാകുമെന്നും കരുതുന്നു. തന്നെപ്പോലുള്ളവരിനിയുമുണ്ടാകുമെന്നും അവരേയും സഹായിക്കാന്‍ ഈ നല്ല മനസ്സുണ്ടാകണമെന്നും പ്രീതി പറയുന്നുണ്ട്.

സിനിമയില്‍ പാടാന്‍ അവസരം കിട്ടിയതിനെ കുറിച്ചും, കോമഡി ഉത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയതിനേക്കുറിച്ചും പ്രീതി പറയുന്നു. 

വീഡിയോ: 

Follow Us:
Download App:
  • android
  • ios