ഇതൊക്കെ അറിഞ്ഞതോടെ താൻ അയാളെ ഉപേക്ഷിച്ച് പോവുമെന്ന് പറഞ്ഞു. പക്ഷേ, തനിക്ക് അതിനുള്ള ധൈര്യമില്ലെന്നുമാണ് യുവതി പറയുന്നത്.

സ്ത്രീകൾ ​ഗർഭിണികളായിരിക്കുന്ന സമയം ഏറെ കരുതലും സ്നേഹവും ഒക്കെ ആവശ്യമുണ്ട്. പ്രത്യേകിച്ച് തങ്ങളുടെ പങ്കാളികളിൽ നിന്നും സ്നേഹവും കരുതലും ഒക്കെ പ്രതീക്ഷിക്കുന്ന സമയമാണത്. എന്നാൽ, ആ സമയത്ത് തന്റെ പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ട് എന്നും തന്നെ ചതിക്കുകയാണ് എന്നും അറിയേണ്ടുന്ന അവസ്ഥ വന്നാൽ എന്താവും ചെയ്യുക. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഒരു യുവതി റെഡ്ഡിറ്റിൽ. യുവതി ചോദിക്കുന്നത് താനിനി എന്താണ് ചെയ്യേണ്ടത് എന്നാണ്. 

@glitterrock1984 എന്ന യൂസറാണ് തന്റെ അനുഭവം റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്നത്. താനും തന്റെ പങ്കാളിയും മൂന്ന് വർഷമായി പ്രണയത്തിലാണ്. ഒരു വർഷമായി ഒരുമിച്ചാണ് താമസിക്കുന്നത്. ഇപ്പോൾ താൻ ​ഗർഭിണിയാണ് എന്നും യുവതി പറയുന്നു. ബന്ധം തുടങ്ങി ആറ് മാസമായപ്പോൾ തന്നെ വിവിധ സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് തനിക്ക് മനസിലായിരുന്നു. എന്നാൽ, ഇരുവരും ചേർന്ന് ഒരു തെറാപ്പിക്ക് പോയി. ഇനി ഒരിക്കലും അങ്ങനെ ഉണ്ടാവില്ല എന്ന് വാക്കും നൽകി. അതോടെ, മറ്റ് സ്ത്രീകളുമായിട്ടുള്ള ശാരീരികമായിട്ടുള്ള ബന്ധങ്ങൾ അവസാനിച്ചു. എന്നാൽ, വൈകാരികമായി ബന്ധം തുടരുന്ന അവസ്ഥയാണ് ഉണ്ടായത് എന്നും യുവതി പറയുന്നു. 

ഇതൊക്കെ അറിഞ്ഞതോടെ താൻ അയാളെ ഉപേക്ഷിച്ച് പോവുമെന്ന് പറഞ്ഞു. പക്ഷേ, തനിക്ക് അതിനുള്ള ധൈര്യമില്ലെന്നുമാണ് യുവതി പറയുന്നത്. അതേസമയം തന്നെ തനിക്ക് ഈ ബന്ധം വേണ്ട എന്നും തോന്നുന്നുണ്ട്. പക്ഷേ, ഒറ്റയ്ക്ക് കുഞ്ഞിനെ വളർത്താൻ ഭയമാണ്, താനിനി എന്താണ് ചെയ്യുക എന്നാണ് യുവതിയുടെ സംശയം. 

നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഒറ്റയ്ക്ക് കുഞ്ഞിനെ വളർത്തുന്നതാണ് ഇങ്ങനെ ഒരു പങ്കാളിക്കൊപ്പം വളർത്തുന്നതിനേക്കാൾ നല്ലത് എന്നാണ് പലരും യുവതിയെ ഉപദേശിച്ചത്.