കഴിഞ്ഞ മാസമാണ് നിക്കോൾസ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചിത്രങ്ങൾ ആദ്യം പോസ്റ്റ് ചെയ്തത്. അദ്ദേഹം എഴുതി: "ഞാൻ നിങ്ങളുമായി പങ്ക് വയ്ക്കുന്ന ഈ ചിത്രങ്ങളിൽ ഞാൻ നിറങ്ങൾ ഒന്നും കൂട്ടിച്ചേർത്തിട്ടില്ല!! അത് ശരിക്കും വർണ്ണാഭമായിരുന്നു."

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മൗണ്ട് റെയ്‌നിയർ നാഷണൽ പാർക്കിലെ ഐസ് ഗുഹയ്ക്കുള്ളിൽ നിന്നുള്ള ചില ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഫോട്ടോഗ്രാഫർ മാത്യു നിക്കോൾസാണ് അമ്പരപ്പിക്കുന്നതും അതിമനോഹരമായതുമായ ഈ ചിത്രങ്ങൾ പകർത്തിയിരുന്നത്. 

മറ്റേതെങ്കിലും ഐസ് ​ഗുഹയ്ക്കുള്ളിൽ നിന്നുള്ള ചിത്രങ്ങൾ പോലെ ആയിരുന്നില്ല അത്. കാരണം അതിൽ ഒരു മഴവില്ലിന്റെ എല്ലാ നിറങ്ങളും ഉണ്ടായിരുന്നു. ​ഗുഹയുടെ മഞ്ഞുമൂടിയ മുകൾ വശത്തേക്ക് സൂര്യപ്രകാശം പ്രതിഫലിച്ചതാണ് ഈ അസാധാരണ കാഴ്ച സമ്മാനിച്ചത്. 

എന്നാൽ, ദൃശ്യങ്ങൾ കാണാൻ വളരെ അധികം ആകർഷകമാണെങ്കിലും, ഐസ് ഗുഹകൾക്കുള്ളിൽ ഫോട്ടോയെടുക്കരുതെന്ന് നാഷണൽ പാർക്ക് സർവീസ് (എൻ‌പി‌എസ്) ഉദ്യോഗസ്ഥർ സന്ദർശകരോട് അഭ്യർത്ഥിക്കുകയാണ് ഇപ്പോൾ. 

ഐസ് ഗുഹകൾ ഉരുകുന്നത് മൂലം അവയുടെ തകർച്ചയ്ക്ക് സാധ്യതയുണ്ടെന്നും ഇത് സന്ദർശകർക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടാക്കുമെന്നും എൻപിഎസ് പ്രസ്താവനയിൽ പറഞ്ഞു. "ഐസ് ഗുഹകളിലോ ഉരുകുന്ന വെള്ളച്ചാലുകളിലോ അടുത്തേക്ക് പോകുന്നതിനോ പ്രവേശിക്കുന്നതിനോ സന്ദർശകരെ ഞങ്ങൾ ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. കാരണം അവ ഉരുകുന്നത് മൂലം അവ തകരാൻ സാധ്യതയുണ്ട്. ഈ സമയത്ത് അത് വേഗത്തിലാണ് സംഭവിക്കുന്നത്" NPS അവരുടെ പ്രസ്താവനയിൽ പറഞ്ഞു. പ്രവേശന കവാടത്തിനടുത്തേക്കോ അതിനകത്തേക്കോ കടക്കുന്നവരിൽ ഈ തകർച്ച വലിയ പരിക്കുകൾ ഉണ്ടാക്കിയേക്കാം എന്നും പ്രസ്താവനയിൽ പറയുന്നു. 

അതുകൂടാതെ ഹൈപ്പോതെർമിയയ്ക്കും ഇത് കാരണമായേക്കാം. അതിനാൽ സന്ദർശകർ കടുത്ത ജാ​ഗ്രത പുലർത്തിയേ തീരൂ എന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ തന്നെ സന്ദർശകർ അകത്തേക്ക് പ്രവേശിക്കുമ്പോൾ എല്ലാ തരത്തിലുള്ള മുൻകരുതലുകളും എടുക്കണം എന്നും അധികൃതർ പറയുന്നു. 

കഴിഞ്ഞ മാസമാണ് നിക്കോൾസ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചിത്രങ്ങൾ ആദ്യം പോസ്റ്റ് ചെയ്തത്. അദ്ദേഹം എഴുതി: "ഞാൻ നിങ്ങളുമായി പങ്ക് വയ്ക്കുന്ന ഈ ചിത്രങ്ങളിൽ ഞാൻ നിറങ്ങൾ ഒന്നും കൂട്ടിച്ചേർത്തിട്ടില്ല!! അത് ശരിക്കും വർണ്ണാഭമായിരുന്നു."

View post on Instagram

മൗണ്ട് റെയ്‍നിയർ നാഷണൽ പാർക്കിൽ നിരവധി ഐസ് ​ഗുഹകളുണ്ട്. എന്നാൽ, കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പലതും ഉരുകുകയും അപ്രത്യക്ഷമാവുകയും ചെയ്ത് കഴിഞ്ഞു.