എന്നാൽ, പരാതി പറഞ്ഞപ്പോൾ റാപ്പിഡോയിൽ നിന്നുണ്ടായ പ്രതികരണം വളരെ മോശമായിരുന്നു എന്നും യുവതി പറയുന്നു. 

താൻ ഓർഡർ ചെയ്ത 21,000 രൂപയുടെ സ്പീക്കർ റാപ്പിഡോ റൈഡർ മോഷ്ടിച്ചതായി യുവതിയുടെ പോസ്റ്റ്. ദില്ലിയിൽ നിന്നുള്ള യുവതിയാണ് സ്പീക്കർ ഡെലിവർ ചെയ്യേണ്ടുന്ന റാപ്പിഡോ റൈഡർ മോഷ്ടിച്ചതായി ആരോപിച്ചത്. പരാതി പറ‍ഞ്ഞപ്പോൾ കമ്പനി തനിക്ക് വെറും 5000 രൂപ മാത്രമാണ് റീഫണ്ട് ചെയ്തത് എന്നും യുവതി അവകാശപ്പെട്ടു. ലിങ്ക്ഡ്ഇന്നിലെ ഒരു പോസ്റ്റിലാണ് യുവതി തനിക്കുണ്ടായ അനുഭവം പങ്കുവച്ചിരിക്കുന്നത്. 'പബ്ലിക് എസ്കലേഷൻ: റാപ്പിഡോ റൈഡർ തെഫ്റ്റ് & സീറോ അക്കൌണ്ടബിലിറ്റി' എന്ന ടൈറ്റിലിലുള്ള തന്റെ പോസ്റ്റിൽ അവർ കുറിച്ചത് ഇങ്ങനെയാണ്, 'നവംബർ 5 -ന്, എന്റെ റാപ്പിഡോ പാഴ്സൽ ഡെലിവറി (ഐഡി: #211793923) റൈഡർ എന്റെ 21,000 രൂപ വരുന്ന മാർഷൽ സ്പീക്കർ കൈക്കലാക്കി മുങ്ങി.'

എന്നാൽ, പരാതി പറഞ്ഞപ്പോൾ റാപ്പിഡോയിൽ നിന്നുണ്ടായ പ്രതികരണം വളരെ മോശമായിരുന്നു എന്നും യുവതി പറയുന്നു. അവരുടെ പ്രതികരണം വളരെ മന്ദ​ഗതിയിലായിരുന്നു. ആ റാപ്പിഡോ റൈഡറിനെ ട്രാക്ക് ചെയ്യാൻ സാധിക്കുന്നില്ല എന്ന് പറയാൻ തന്നെ 24 മണിക്കൂറെടുത്തു എന്നും യുവതി ആരോപിക്കുന്നു. പിന്നാലെ, അവർ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അപ്പോഴാണ് യുവതി കൂടുതൽ ‍ഞെട്ടിയത്. ആ റൈഡർ റാപ്പിഡോയിൽ രജിസ്റ്റർ പോലും ചെയ്തിട്ടുണ്ടായിരുന്നില്ല. റാപ്പിഡോ റൈഡർമാരുടെ പശ്ചാത്തലം അറിയുന്നതിൽ പരാജയപ്പെട്ടതായും യുവതി ആരോപിക്കുന്നു.

മാത്രമല്ല, വെറും 5000 രൂപയാണ് റാപ്പിഡോ നൽകാമെന്ന് പറയുന്നത്. 21000 രൂപയുടെ സ്പീക്കറാണ് നഷ്ടപ്പെട്ടത്. റാപ്പിഡോ ഉപയോ​ഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട് യുവതി. റാപ്പിഡോ മെച്ചപ്പെടുത്താതെ അവരുടെ സേവനമുപയോ​ഗിക്കരുത് എന്നാണ് യുവതി പറയുന്നത്. നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റ് നൽകിയത്. ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടേണ്ടതാണ് എന്ന് പലരും അഭിപ്രായപ്പെട്ടു.