Asianet News MalayalamAsianet News Malayalam

ഈ മീനിന്റെ പല്ലുകള്‍ നോക്കൂ, എന്തെങ്കിലും തോന്നുന്നുണ്ടോ?

നോര്‍ത്ത് കരോലിനയിലെ മത്സ്യബന്ധന കേന്ദ്രമായ ജെന്നറ്റിസ് പിയറിന് ഒരു ഫേസ്ബുക്ക് പേജുണ്ട്. ആ പേജില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന്റ അടിക്കുറിപ്പാണ് മുകളിലുള്ളത്. ഒറ്റ നോട്ടത്തിലറിയാം, ചിത്രത്തിലെ മീനിന് മനുഷ്യന്റെ പോലുള്ള പല്ലുകളാണ്! 

 

rare fish with human teeth
Author
North Carolina, First Published Aug 6, 2021, 12:59 PM IST

മനുഷ്യന്റേതു പോലെ പല്ലുകളുള്ള മീനിനെ കണ്ടിട്ടുണ്ടോ? 

നോര്‍ത്ത് കരോലിനയിലെ മത്സ്യബന്ധന കേന്ദ്രമായ ജെന്നറ്റിസ് പിയറിന് ഒരു ഫേസ്ബുക്ക് പേജുണ്ട്. ആ പേജില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന്റ അടിക്കുറിപ്പാണ് മുകളിലുള്ളത്. ഒറ്റ നോട്ടത്തിലറിയാം, ചിത്രത്തിലെ മീനിന് മനുഷ്യന്റെ പോലുള്ള പല്ലുകളാണ്! 

ഇവിടെ സ്ഥിരമായി മീന്‍പിടിക്കാന്‍ വരാറുള്ള നഥാന്‍ മാര്‍ട്ടിന്‍ എന്ന ചെറുപ്പക്കാരനണ് മനുഷ്യന്റേതു പോലെ പല്ലുകളുള്ള ഈ മീനിനെ പിടിച്ചത്. താഴെയും മുകളിലുമായി നല്ല നിരയൊത്ത പല്ലുകളാണ് അതിനുള്ളത്.

 

 

ഷീപ്‌സ് ഹെഡ് ഫിഷ് എന്നാണ് ഇതറിയപ്പെടുന്നത്.  ആടിന്റെ വായ പോലെ കാണപ്പെടുന്നതിനാലാണ് മത്സ്യത്തിന് ഈ പേര് നല്‍കിയിരിക്കുന്നത്. ഇരയെ ചവച്ചരച്ച് തിന്നാന്‍ ഈ പല്ലുകള്‍ അതിനെ സഹായിക്കുന്നു. പാറകള്‍, റീഫുകള്‍, പാലങ്ങള്‍ എന്നിവയ്ക്ക് സമീപമാണ് ഈ മത്സ്യം സാധാരണയായി കാണപ്പെടുന്നത്. കറുപ്പും വെളുപ്പും വരകള്‍ ഉള്ളതിനാല്‍ അവയെ 'കുറ്റവാളി മത്സ്യം' എന്നും വിളിക്കുന്നു. 

നോര്‍ത്ത് കരോലിന അക്വേറിയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് ഈ മത്സ്യങ്ങളെ പിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണെങ്കിലും, നല്ല രുചിയാണെന്നാണ്. ഈ മത്സ്യത്തിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ വൈറലായി തീര്‍ന്നിരിക്കയാണ്. മീനിന്റെ ചിത്രം കണ്ടിട്ട് പലരും രസകരമായ കമന്റുകളാണ് നല്‍കിയിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios