രാജ്യത്തുടനീളം നിരവധി ദിവസങ്ങളായി തടസ്സമുണ്ടാക്കിക്കൊണ്ടിരുന്ന ആർവെൻ കൊടുങ്കാറ്റിനെ തുടർന്നാണ് അത് കടല്‍ത്തീരത്തെത്തിയത് എന്നാണ് കരുതുന്നത്. ഒരു മൃഗഡോക്ടർ സംഭവസ്ഥലത്തെത്തി, ഒരു മറൈൻ ബയോളജിസ്റ്റിൽ നിന്ന് ഫോണിലൂടെ ഉപദേശം സ്വീകരിച്ചു.

ലോകത്തിലെ ഏറ്റവും അപൂർവമായ കടലാമകളിലൊന്ന് അർവെൻ കൊടുങ്കാറ്റിന്(Storm Arwen) ശേഷം വാസസ്ഥലത്തു നിന്ന് 4,000 മൈലിലധികം (6,400 കിലോമീറ്റർ) ദൂരം ഒഴുകിയെത്തിയിരിക്കുകയാണ്. ആഷ്‌ലി ജെയിംസ്(Ashley James) എന്നയാൾ ഞായറാഴ്ച ഫ്ലിന്റ്‌ഷെയറിലെ തലാക്ര ബീച്ചിൽ(Talacre beach, Flintshire) തന്റെ നായയെ നടത്തിക്കാന്‍ കൊണ്ടുപോകവെയാണ്, ഒരു കെംപ്‌സ് റിഡ്‌ലി കടലാമയെ കണ്ടത്. അവ സാധാരണയായി ഗൾഫ് ഓഫ് മെക്‌സിക്കോ(Gulf of Mexico)യിലാണ് കാണപ്പെടുന്നത്. സാധാരണയായി ഇത്തരം ആമകള്‍ ഈ ഭാഗത്ത് കാണപ്പെടേണ്ടതല്ല എന്നും അദ്ദേഹം പറയുന്നു. 

ആംഗൽസി സീ മൃഗശാല(Anglesey Sea Zoo ) ഇതിനെ 'ടാലി' (Tally) എന്ന് നാമകരണം ചെയ്തു. പരിചരണത്തിലൂടെ ഇതിനെ തിരിച്ച് പൂര്‍ണാരോഗ്യത്തിലേക്ക് കൊണ്ടുവരാനാവും എന്നാണ് പ്രതീക്ഷ. "അത് മരിച്ചുവെന്നാണ് ഞാൻ ആദ്യം കരുതിയത്" അടുത്തുള്ള കാർമലിൽ നിന്നുള്ള ഫിസിയോതെറാപ്പിസ്റ്റായ ജെയിംസ് പറഞ്ഞു. താൻ അതിന്റെ ഫോട്ടോ എടുത്തതായും ഭാര്യയെ വിളിച്ചതിന് ശേഷം ഇത് അസാധാരണമായ കണ്ടെത്തലാണെന്ന് അറിഞ്ഞതിനാൽ ഉദ്യോഗസ്ഥരെ അറിയിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. 

രാജ്യത്തുടനീളം നിരവധി ദിവസങ്ങളായി തടസ്സമുണ്ടാക്കിക്കൊണ്ടിരുന്ന ആർവെൻ കൊടുങ്കാറ്റിനെ തുടർന്നാണ് അത് കടല്‍ത്തീരത്തെത്തിയത് എന്നാണ് കരുതുന്നത്. ഒരു മൃഗഡോക്ടർ സംഭവസ്ഥലത്തെത്തി, ഒരു മറൈൻ ബയോളജിസ്റ്റിൽ നിന്ന് ഫോണിലൂടെ ഉപദേശം സ്വീകരിച്ചു. അതിന്‍റെ ആരോഗ്യം മെച്ചപ്പെട്ട് കഴിഞ്ഞാല്‍ അതിനെ കരീബിയനിലേക്ക് അയക്കും. 

ആംഗൽസി സീ മൃഗശാല പറഞ്ഞു: "തണുത്തുപോയ കടലാമകൾ പുനരുജ്ജീവിപ്പിക്കപ്പെടുന്ന പ്രക്രിയയിൽ പലപ്പോഴും മരിക്കുന്നു. ആദ്യത്തെ 48 മണിക്കൂർ പരിചരണം വളരെ നിർണായകമാണ്. അതിനാൽ ആമയ്ക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണം ലഭിക്കുന്നതിൽ ജീവനക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു." 'ടാലി' പൂർണമായി സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് പ്രതീക്ഷ നൽകുന്നതായും പറയുന്നതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. കടലാമയെ ഇപ്പോൾ പ്രദർശിപ്പിച്ചിട്ടില്ലെന്നും ഇപ്പോൾ ക്വാറന്റൈനിൽ ശ്രദ്ധാപൂർവം പുനരധിവസിപ്പിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങൾക്ക് കാണാൻ കഴിയില്ലെന്നും മൃഗശാല കൂട്ടിച്ചേർത്തു. 

വീട്ടിൽ നിന്ന് മൈലുകൾ അകലെ കണ്ടെത്തിയ കടലാമയെ ആം​ഗൽസി സീ മൃഗശാല പരിപാലിക്കുന്നത് ഇതാദ്യമല്ല. ഒലിവ് റിഡ്‌ലി ആമയായ മെനായിയെ 2016 -ൽ ആംഗ്‌ലെസിയിലെ ഒരു കടൽത്തീരത്ത് കണ്ടെത്തിയ ശേഷം ഗ്രാൻ കാനേറിയയിലെ വെള്ളത്തിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. 

എന്താണ് കെംപ്‌സ് റിഡ്‌ലി കടലാമ ?

  • കെംപ്‌സ് റിഡ്‌ലികൾ എല്ലാ സമുദ്ര ആമകളിലും വച്ച് അപൂർവമാണ്. അവ 1980 -കളിൽ വംശനാശത്തിന്റെ വക്കിലായിരുന്നു.
  • അവയ്ക്ക് ഏകദേശം 70cm (2ft 3in) നീളമുള്ള ഏതാണ്ട് പൂർണമായും വൃത്താകൃതിയിലുള്ള ഒരു പുറന്തോട് ഉണ്ട്. ഏകദേശം 40kg (88lb) ഭാരമുണ്ട്.
  • ക്രസ്റ്റേഷ്യൻ, കടൽപ്പായൽ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഇനങ്ങൾ ഇവ ഭക്ഷിക്കുന്നു.