Asianet News MalayalamAsianet News Malayalam

'ലോകത്തിന്‍റെ ശ്വാസകോശം', കത്തിനശിക്കുന്ന ആമസോണ്‍ കാടുകള്‍; കാരണം സർക്കാരിന്‍റെ അനാസ്ഥ?

ആമസോണിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇത്ര കണ്ട് വര്‍ധിക്കാന്‍ കാരണം ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ പരിസ്ഥിതി നയങ്ങളാണ് കാരണമെന്ന് പരിസ്ഥിതി ഗ്രൂപ്പുകളും എൻ‌ജി‌ഒകളും അഭിപ്രായപ്പെടുന്നു.

rate of deforestation in  Amazon rain forest in Brazil rose highest level
Author
Amazon Rainforest, First Published Nov 23, 2019, 1:38 PM IST

ബ്രസീലിലെ ആമസോൺ കാടുകളിൽ വർധിച്ച തോതിൽ തീപടർന്നത് അന്താരാഷ്ട്ര ശ്രദ്ധ നേടിയ ഒന്നാണ്. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണിനെ 'ലോകത്തിന്‍റെ ശ്വാസകോശം' എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രസ്തുത സംഭവത്തിൽ പ്രശസ്തരും പരിസ്ഥിതി പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു മുന്നോട്ടു വന്നു. അത് അത്ര ആശങ്കക്ക് ഇടനൽകുന്ന കാര്യമാണോ എന്ന് പലരും ചിന്തിക്കുന്നുണ്ടാകാം. എന്നാൽ, തിങ്കളാഴ്ച പ്രസിദ്ധീകരിച്ച സർക്കാർ കണക്കുകൾ പ്രകാരം ആമസോൺ മഴക്കാടുകൾ കത്തിനശിച്ചത്തിന്‍റെ നിരക്ക് നോക്കുമ്പോൾ അത് ഈ ദശകത്തിലെ തന്നെ ഏറ്റവും ഉയർന്ന തോതാണെന്ന അപകടകരമായ അവസ്ഥ വ്യക്തമാവും. 

2018 ഓഗസ്റ്റ് മുതൽ 2018 ജൂലൈ വരെ വനനശീകരണം 9,762 ചതുരശ്ര കിലോമീറ്ററോളം (3,769 ചതുരശ്ര മൈൽ) എത്തിയെന്ന് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ സ്‍പേസ് റിസര്‍ച്ച് അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 29.5 ശതമാനം വർധനവാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 2008 -ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്. അനധികൃതമായി കാടിനകത്തേക്കുള്ള പ്രവേശനം, ഖനനം, ഭൂമി കയ്യേറ്റം എന്നിവ നേരിടാൻ പുതിയ നയങ്ങൾ ആവശ്യമാണെന്ന് പരിസ്ഥിതി മന്ത്രി റിക്കാർഡോ സല്ലെസ് പറഞ്ഞു.

ആമസോണിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇത്ര കണ്ട് വര്‍ധിക്കാന്‍ കാരണം ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ പരിസ്ഥിതി നയങ്ങളാണ് കാരണമെന്ന് പരിസ്ഥിതി ഗ്രൂപ്പുകളും എൻ‌ജി‌ഒകളും അഭിപ്രായപ്പെടുന്നു.  “ഓരോ ഇഞ്ച് വനത്തിനും സംഭവിക്കുന്ന നാശത്തിന് ഉത്തരവാദി ബോൾസനാരോ സർക്കാരിനാണ്. ഈ സർക്കാർ ഇന്ന് ആമസോണിന്റെ ഏറ്റവും കടുത്ത ശത്രുവാണ്.” ഗ്രീൻപീസിന്റെ പബ്ലിക് പോളിസി കോർഡിനേറ്റർ മാർസിയോ ആസ്ട്രിനി ഒരു പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

rate of deforestation in  Amazon rain forest in Brazil rose highest level

 

കഴിഞ്ഞ ദശകത്തിൽ, ബ്രസീലിലെ മുൻ സർക്കാരുകൾ വനനശീകരണം കുറയ്ക്കാൻ ഫെഡറൽ ഏജൻസികളുടെ സംയോജിത നടപടിയും പിഴ സമ്പ്രദായവും നടപ്പാക്കിയിരുന്നു. ശിക്ഷാനടപടികളെ വിമർശിച്ച ബോൾസനാരോയ്ക്കും മന്ത്രിമാർക്കും തടികൾ കണ്ടുകെട്ടുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിക്കുകയും പാരിസ്ഥിതിക കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ ഉറപ്പാക്കുന്നതിൽ അവര്‍ പരാജയപ്പെടുകയും ചെയ്തു.

വലതുപക്ഷ നേതാവ് ജനുവരിയിൽ അധികാരമേറ്റതിനുശേഷം ആമസോണിന്‍റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായി. ബോൾസനാരോക്കെതിരെയുള്ള മറ്റൊരു ആരോപണം  സാമ്പത്തികനേട്ടത്തിനായി മഴക്കാടുകളിലെ പ്രകൃതി സംരക്ഷണത്തിനും തദ്ദേശീയ ഭൂമികൾക്കുമുള്ള നിയന്ത്രങ്ങളിലും സർക്കാർ അയവു വരുത്തി എന്നതാണ്.  

ബ്രസീലിൽ ഗോമാംസത്തിന്റെ വില ഉയർന്നതു മൂലം ആളുകൾ കന്നുകാലികളെ വളർത്തുന്നതിനായി വനപ്രദേശം കയ്യേറുന്നു. ഇതും വൻ തോതിലുള്ള വനനശീകരണത്തിന് കാരണമാകുന്നു. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകൾ എന്ന നിലയിൽ ആമസോൺ ഒരു സുപ്രധാന കാർബൺ സ്റ്റോറാണ്, ഇത് ആഗോളതാപനത്തിന്‍റെ വേഗത കുറയ്ക്കുന്നു. അതിന്‍റെ  സംരക്ഷണം നമ്മുടെ നിലനില്‍പ്പിന്‍റെ ആവശ്യം കൂടിയാണ്.

നിന്നു കത്തി ആമസോണ്‍; വെന്തുരുകി ജീവജാലങ്ങള്‍...
 

Follow Us:
Download App:
  • android
  • ios