സംഭവം നടക്കുന്ന ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യോഗേന്ദ്ര ഒരു പുസ്തകം വായിക്കാനായി ഇരുന്നു. ഇതിനിടയിലാണ് ഇയാൾ ഭാര്യയോട് ഭക്ഷണം വിളമ്പി വയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഭാര്യ അതിനു തയ്യാറായില്ല.

അത്താഴം വിളമ്പി നൽകാൻ തയ്യാറാകാതിരുന്ന ഭാര്യയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഡ് സ്വദേശിയായ യുവാവാണ് ഭക്ഷണം വിളമ്പി നൽകാതിരുന്ന ഭാര്യയെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിന് ദൃക്സാക്ഷികളായ ഇവരുടെ മക്കളാണ് അയൽക്കാരെ വിവരമറിയിക്കുകയും അയൽക്കാരുടെ സഹായത്തോടെ പൊലീസിനെ ബന്ധപ്പെടുകയും ചെയ്തത്.

ഛത്തീസ്ഗഡിലെ കോബ്രയിലുള ഒരു സ്വകാര്യ ക്ലിനിക്കിലെ കമ്പൗണ്ടർ ആയ യോഗേന്ദ്ര ശ്രീനിവാസ് എന്ന 38 -കാരനാണ് ഇത്തരത്തിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളുടെ വെട്ടേറ്റ് നിലത്ത് വീണ ഭാര്യ മജീറ്റ ശ്രീനിവാസ് എന്ന 32 -കാരിയായ യുവതി തൽക്ഷണം മരിക്കുകയായിരുന്നു. സംഭവം നടക്കുന്ന ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യോഗേന്ദ്ര ഒരു പുസ്തകം വായിക്കാനായി ഇരുന്നു. ഇതിനിടയിലാണ് ഇയാൾ ഭാര്യയോട് ഭക്ഷണം വിളമ്പി വയ്ക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഭാര്യ അതിനു തയ്യാറായില്ല. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഒടുവിൽ രോഷം കൊണ്ട് യോഗേന്ദ്ര വീട്ടിൽ ഉണ്ടായിരുന്ന ഒരു കോടാലിയെടുത്ത് ഭാര്യയെ വെട്ടുകയായിരുന്നു. പിന്നീട് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്ന യോഗേന്ദ്ര ഒടുവിൽ പൊലീസ് എത്തിയപ്പോൾ കീഴടങ്ങി.

ഇരുവരും തമ്മിലുള്ള വാക്കേറ്റം ആണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. എട്ടു വയസുള്ള ഒരു മകളും 10 വയസ്സുള്ള ഒരു മകനും ഇവർക്കുണ്ട്. കുട്ടികളുടെ മുൻപിൽ വച്ചാണ് ഇയാൾ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയത്. ഇതുകണ്ട് ഭയന്ന് കുട്ടികളാണ് അയൽക്കാരെ വിവരം അറിയിച്ചത്. അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് യോഗേന്ദ്രയെ കസ്റ്റഡിയിലെടുത്തു. യോഗേന്ദ്രയും ഭാര്യയും തമ്മിൽ കലഹം പതിവായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പൊലീസിനോട് ഇയാൾ കുറ്റം സമ്മതിച്ചു.