Asianet News MalayalamAsianet News Malayalam

ദേഹത്ത് വെടിയുണ്ടകളുമായി ആശുപത്രിയിലെത്തി അദ്ദേഹം പറഞ്ഞു, ഒന്നുമില്ല, ഒരു കഴുത തൊഴിച്ചതാണ്!

ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാനമായ ഫീല്‍ഡ് മാര്‍ഷല്‍ മനേക് ഷായുടെ ചരമവാര്‍ഷികമയിരുന്നു കഴിഞ്ഞ ദിവസം. 

Remembering Sam manekshaw
Author
New Delhi, First Published Jun 29, 2021, 6:45 PM IST
  • Facebook
  • Twitter
  • Whatsapp

അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സ്വീറ്റി എന്ന് വിളിക്കാന്‍ ധൈര്യം കാട്ടിയ ഏക ഉദ്യോഗസ്ഥന്‍ അദ്ദേഹമായിരുന്നു എന്നതാണ് ഒരു കഥ. 1971 ലെ ഇന്തോ-പാക് യുദ്ധത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്ന സമയം. ഒരു ദിവസം സൈന്യത്തിന്റെ തയ്യാറെടുപ്പിനെക്കുറിച്ച് അറിയാന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി. 'നമ്മള്‍ യുദ്ധം ജയിക്കില്ലേ' എന്ന് ഇന്ദിരാഗാന്ധി ജനറല്‍ മനേക് ഷായോട് ചോദിച്ചപ്പോള്‍, എടുത്തവഴിയ്ക്ക് അദ്ദേഹം പറഞ്ഞു, 'നമ്മള്‍ യുദ്ധം ജയിക്കില്ല.' എന്നാല്‍,  തനിക്ക് അഞ്ചോ ആറോ മാസത്തെ സമയം വേണമെന്നും, അതിനുള്ളില്‍ യുദ്ധം ചെയ്യാന്‍ സൈന്യത്തെ സജ്ജമാക്കാമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഏകദേശം 7 മാസത്തിനുശേഷം ഇന്ദിരാഗാന്ധി അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, 'ഞാന്‍ എപ്പോഴും തയ്യാറാണ് സ്വീറ്റി' എന്നദ്ദേഹം മറുപടി നല്‍കിയെന്നാണ് പറയുന്നത്. എന്നാല്‍ അത് വെറും വാക്കായിരുന്നില്ല. ആ യുദ്ധത്തില്‍ ഇന്ത്യ ജയിക്കുക തന്നെ ചെയ്തു. 

 

 

ഇന്ത്യന്‍ സേനയിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണ് ഫീല്‍ഡ് മാര്‍ഷല്‍. അത് നേടിയ ആദ്യത്തെ സേനാനിയാണ് സാം മാനെക് ഷാ. ഇത്രയും കാലമായിട്ടും ഷായെ കൂടാതെ ഒരേ ഒരാള്‍ക്ക് മാത്രമേ ആ റാങ്ക് ലഭിച്ചിട്ടുള്ളൂ, ആദ്യ കരസേനാ മേധാവിയായ കെ.എം. കരിയപ്പ. 

ഒരു കാലത്ത് ഇന്ത്യന്‍ സേനയുടെ വഴികാട്ടിയായിരുന്നു ഷാ. ധീരനായ പോരാളി, തന്ത്രശാലിയായ സൈന്യാധിപന്‍, യുദ്ധങ്ങളില്‍ ശത്രുക്കളെ കീഴ്പ്പെടുത്തിയ ചരിത്രപുരുഷന്‍ അങ്ങനെ നീളുന്ന അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍. അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ ഓരോ ഇന്ത്യകാരനും ഓര്‍മ്മയില്‍ തെളിയുന്നത് 1971 ലെ ഇന്ത്യ പാക് യുദ്ധമായിരിക്കും. പതിനാലു ദിവസത്തെ ആ യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത് അദ്ദേഹത്തിന്റെ പോരാട്ട തന്ത്രങ്ങളായിരുന്നു. 1947 ല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം അദ്ദേഹം വീണ്ടും നിയമിതനായപ്പോള്‍ സൈനികര്‍ അദ്ദേഹത്തിന് 'ബഹദൂര്‍' എന്ന വിളിപ്പേര് നല്‍കി. തുടര്‍ന്നങ്ങോട്ട് അദ്ദേഹം 'സാം ബഹാദൂര്‍' എന്നറിയപ്പെട്ടു.  

 

 

1914 ഏപ്രില്‍ 3 -ന് പഞ്ചാബിലെ അമൃത്സറില്‍ ഒരു പാര്‍സി കുടുംബത്തിലാണ് ഷാ ജനിച്ചത്. ഒന്നാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ ഡോക്ടറായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. പേര് ഹോര്‍മുസ്ജി മനേക്. ചെറുപ്പം മുതലേ പട്ടാള ജീവിതം കണ്ട് വളര്‍ന്ന ഷായ്ക്ക് കരസേനയില്‍ ചേരാന്‍ വലിയ ആഗ്രഹമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ അച്ഛന്‍ അതിനെ എതിര്‍ത്തു. എന്നാല്‍ ആ ദേഷ്യത്തിന് അദ്ദേഹം ഇന്ത്യന്‍ മിലിറ്ററി അക്കാഡമിയുടെ പ്രവേശന പരീക്ഷ എഴുതുകയും ആറാം റാങ്കോടെ വിജയിക്കുകയും ചെയ്തു. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ആദ്യത്തെ ബാച്ചിന്റെ ഭാഗമായി ഒടുവില്‍ അദ്ദേഹം.  

40 വര്‍ഷത്തെ സൈനിക ജീവിതത്തില്‍ അദ്ദേഹം അഞ്ച് യുദ്ധങ്ങളില്‍ പങ്കെടുത്തു. രണ്ടാം ലോക മഹായുദ്ധം, 1948 പാകിസ്താനും അഫ്ഗാന്‍ ഗോത്രവര്‍ഗക്കാര്‍ക്കുമെതിരായ കശ്മീര്‍ യുദ്ധം, 1962 ഇന്തോ-ചൈന യുദ്ധം, 1965, 1971 ഇന്തോ-പാക് യുദ്ധങ്ങള്‍ എന്നിവയാണ് അവ. പലപ്പോഴും മരണത്തെ മുഖാമുഖം കണ്ട അദ്ദേഹത്തിന്റെ വീര്യം പക്ഷേ ഒരിക്കലും ചോര്‍ന്ന് പോയില്ല.  

അദ്ദേഹം ആദ്യം പങ്കെടുത്ത പ്രധാന യുദ്ധം രണ്ടാം ലോക മഹായുദ്ധമായിരുന്നു. 1942 -ലെ രണ്ടാം ലോകമഹായുദ്ധത്തില്‍ ഇംഗ്ലീഷ് സൈന്യത്തോടൊപ്പം ബര്‍മക്കെതിരെ യുദ്ധത്തിന് പോയപ്പോള്‍ ഒരു സംഭവമുണ്ടായി. സിതോങ് നദിക്കു കുറെകയുള്ള ഒരു പാലം സംരക്ഷിക്കുകയായിരുന്നു അദ്ദേഹവും സഹപ്രവര്‍ത്തകരും. ഉജ്ജ്വലമായ  ഏറ്റുമുട്ടല്‍ അതിനിടെ,  ഒരു ജപ്പാനീസ് സൈനികന്‍ യന്ത്രത്തോക്ക് ഉപയോഗിച്ച് അദ്ദേഹത്തെ ആക്രമിച്ചു. വയറ്റിലും ശ്വാസകോശത്തിലും ഗുരുതരമായ പരിക്കേറ്റു. ഒമ്പതു വെടിയുണ്ടകള്‍ കയറിയിറങ്ങിയ അദ്ദേഹത്തിന്റെ ശരീരം അര്‍ദ്ധബോധാവസ്ഥയിലായി. 36 കിലോ മീറ്റര്‍ അകലെയുള്ള ഒരാശുപത്രിയിലേക്ക് അദ്ദേഹത്തെ എത്തിക്കുമ്പോള്‍, രക്ഷപ്പെടുമെന്ന ഒരുറപ്പും ആര്‍ക്കുമുണ്ടായിരുന്നില്ല. 

അദ്ദേഹത്തിന്റെ ഓര്‍ഡര്‍ലി ചെന്ന് ഒരു ഓസ്‌ട്രേലിയന്‍ സര്‍ജനെ കണ്ടെത്തി. വയറ്റിലും ശ്വാസകോശത്തിലും ഗുരുതരമായ പരിക്കേറ്റുവെന്ന് അറിയിച്ചപ്പോള്‍, ഇനിയൊന്നും ചെയ്യാനുണ്ടാവില്ല എന്നായിരുന്നു ഡോക്ടറുടെ മറുപടി. ഡോക്ടര്‍ അതുകഴിഞ്ഞ് മനേക് ഷായോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ''എന്നെ ഒരു കഴുത തൊഴിച്ചു'' എന്നായിരുന്നു തമാശ കൈവിടാത്ത മറുപടി. മരണക്കിടക്കയിലും അദ്ദേഹത്തിന്റെ നര്‍മ്മബോധം കണ്ട് ഡോക്ടര്‍ അത്ഭുതപ്പെട്ടു പോയി. ഇപ്പോഴും ചിരിക്കാനാവുന്ന നിങ്ങളെ മരണത്തിനു തോല്‍പ്പിക്കാനാവില്ല എന്ന് ഡോക്ടര്‍ അര്‍ദ്ധ ബോധാവസ്ഥയിലായ അദ്ദേഹത്തോട് പറഞ്ഞു. 

ശസ്ത്രക്രിയ വഴി ഒമ്പത് വെടിയുണ്ടകള്‍ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. അപ്പോഴും മരിക്കുമെന്ന് തന്നെയാണ് ചുറ്റുമുള്ളവര്‍ കരുതിയത്. എന്നാല്‍ ഇന്ത്യയുടെ ഇതിഹാസത്തിന് അങ്ങനെ എളുപ്പത്തില്‍ മരണത്തിന് കീഴടങ്ങാന്‍ കഴിയുമായിരുന്നില്ല. ഒരു വലിയ ഭാവി അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം തിരികെ വന്നു. പിന്നീട് പലതവണ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. പക്ഷേ അതിനെയെല്ലാം അദ്ദേഹം അതിജീവിച്ചു.    

 

 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷവും അദ്ദേഹം പട്ടാളത്തില്‍ തുടര്‍ന്നു. അപ്പോഴാണ് അദ്ദേഹം ആര്‍മി ജനറലാവുന്നത്. അദ്ദേഹത്തെ ചുറ്റിപറ്റി നിരവധി രസകരമായ കഥകളുണ്ട്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സ്വീറ്റി എന്ന് വിളിക്കാന്‍ ധൈര്യം കാട്ടിയ ഏക ഉദ്യോഗസ്ഥന്‍ അദ്ദേഹമായിരുന്നു എന്നതാണ് ഒരു കഥ. 1971 ലെ ഇന്തോ-പാക് യുദ്ധത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്ന സമയം. ഒരു ദിവസം സൈന്യത്തിന്റെ തയ്യാറെടുപ്പിനെക്കുറിച്ച് അറിയാന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി. 'നമ്മള്‍ യുദ്ധം ജയിക്കില്ലേ' എന്ന് ഇന്ദിരാഗാന്ധി ജനറല്‍ മനേക് ഷായോട് ചോദിച്ചപ്പോള്‍, എടുത്തവഴിയ്ക്ക് അദ്ദേഹം പറഞ്ഞു, 'നമ്മള്‍ യുദ്ധം ജയിക്കില്ല.'

എന്നാല്‍,  തനിക്ക് അഞ്ചോ ആറോ മാസത്തെ സമയം വേണമെന്നും, അതിനുള്ളില്‍ യുദ്ധം ചെയ്യാന്‍ സൈന്യത്തെ സജ്ജമാക്കാമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഏകദേശം 7 മാസത്തിനുശേഷം ഇന്ദിരാഗാന്ധി അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, 'ഞാന്‍ എപ്പോഴും തയ്യാറാണ് സ്വീറ്റി' എന്നദ്ദേഹം മറുപടി നല്‍കിയെന്നാണ് പറയുന്നത്. എന്നാല്‍ അത് വെറും വാക്കായിരുന്നില്ല. ആ യുദ്ധത്തില്‍ ഇന്ത്യ ജയിക്കുക തന്നെ ചെയ്തു. 

അദ്ദേഹത്തിനെ ധീരസേവനങ്ങള്‍ കണക്കിലെടുത്ത് 1942 ല്‍ ധീരതക്കുള്ള മിലിട്ടറി ക്രോസ്, 1968 ല്‍ പത്മഭൂഷന്‍, 1972 ല്‍ പദ്മ വിഭുഷന്‍ എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2008 ജൂണ്‍ 27 -ന് വെല്ലിംഗ്ടണില്‍ 94 -ാം വയസ്സിലാണ് അദ്ദേഹം മരണപ്പെട്ടത്.  

 

Follow Us:
Download App:
  • android
  • ios