ഈ ഗ്രാമത്തിൽ ഭക്ഷണശാലകളും ബാറുകളും സൂപ്പർമാർക്കറ്റുകളും ഉണ്ട്. ഇവിടുത്തെ മനോഹരമായ കൊട്ടാരത്തിന് 98 കിടപ്പുമുറികൾ ഉള്ളതിനാൽ ഏകദേശം 200 പേർക്ക് ഇവിടെ സുഖമായി താമസിക്കാം.

ഏതെങ്കിലും വിദേശ രാജ്യത്ത് കഴിയണമെന്ന് ആണോ ആഗ്രഹം? ആണെങ്കിൽ, അത് ഇറ്റലിയിൽ ആക്കിയാലോ? കാരണം വെറും ആയിരം രൂപ ഉണ്ടെങ്കിൽ ഒരു ദിവസത്തേക്ക് ഒരു സ്ഥലം വാടകയ്ക്ക് എടുക്കാം. എന്നിട്ട് അവിടെ രാജാക്കന്മാരായി ഒരു ദിവസത്തേക്ക് വാഴാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റോമിൽ നിന്ന് ഏതാനും മണിക്കൂറുകൾ കിഴക്ക് അഡ്രിയാറ്റിക് തീരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന പെട്രിറ്റോലി എന്ന ഇറ്റാലിയൻ ഗ്രാമത്തിനുള്ളിലാണ് ഇത്തരത്തിൽ വാടകയ്ക്ക് സ്ഥലങ്ങൾ ലഭ്യമായിട്ടുള്ളത്. പൂന്തോട്ടങ്ങളും നീന്തൽക്കുളങ്ങളും ഉൾപ്പടെയുള്ള ആഡംബര സൗകര്യങ്ങളുള്ള ഒരു വലിയ കൊട്ടാരം ഇവിടെ വാടകയ്‌ക്ക് ലഭ്യമാണ്. ഒരു രാത്രിക്ക് വെറും ആയിരം രൂപ മാത്രമാണ് ഈ കൊട്ടാരത്തിന്റെയും വാടക. പ്രകൃതിയുടെ ഭംഗി ആസ്വദിച്ചു കഴിയാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അവധിക്കാലം ആഘോഷിക്കാനുള്ള മികച്ച ഓപ്ഷനുകളിലൊന്നാണ് ഈ മനോഹരമായ ഗ്രാമം.

ഈ ഗ്രാമത്തിൽ ഭക്ഷണശാലകളും ബാറുകളും സൂപ്പർമാർക്കറ്റുകളും ഉണ്ട്. ഇവിടുത്തെ മനോഹരമായ കൊട്ടാരത്തിന് 98 കിടപ്പുമുറികൾ ഉള്ളതിനാൽ ഏകദേശം 200 പേർക്ക് ഇവിടെ സുഖമായി താമസിക്കാം. 150 പേരടങ്ങുന്ന ഒരു സംഘം 6 രാത്രികൾ താമസിച്ചാൽ അവർക്ക് 10,332 പൗണ്ട് അതായത് ഏകദേശം 10 ലക്ഷം രൂപ ചിലവാകും. ഇതനുസരിച്ച് ഒരാൾക്ക് ഒരു രാത്രിക്ക് 1000 രൂപ നൽകണം. 

സർക്കാരിൻറെ ഈ ഗോൾഡൻ ഓഫർ സ്വീകരിച്ച് നിരവധി ആളുകൾ ആണ് ഈ ഗ്രാമം സന്ദർശിക്കാനും ഒരു രാത്രി ഇവിടെ കഴിയുവാനുമായി എത്തുന്നത്. സമാനമായ രീതിയിൽ മറ്റൊരു ഓഫറും ഇറ്റാലിയൻ സർക്കാർ ഇതിനു മുൻപ് വെച്ചിരുന്നു. ഒരു ഗ്രാമത്തിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അങ്ങോട്ട് പണം വാഗ്ദാനം ചെയ്യുന്നതായിരുന്നു ഇത്. രാജ്യത്തെ ആളൊഴിഞ്ഞുപോയ പല സ്ഥലങ്ങളും ജനവാസ മേഖലകളാക്കി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രവർത്തനങ്ങൾ എല്ലാം.