ഒടുവിൽ വളരെ നീണ്ട കാലത്തിന് ശേഷം അവളും അച്ഛനും കണ്ടുമുട്ടി. അപ്പോൾ മാത്രമാണ് അവൾ മനസിലാക്കുന്നത് തന്റെ അച്ഛൻ താൻ വളർന്നതിന് ഏകദേശം നാല് മൈലുകൾ മാത്രം അപ്പുറത്ത് തന്നെയായിരുന്നു താമസം എന്ന്.

50 വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടുപോയ മകളുമായി ഒത്തുചേർന്ന് അച്ഛൻ. ജെയ്ൻ ഗ്രഹാമിന് അവളുടെ അച്ഛൻ ജെയിംസ് മക്ഗാർവിയുമായുള്ള ബന്ധം മൂന്നാമത്തെ വയസിൽ നഷ്ടപ്പെട്ടതാണ്. മാതാപിതാക്കളുടെ വിവാഹബന്ധം തകർന്നതോടെ അവൾ അമ്മയ്ക്കൊപ്പം കെന്റണിലേക്ക് മാറുകയായിരുന്നു. എന്നാ‍ൽ, മുതിർന്നപ്പോൾ അച്ഛനെ കണ്ടെത്തണം എന്നും കണ്ടുമുട്ടണം എന്നുമുള്ള ആ​ഗ്രഹം അവളിൽ ദൃഢമായി. 

അങ്ങനെ അവൾ അച്ഛനെ കണ്ടെത്താനുള്ള ശ്രമത്തിൽ Ancestery.com -ൽ ചേർന്നു. എന്നാൽ, അവിടെയും അവൾക്ക് ഒന്നും കണ്ടെത്താൻ സാധിച്ചില്ല. അങ്ങനെ പത്ത് വർഷങ്ങൾക്ക് മുമ്പ് അതുവഴിയുള്ള ശ്രമങ്ങളും അവൾ ഉപേക്ഷിച്ചു. എന്നാൽ, രണ്ട് വർഷം മുമ്പ് അവൾ അവളുടെ അച്ഛന്റെ രണ്ടാം ഭാര്യയെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തി. അങ്ങനെ ഫേസ്ബുക്കിൽ അവർക്ക് മെസേജ് അയച്ചു. എന്നാൽ, കുറേക്കാലം ആരും ആ മെസേജ് വായിച്ചില്ല. ഒരുപാട് നാളുകൾക്ക് ശേഷം ആ മെസേജ് വായിക്കപ്പെടുകയും അവൾക്ക് മറുപടി ലഭിക്കുകയും ചെയ്തു. അങ്ങനെ അവൾക്ക് അച്ഛന്റെ ഫോൺ നമ്പർ ലഭിച്ചു. 

അങ്ങനെ ഒടുവിൽ വളരെ നീണ്ട കാലത്തിന് ശേഷം അവളും അച്ഛനും കണ്ടുമുട്ടി. അപ്പോൾ മാത്രമാണ് അവൾ മനസിലാക്കുന്നത് തന്റെ അച്ഛൻ താൻ വളർന്നതിന് ഏകദേശം നാല് മൈലുകൾ മാത്രം അപ്പുറത്ത് തന്നെയായിരുന്നു താമസം എന്ന്. താനും അച്ഛനും ഒരുപാട് കാര്യങ്ങളിൽ സമാനതകൾ പുലർത്തിയിരുന്നു എന്ന് ജെയ്‍ൻ പറയുന്നു. വർഷങ്ങൾക്ക് ശേഷം അച്ഛനെ കണ്ടുമുട്ടിയപ്പോൾ താൻ ഏറെ സന്തോഷവതിയായി. അതുവരെ തന്റെ ശരീരത്തിന്റെ ഒരു ഭാ​ഗം കളഞ്ഞു പോയത് പോലെ ആയിരുന്നു എന്നും ജെയ്‍ൻ പറയുന്നു. ജെയിംസ് പറയുന്നത് മകളെ കണ്ടപ്പോൾ താൻ സന്തോഷം കൊണ്ട് കരഞ്ഞുപോയി എന്നാണ്.