അസമിലെ മാനസ് നാഷണൽ പാർക്കിൽ കാണ്ടാമൃഗങ്ങളുടെ കണക്കെടുപ്പ് ഏപ്രിൽ 1 മുതൽ ഏപ്രിൽ 3 വരെ നടക്കും. തൽഫലമായി, മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരികളെ ദേശീയ ഉദ്യാനത്തിലേക്ക് അനുവദിക്കില്ല.
വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ(endangered one-horned rhinoceros) കണക്കെടുപ്പ് അസമിലെ കാസിരംഗ നാഷണൽ പാർക്കിലും(Kaziranga National Park) ടൈഗർ റിസർവിലും ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്ന് വർഷം മുമ്പ് 2018 -ലാണ് അവസാനമായി കാണ്ടാമൃഗങ്ങളുടെ സെൻസസ് നടന്നത്, അതിനുശേഷം 400 കാണ്ടാമൃഗങ്ങൾ(Rhino) അസമിൽ വെള്ളപ്പൊക്കത്തിൽ ചത്തു.

കാസിരംഗ നാഷണൽ പാർക്കിലെ കാണ്ടാമൃഗങ്ങളുടെ 14 -ാമത് സെൻസസ് ആണ് ഇതെന്ന് കാസിരംഗ നാഷണൽ പാർക്ക്, ടൈഗർ റിസർവ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) രമേഷ് ഗൊഗോയ് അറിയിച്ചു. 76 ബ്ലോക്കുകളാണുള്ളത്. 60 എന്യൂമറേറ്റർമാരും നിരീക്ഷകരും സെൻസസിൽ പങ്കെടുക്കുന്നുണ്ട്.
സെൻസസ് 28 വരെ ആയിരുന്നു. അതിനാൽ തന്നെ അവിടെ ഇന്നുവരെയും സന്ദർശകരെ അനുവദിച്ചിരുന്നില്ല. ദേശീയ ഉദ്യാനത്തിന്റെ പരിസരത്തുള്ള 48 കമ്പാർട്ടുമെന്റുകളിലാണ് സെൻസസ് നടന്നത്. 2018 -ൽ അസം വനംവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ദേശീയോദ്യാനത്തിൽ 1,641 കാണ്ടാമൃഗങ്ങളാണുള്ളത്, അതിൽ 793 പെണും 642 ആണും ആണ്. 206 കാണ്ടാമൃഗങ്ങളുടെ ലിംഗഭേദം കണക്കാക്കാനായില്ല.

അസമിലെ മാനസ് നാഷണൽ പാർക്കിൽ കാണ്ടാമൃഗങ്ങളുടെ കണക്കെടുപ്പ് ഏപ്രിൽ 1 മുതൽ ഏപ്രിൽ 3 വരെ നടക്കും. തൽഫലമായി, മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരികളെ ദേശീയ ഉദ്യാനത്തിലേക്ക് അനുവദിക്കില്ല. മാനസ് നാഷണൽ പാർക്കിൽ കഴിഞ്ഞ സെൻസസ് പ്രകാരം 48 കാണ്ടാമൃഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
