Asianet News MalayalamAsianet News Malayalam

അതിസമ്പന്നന്റെ ആലോചന മാത്രം മതി, പെൺകുട്ടിയുടെ അച്ഛൻ മുടക്കുന്നത് മൂന്നുലക്ഷം രൂപ 

ഓരോരുത്തരും വിവാഹക്കാര്യം വരുമ്പോൾ പണത്തിന് എന്തുമാത്രം പ്രാധാന്യം നൽകുന്നു, വിവാഹം നടക്കാനായും ആ​ഗ്രഹിച്ച ബന്ധം കിട്ടാനായും എത്രമാത്രം പണം മുടക്കാനും ആളുകൾ തയ്യാറാണ് എന്നതിനെച്ചൊല്ലിയെല്ലാമാണ് ചർച്ചകൾ ഉയർന്നിരിക്കുന്നത്. 

rishtas only from rich families man pays three lakh fees
Author
First Published Apr 30, 2024, 1:59 PM IST | Last Updated Apr 30, 2024, 1:59 PM IST

വിവാഹമാർക്കറ്റ് ഒരു ചെറിയ സംഭവമല്ല. ദിവസം കൂടുന്തോറും കൂടുതൽ കൂടുതൽ പണം ചെലവഴിക്കേണ്ട ഒരിടമായി മാറിയിരിക്കുകയാണ് വിവാഹമാർക്കറ്റുകൾ. തങ്ങളുടെ മകനോ/ മകൾക്കോ നല്ല ബന്ധം കിട്ടുന്നതിന് വേണ്ടി മാട്രിമോണിയും ഏജൻസിയും ഒക്കെ പരീക്ഷിക്കുന്നവരുണ്ട്. അതിനുവേണ്ടി എത്ര പണം ചെലവഴിക്കാനും ഇന്നത്തെ രക്ഷിതാക്കൾക്ക് മടിയൊന്നുമില്ല. 

അതുപോലെ തന്നെ പണക്കാരായ കുടുംബങ്ങളിൽ നിന്നുള്ള ആലോചനകൾക്കാണ് ഇന്ന് മുൻതൂക്കം. എത്രയും സാമ്പത്തികസ്ഥിതി മെച്ചമാണോ അത്രയും ഡിമാൻഡും കൂടും. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ എക്സിൽ (ട്വിറ്റർ) വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു യുവതിയുടേതാണ് ട്വീറ്റ്. അതിൽ പറയുന്നത് തന്റെ ഒരു സുഹൃത്തിന്റെ വീട്ടുകാർ പണക്കാരായ ആളുകളുടെ വിവാഹാലോചനയ്ക്ക് വേണ്ടി എത്ര ലക്ഷം ചെലവാക്കിയെന്നാണ്. 

200 Cr+ വരുമാനമുള്ള കുടുംബങ്ങളിൽ നിന്ന് മാത്രം ബന്ധം ലഭിക്കുന്നതിന് വേണ്ടി ഒരു സുഹൃത്തിൻ്റെ അച്ഛൻ 3 ലക്ഷം രൂപ ഫീസായി നൽകി എന്ന് മാത്രമാണ് എക്സിൽ MISHKA RANA എന്ന യൂസർ കുറച്ചിരിക്കുന്നത്. എന്നാൽ, ഈ ട്വീറ്റിനെ ചുറ്റിപ്പറ്റി അനേകം കമന്റുകൾ എത്തിക്കഴിഞ്ഞു. 

ഓരോരുത്തരും വിവാഹക്കാര്യം വരുമ്പോൾ പണത്തിന് എന്തുമാത്രം പ്രാധാന്യം നൽകുന്നു, വിവാഹം നടക്കാനായും ആ​ഗ്രഹിച്ച ബന്ധം കിട്ടാനായും എത്രമാത്രം പണം മുടക്കാനും ആളുകൾ തയ്യാറാണ് എന്നതിനെച്ചൊല്ലിയെല്ലാമാണ് ചർച്ചകൾ ഉയർന്നിരിക്കുന്നത്. 

അതുപോലെ അങ്ങനെ ഒരു ബന്ധം കിട്ടിയോ എന്ന് അന്വേഷിച്ചെത്തിയവരും കുറവല്ല. അതിന് മിഷ്ക റാണ ഉത്തവരും നൽകിയിട്ടുണ്ട്. ഇതുവരെ അങ്ങനെ ബന്ധം ഒത്തുവന്നിട്ടില്ല എന്നും ആലോചനകൾ എൺപതിലധികം വന്നു, പക്ഷേ അതെല്ലാം വേണ്ട എന്ന് വച്ചു എന്നുമാണ് അവർ മറുപടി നൽകിയിരിക്കുന്നത്. എന്തായാലും, ഇന്നത്തെ കാലത്ത് ഇതൊന്നും ഒരു പുതുമയല്ല എന്നും സാധാരണമാണ് എന്നും പറഞ്ഞവരാണ് അധികവും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios