പ്രശസ്ത ഇന്ത്യന്‍ നോവലിസ്റ്റും എഴുത്തുകാരനുമായ റസ്കിന്‍ ബോണ്ടിന്‍റെ ജന്മദിനമാണ് മേയ് 19. ഇന്നലെ, അദ്ദേഹത്തിന്‍റെ 85 -ാം പിറന്നാളായിരുന്നു. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ക‍ൃതി 'കമിംഗ് റൗണ്ട് ദ മൗണ്ടയിന്‍' (Coming Round The Mountain) എന്ന പുസ്തകത്തിന്‍റെ പ്രകാശനം പിറന്നാള്‍ ദിനത്തില്‍ നടന്നു. 

ഹാര്‍പര്‍ കൊളിന്‍സ് ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തക പ്രകാശനത്തിനോടനുബന്ധിച്ച് റസ്കിന്‍ ബോണ്ട് പുസ്തകത്തിന്‍റെ രൂപത്തിലുള്ള കേക്ക് മുറിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത് പെന്‍ഗ്വിന്‍ ബുക്സാണ്. മസൂറിയിലെ ബുക്ക് സ്റ്റോറില്‍ നിന്ന് റസ്കിന്‍ ബോണ്ട് കേക്ക് മുറിക്കുന്നത്, ചുറ്റുമുള്ളവര്‍ ആശംസകളായി പാടുന്നതും കാണാം വീഡിയോയില്‍.  

മസൂറിയിലെ കാറ്റിനോടും മഞ്ഞിനോടും ഇഷ്ടമുള്ള എഴുത്തുകാരന്‍.. വലിയ ജോലിയോ, നഗരങ്ങളോ ഒന്നും തന്നെ അദ്ദേഹത്തെ ഭ്രമിപ്പിച്ചിരുന്നില്ല. പകരം, പ്രതീക്ഷയുടെ ഏതെങ്കിലും തുരുത്തിനെ എവിടെയെങ്കിലും അവശേഷിപ്പിക്കുന്ന കൃതികളെഴുതി. സൗമ്യനായിരുന്ന് ലോകത്തെ വീക്ഷിച്ചു. 

"ദ റൂം വിത്ത് ഏ റൂഫ്" എന്ന തന്‍റെ ആദ്യ നോവല്‍ റസ്കിന്‍ ബോണ്ട് എഴുതുന്നത് പതിനേഴാം വയസ്സിലാണ്. അഞ്ഞൂറോളം പുസ്തകങ്ങള്‍ അദ്ദേഹം എഴുതി. 1999-ൽ ഇന്ത്യാഗവണ്മെന്‍റ് അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു.. വലിയൊരു ദത്തുകുടുംബത്തോടൊപ്പം മസൂറിയിലാണ് അദ്ദേഹത്തിന്‍റെ താമസം.. 

വീഡിയോ കാണാം: