ആളുകള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിനു മേലെ വന്നുവീഴുന്ന മിസൈലുകള്‍. ഓരോ നിലകളിലായി സ്‌ഫോടനങ്ങള്‍. കത്തുന്ന മുറികളില്‍നിന്നും ഓടുന്ന ആളുകള്‍. റഷ്യ അധിനിവേശം നടത്തുന്ന ഉക്രൈനില്‍ ഇപ്പോള്‍ ഇതൊക്കെയാണ് കാഴ്ചകള്‍. ട്വിറ്ററിലാണ്, ഉക്രെനില്‍നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോകള്‍ പ്രത്യക്ഷപ്പെടുന്നത്.

ലോകത്തിന്റെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ ആയുധങ്ങളും സൈനികശേഷിയും കൊണ്ട് അയല്‍രാജ്യം കീഴടക്കാന്‍ പുറപ്പെട്ട റഷ്യ യുക്രൈനിനെ അക്ഷരാര്‍ത്ഥത്തില്‍ കത്തിച്ചുകളയുകയാണ് എന്നാണ് ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. സിവിലിയന്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട റോഡുകളില്‍ വന്നു വീഴുന്ന മിസൈലുകളും കത്തിയമരുന്ന വാഹനങ്ങളുമെല്ലാം, സ്ഥിരീകരിക്കാത്ത സോഷ്യല്‍ മീഡിയാ വീഡിയോകളില്‍ കാണാം. അതോടൊപ്പം, യുക്രൈന്‍ മിസൈലുകള്‍ റഷ്യന്‍ വിമാനങ്ങളെ തകര്‍ക്കുന്നതായുള്ള വിവരങ്ങളും ട്വിറ്ററില്‍ പലരും പങ്കുവെയ്ക്കുന്നുണ്ട്.
യുക്രൈനെതിരെ (Ukraine) റഷ്യ (Russia) സൈനിക നടപടി (Military attack) പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ (Social media) നിറയുന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് (Shocking Visuals) . യുക്രൈനിലെ സൈനിക നടപടിക്ക് റഷ്യ ലോകത്തോട് കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്‍ അടക്കമുള്ളവര്‍ പറയുമ്പോഴും റഷ്യ യുക്രൈനില്‍ കനത്ത ആക്രമണം നടത്തുന്നു എന്നാണ്ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം പ്രത്യക്ഷപ്പെടുന്ന വീഡിയോകള്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഈ ദൃശ്യങ്ങളെല്ലാം യുക്രൈനില്‍നിന്നുള്ളതാണോ എന്നും യഥാര്‍ത്ഥമാണോ എന്നും പരിശോധിച്ച് സ്ഥിരീകരിക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. എങ്കിലും, ആയിരക്കണക്കിനാളുകളാണ് ഈ ദൃശ്യങ്ങളില്‍ പലതും പങ്കുവെയ്ക്കുന്നത്. റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ഉഴുതുമറിക്കുന്ന യുക്രൈനിന്റെ കാഴ്ചകളാണ് ഈ വീഡിയോകള്‍ പങ്കുവെയ്്ക്കുന്നത്.
കാണാം ആ ദൃശ്യങ്ങള്‍: