കഴിഞ്ഞ മൂന്ന് വർഷമായി വീഡിയോയിൽ കാണുന്ന രണ്ട് കുട്ടികളും സഹപാഠികളും കൂട്ടുകാരും ആണെന്നാണ് വീഡിയോയുടെ കാപ്ഷനിൽ നിന്നും മനസിലാവുന്നത്. മൂന്ന് വർഷം മുമ്പുള്ള രണ്ടുപേരുടെയും ചിത്രങ്ങളും വീഡിയോയിൽ കാണാം.

നിരവധി വിദേശികൾ ഇന്ന് ഇന്ത്യയിൽ താമസിക്കുന്നുണ്ട്. അങ്ങനെയുള്ള ദമ്പതികളുടെ കുട്ടികളും ഇന്ത്യയിലെ സ്കൂളുകളിൽ പഠിക്കുന്നുമുണ്ട്. വിദേശത്ത് നിന്നും ഇന്ത്യയിലെത്തി ഇവിടുത്തെ ജീവിതത്തിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവരും ധാരാളമാണ്. എന്തായാലും, അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്.

വീഡിയോയിൽ കാണുന്നത് ഒരു റഷ്യൻ പെൺകുട്ടി കന്നഡ കവിത പാടുന്നതാണ്. തന്റെ കൂട്ടുകാരിക്കൊപ്പം സൈക്കിൾ ചവിട്ടി പോവുകയായിരുന്നു പെൺകുട്ടി. കൂട്ടുകാരിക്കൊപ്പമാണ് അവൾ കന്നഡ പദ്യം ചൊല്ലുന്നത്. ബെം​ഗളൂരുവിൽ നിന്നാണ് ഈ ഹൃദയസ്പർശിയായ വീഡിയോ പകർത്തിയിരിക്കുന്നത്.

റഷ്യയിൽ നിന്നുള്ള പെൺകുട്ടിയുടെ അമ്മയാണ് ഈ വീഡിയോ ആദ്യം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. കുട്ടികളുടെ ശബ്ദം കൊണ്ട് മാത്രമല്ല, അവരുടെ സൗഹൃദവും സാംസ്കാരികപരമായ ഒത്തുചേരലും എല്ലാം കൊണ്ട് വീഡിയോ ശ്രദ്ധയാകർഷിച്ചു.

കഴിഞ്ഞ മൂന്ന് വർഷമായി വീഡിയോയിൽ കാണുന്ന രണ്ട് കുട്ടികളും സഹപാഠികളും കൂട്ടുകാരും ആണെന്നാണ് വീഡിയോയുടെ കാപ്ഷനിൽ നിന്നും മനസിലാവുന്നത്. മൂന്ന് വർഷം മുമ്പുള്ള രണ്ടുപേരുടെയും ചിത്രങ്ങളും വീഡിയോയിൽ കാണാം. റഷ്യൻ കുടുംബം ഇന്ത്യയിലേക്ക് താമസം മാറിയത് മുതൽ ഇരുവരും സുഹൃത്തുക്കളാണ് എന്നാണ് ഇതിൽ നിന്നും മനസിലാവുന്നത്.

View post on Instagram

വീഡിയോയുടെ അവസാനം കാണിക്കുന്നത് രണ്ടുപേരും സൈക്കിളിൽ ഇരിക്കുന്നതും പാട്ട് പാടുന്നതുമാണ്. 'ബന്നഡ ഹക്കി' (Bannada Hakki) എന്ന കുട്ടികൾക്കുള്ള പ്രശസ്തമായ പാട്ടാണ് ഇരുവരും പാടുന്നത്.

'മൂന്ന് വർഷമായി ഇന്ത്യയിൽ, കൂട്ടുകാരികൾ, സഹപാഠികൾ, മൂന്നു വർഷത്തെ സൗഹൃദം' എന്നാണ് കുട്ടിയുടെ അമ്മ കുറിച്ചിരിക്കുന്നത്. കുട്ടികളുടെ സൗഹൃദത്തെ പുകഴ്ത്തി കൊണ്ട് നിരവധിപ്പേർ കമന്റുകൾ നൽകിയിട്ടുണ്ട്.