പലപ്പോഴും ഇന്ത്യയിലെ ജീവിതവുമായി ബന്ധപ്പെട്ട വീഡിയോകൾ അവൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള ആളുകൾക്ക് അത്ര പരിചിതമല്ലാത്ത കാര്യങ്ങളാവും മിക്കവാറും അവൾ ഷെയർ ചെയ്യുന്നത്.
11 വർഷമായി ഇന്ത്യയിൽ ജീവിക്കുന്നു, ഇന്ത്യ അങ്ങേയറ്റം സുരക്ഷിതമായ രാജ്യമെന്ന് റഷ്യൻ യുവതി. 11 വർഷം മുമ്പ് ഇന്ത്യയിലേക്ക് വരുമ്പോൾ ഒരു വർഷം ജീവിച്ചിട്ട് തിരികെ പോകാം എന്നാണ് ജൂലിയ അസ്ലാമോവ കരുതിയിരുന്നത്. എന്നാൽ, കഴിഞ്ഞ 11 വർഷമായി അവൾ ബെംഗളൂരുവിലാണ് കഴിയുന്നത്. 'ഇന്ത്യയുടെ മരുമകൾ' എന്നാണ് ജൂലിയ തന്റെ സോഷ്യൽ മീഡിയാ ബയോയിൽ കുറിച്ചിരിക്കുന്നത്.
എങ്ങനെയാണ് ഇന്ത്യ തന്നെ സ്വാധീനിച്ചതും രൂപപ്പെടുത്തിയതും എന്ന് പറഞ്ഞുകൊണ്ടാണ് 11 വർഷം ഇന്ത്യയിൽ പൂർത്തിയാക്കിയതിനെ കുറിച്ചുള്ള വീഡിയോ ജൂലിയ ഷെയർ ചെയ്തിരിക്കുന്നത്. സൽവാറൊക്കെ ധരിച്ച്, പൊട്ടൊക്കെ കുത്തി ശരിക്കും ഒരു ഇന്ത്യക്കാരിയെ പോലെ വന്നിരിക്കുന്ന ജൂലിയയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്തുകൊണ്ട് ഇന്ത്യയെ സ്നേഹിക്കുന്നു എന്നതിന്റെ മൂന്ന് കാരണങ്ങളാണ് അവൾ പറയുന്നത്.
പലപ്പോഴും ഇന്ത്യയിലെ ജീവിതവുമായി ബന്ധപ്പെട്ട വീഡിയോകൾ അവൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള ആളുകൾക്ക് അത്ര പരിചിതമല്ലാത്ത കാര്യങ്ങളാവും മിക്കവാറും അവൾ ഷെയർ ചെയ്യുന്നത്. ഇന്ത്യയെ സ്നേഹിക്കാനുള്ള മൂന്ന് കാരണങ്ങളിൽ ഒന്നായി ജൂലിയ പറയുന്നത്, ഇന്ത്യക്കാർ വളരെ തുറന്ന ഹൃദയമുള്ളവരും, നല്ല ആതിഥേയരുമാണ് എന്നാണ്. അവർ നല്ല സഹായസന്നദ്ധത ഉള്ളവരാണ് എന്നും ജൂലിയ പറയുന്നു. അതിന് ഉദാഹരണമായി പറയുന്നത്, ഒരു സ്ഥലത്തേക്ക് പോകാനുള്ള വഴി ചോദിച്ചാൽ പോലും എല്ലാവരും സഹായിക്കാനെത്തും എന്നാണ്.
അടുത്തതായി പറയുന്നത്, ഇന്ത്യ നിങ്ങളെ വലിച്ചടുപ്പിക്കുന്ന ഒരു രാജ്യമാണ് എന്നാണ്. എന്ത് കാണണമെന്നും എന്ത് വിശ്വസിക്കണമെന്നും ഈ രാജ്യം കാണിച്ചുതരുന്നു എന്നും ജൂലിയ പറയുന്നു. അങ്ങനെ അല്ലെന്ന് അഭിപ്രായം പറയാറുള്ള സുഹൃത്തുക്കളുണ്ട്, പക്ഷേ അവർ മുൻധാരണകളോടെ ഇന്ത്യയെ സമീപിക്കുന്നതുകൊണ്ടാണ് അത് എന്നാണ് ജൂലിയയുടെ അഭിപ്രായം.
അടുത്തതായി അവൾ പറയുന്നത്, ഇന്ത്യ ശരിക്കും സുരക്ഷിതമായ ഒരു രാജ്യമാണ് എന്നാണ്. അനേകങ്ങളാണ് ജൂലിയയുടെ പോസ്റ്റിന് സ്നേഹമറിയിച്ചുകൊണ്ട് കമന്റുകൾ നൽകിയിരിക്കുന്നത്.
