Asianet News MalayalamAsianet News Malayalam

Russia's Strategy : അളന്നുമുറിച്ച് ആക്രമണം, അമ്പരപ്പിച്ച കുതിപ്പ്, റഷ്യ പയറ്റിയത് കിടിലന്‍ യുദ്ധതന്ത്രം

ഉക്രൈനിലേക്ക് റഷ്യന്‍ സൈന്യം മുന്നേറിയതോടെ, ഖാര്‍ഖിവ്, ലോഗന്‍, ഉദ നദികളുടെ സംഗമസ്ഥാനമായ ഖാര്‍ഖിവ് നഗരം ഗുരുതരമായ അവസ്ഥയിലേക്ക് എത്തിയിരുന്നു.   ടാങ്കുകളും കവചിത വാഹനങ്ങളുമായി റഷ്യന്‍ സൈന്യം നഗരങ്ങള്‍ അതിനകം വളഞ്ഞുകഴിഞ്ഞിരുന്നുു. ഏതു സമയവും വീഴാവുന്ന അവസ്ഥയായിരുന്നു ഖാര്‍ഖിവ് നഗരം. 

Russias strategy to annex eastern Ukraine
Author
Kiev, First Published Feb 26, 2022, 5:07 PM IST

അളന്നുമുറിച്ച് ഗോളടിക്കുന്ന കാല്‍പ്പന്ത് കളിയിലെ കൃത്യത. ഐക്യരാഷ്ട്രസഭ (United Nations) യുക്രൈന്‍ (Ukraine) കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അതേ സമയം,  കരയിലും കടലിലും ആകാശത്തിലും കൂടി ഒന്നിച്ച് യുക്രൈനിനു നേര്‍ക്ക് റഷ്യ (Russia) നടത്തിയ ആക്രമണത്തെ വിശേഷിപ്പിക്കാന്‍ ഏറ്റവും നല്ലത് ഈ ഫുട്‌ബോള്‍ ഉപമയാണ്. തൊട്ടുമുന്നിലുള്ള ലക്ഷ്യ സ്ഥാനം മാത്രം മനസ്സില്‍ കണ്ടുകൊണ്ട് ശത്രുസ്ഥാനങ്ങളെ പല തലങ്ങളില്‍ ഒറ്റയടിക്ക് തകര്‍ക്കുന്ന സൈനിക തന്ത്രജ്ഞതയായിരുന്നു (War Strategy) അത്. സൂക്ഷ്മതലങ്ങളില്‍ സംയോജിപ്പിക്കപ്പെട്ട ആ ആക്രമണത്തിന്റെ മര്‍മ്മം കൃത്യമായ ഏകാപനമായിരുന്നു. 

യുക്രൈനിലേക്ക് റഷ്യന്‍ സൈന്യം മുന്നേറിയതോടെ, ഖാര്‍ഖിവ്, ലോഗന്‍, ഉദ നദികളുടെ സംഗമസ്ഥാനമായ ഖാര്‍ഖിവ് നഗരം ഗുരുതരമായ അവസ്ഥയിലേക്ക് എത്തിയിരുന്നു.   ടാങ്കുകളും കവചിത വാഹനങ്ങളുമായി റഷ്യന്‍ സൈന്യം നഗരങ്ങള്‍ അതിനകം വളഞ്ഞുകഴിഞ്ഞിരുന്നുു. ഏതു സമയവും വീഴാവുന്ന അവസ്ഥയായിരുന്നു ഖാര്‍ഖിവ് നഗരം. 

 

Russias strategy to annex eastern Ukraine

 

 

യുക്രൈനിലെ ഡോണ്‍ബാസില്‍ സൈനിക ദൗത്യം ആരംഭിക്കുന്നതായുള്ള പുടിന്റെ പ്രഖ്യാപനം മോസ്‌കോ സമയം പുലര്‍ച്ചെ ആറിനായിരുന്നു. പിന്നാലെ തലസ്ഥാനമായ കീവ്, ഹര്‍കീവ് എന്നിവയടക്കം 12 നഗരങ്ങളില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തി. യുക്രൈനിന്റെ കിഴക്ക്, വടക്ക്, തെക്ക് മേഖലകളില്‍ ഒരേ സമയം ആക്രമണം നടത്തുകയായിരുന്നു റഷ്യ. ബെലാറസില്‍നിന്നും വടക്കന്‍ യുക്രൈനിലെ ചെര്‍ണീവിലേക്ക് റഷ്യന്‍ കരസേന ഇരമ്പിക്കയറി. കരിങ്കടല്‍, അസോവ് സമുദ്രം എന്നിവിടങ്ങളില്‍ നിലയുറപ്പിച്ച റഷ്യന്‍ നാവിക സേനയും യുക്രൈനില്‍ കടന്നു. സ്വതന്ത്ര റിപ്പബ്ലിക്കുകളായി പുടിന്‍ നേരത്തെ പ്രഖ്യാപിച്ച റഷ്യന്‍ അനുകൂല വിമത കേന്ദ്രങ്ങളായ ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നിവ ഉള്‍പ്പെടുന്ന ഡോണ്‍ബാസ് മേഖലയിലാണ് ആദ്യ ആക്രമണങ്ങള്‍ നടന്നത്. യുക്രൈന്‍ സൈന്യത്തെ കിഴക്കുഭാഗത്തു പിടിച്ചു നിര്‍ത്തി നാലു അച്ചുതണ്ടുകളിലൂടെ ഒരുമിച്ച് മുന്നേറുകയായിരുന്നു റഷ്യയുടെ തന്ത്രം. 

വ്യോമസേന നിശ്ചിത സ്ഥലങ്ങളില്‍ ആക്രമണം നടത്തുക, അതേ സമയം കരസേന ഇരമ്പിക്കയറുക. അവരെ സഹായിക്കാനായി നാവിക സേന ഒഡേസ, അസോവ് സമുദ്രങ്ങളില്‍ കാത്തുനില്‍ക്കുക. ഇതായിരുന്നു റഷ്യന്‍ തന്ത്രമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സ്റ്റഡി ഓഫ് വാര്‍ ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ബെലാറുസ്/കീവ്, ഖാര്‍ഖിവ്, ഡോണ്‍ബാസ്, ക്രിമിയ-ഖെര്‍സണ്‍ എന്നിങ്ങനെ നാല് അച്ചുതണ്ടുകളിലൂടെയാണ് റഷ്യന്‍ സൈന്യത്തിന്റെ മര്‍മ്മപ്രധാനമായ ആക്രമണങ്ങള്‍ നടന്നത്. അവ ഏതെന്ന് നോക്കാം:

 

Russias strategy to annex eastern Ukraine

 

ബെലാറുസ്/കീവ് 
നിപ്രോയുടെ (Dnipro)-യുടെ പടിഞ്ഞാറന്‍ തീരത്തുകൂടിയാണ് തലസ്ഥാനമായ കീവിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് റഷ്യന്‍ സൈന്യം ഇരച്ചുകയറിയത്. കീവിന്റെ പ്രാന്തപ്രദേശങ്ങളില്‍ അതിനകം റഷ്യന്‍ അനുകൂല സംഘങ്ങള്‍ സിവിലിയന്‍ വേഷത്തില്‍ സജീവമായിരുന്നു. 

ഉക്രൈന്‍ സൈന്യത്തിന്റെ ചെറുത്തുനില്‍പ്പുനിമിത്തം പ്രതീക്ഷിച്ച വേഗത കിട്ടാത്തതിനാല്‍, ചെര്‍ണീവ് നഗരം കീഴടക്കാനുള്ള പരാജയപ്പെട്ട ശ്രമം ഉപേക്ഷിച്ച് റഷ്യന്‍ സൈന്യം മറുവഴിക്ക് അതുമറികടന്നു. തെക്കുകിഴക്കന്‍ ബെലാറുസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച  റഷ്യന്‍ സൈന്യത്തിന്റെ 76-ാം വിഡിവി ഡിവിഷന്‍  കീവിലേക്ക് ചെര്‍ണീവ് വഴി പ്രവേശിക്കാനാണ് ശ്രമിച്ചത്. 

ഖാര്‍ഖിവ്
നഗരത്തിനു പുറത്ത് കവചിത വാഹനങ്ങളും ടാങ്കുകളുമായി കാത്തുനിന്ന റഷ്യന്‍ സേന ഇരച്ചെത്തി ഖാര്‍ഖിവ് നഗരം കീഴടക്കകുകയായിരുന്നു.

ഡോണ്‍ബാസ്
ഉക്രൈന്‍ സൈന്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും കിഴക്കന്‍ ഭാഗത്തേക്ക് ഒതുക്കി അവരെ നേരിടാനായിരുന്നു റഷ്യന്‍ പദ്ധതി. കിഴക്കു ഭാഗെത്ത ഡോണ്‍ബാസ് മേഖല സുരക്ഷിതമാക്കുന്നതിനായിരുന്നു യുക്രൈന്‍ സൈന്യം ശ്രദ്ധയൂന്നിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രിമിയ -ഖേര്‍സണ്‍
ക്രിമിയയുടെ വടക്കു ഭാഗത്തുള്ള ഖേര്‍സണ്‍ നഗരം പൂര്‍ണ്ണമായി റഷ്യന്‍ സൈന്യം കീഴടക്കി. അധികം വൈകാതെ മെലിറ്റോപോള്‍ നഗരവും കീഴടങ്ങി. പടിഞ്ഞാറന്‍ യുക്രൈനിലെ റിവ്‌നിയിലേക്ക് മുന്നേറുന്നതിനായി റഷ്യന്‍ സൈന്യം ബെലാറുസിലാണ് കേന്ദ്രീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

Follow Us:
Download App:
  • android
  • ios