ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, സുജയ് എസ് കെ എന്ന 23 -കാരന്‍ ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങി. പക്ഷെ, വേണ്ടത്ര വിജയിച്ചില്ല എന്നു മാത്രമല്ല നഷ്ടങ്ങളുണ്ടായി അത് അടച്ചുപൂട്ടലിന്‍റെ വക്കിലുമെത്തി.
ജോലി ചെയ്യുമ്പോള്‍ ഒരു സമാധാനമുണ്ടാകും. മാസത്തിലെ പ്രത്യേക ദിവസം കയ്യിലെത്തുന്ന ശമ്പളമാണ് ആ സമാധാനവും സന്തോഷവും. പക്ഷെ, കൃത്യമായി ചെയ്യുന്ന ജോലിക്ക് ശമ്പളം കിട്ടുന്നില്ല. പലരും ജോലി ഉപേക്ഷിക്കും.. ഒരു രാജിക്കത്തെഴുതി കൊടുത്തിട്ട് പോകും..
പക്ഷെ, ബംഗളൂരുവിലെ ഒരു ഐ ടി കമ്പനിയില്‍ നടന്നത് ഇതൊന്നുമല്ല. ശമ്പളം കിട്ടാത്തതില്‍ ദേഷ്യം വന്ന ഒരുകൂട്ടം ജീവനക്കാര്‍ ചേര്‍ന്ന് ബോസിനെ തട്ടിക്കൊണ്ടുപോയി. മൂന്ന് മാസം തടവിലിട്ട് ഉപദ്രവിച്ചു.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, സുജയ് എസ് കെ എന്ന 23 -കാരന്‍ ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങി. പക്ഷെ, വേണ്ടത്ര വിജയിച്ചില്ല എന്നു മാത്രമല്ല നഷ്ടങ്ങളുണ്ടായി അത് അടച്ചുപൂട്ടലിന്‍റെ വക്കിലുമെത്തി. അതുകൊണ്ട് തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുമായില്ല. ഏഴ് പേരാണ് ജോലിക്കുണ്ടായിരുന്നത്. അതില്‍ നാലുപേര്‍ സുജയ് -യെ പണം ആവശ്യപ്പെട്ടുകൊണ്ട് രണ്ട് തവണ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട്, ഏഴ് പേരും ചേര്‍ന്ന് അദ്ദേഹത്തെ മധൂറിലെ ഒരു ഫാം ഹൗസില്‍ കൊണ്ട് ചെന്ന് പൂട്ടിയിടുകയും ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു.
മാര്‍ച്ച് 27 -നാണ് ശമ്പളം തീര്‍ത്തു നല്‍കാമെന്ന് വാക്ക് നല്‍കിയതിനെ തുടര്‍ന്ന് സുജയ് തടവില്‍ നിന്ന് മോചിതനാകുന്നത്. ശേഷം അദ്ദേഹം എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് വളരെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷപ്പെടുകയായിരുന്നു.
ജീവനക്കാരായ ഏഴ് പേരില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.
