ബലാത്സംഗികളായ കുറ്റവാളികൾ ഈ ജയിലിൽ എത്തിയാൽ ഒരുകൂട്ടം തടവുകാർ അവർക്ക് ചുറ്റും കൂടും. പിന്നീട്, അവരെ അക്രമിക്കും. അതിൽ തല്ലലും കുത്തലും ഒക്കെ പെടും.
ബൊളീവിയയിലെ ഏറ്റവും വലിയ ജയിലാണ് സാൻ പെഡ്രോ ജയിൽ. അത് ജയിൽ എന്നല്ല മറിച്ച് ഒരു സമൂഹം എന്നാണ് അറിയപ്പെടുന്നത്. നമുക്ക് അറിയാം നമ്മുടെ ജയിലുകളിൽ ഓരോ തടവുകാർക്കും ഓരോ തരത്തിലുള്ള ജോലികൾ പറഞ്ഞിട്ടുണ്ട്. ഇവിടെയും അത് അങ്ങനെ തന്നെയാണ് പക്ഷേ ജോലികൾ തടവുകാർ തന്നെ തെരഞ്ഞെടുക്കുകയാണ്. അതിനേക്കാളൊക്കെ കൗതുകകരമായ കാര്യം ഇവിടെ തടവുകാർക്ക് സ്ഥലം വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യാം എന്നതാണ്. മാത്രമല്ല, കുടുംബത്തോടൊപ്പം ഇവിടെ താമസിക്കുകയും ചെയ്യാം.
ഈ ജയിലിൽ കാവൽക്കാരില്ല എന്നതാണ് മറ്റൊരു പ്രത്യേകത. മൂവായിരം തടവുകാരുള്ള ഈ ജയിലിലെ കാര്യങ്ങളെല്ലാം നോക്കുന്നത് കുറ്റവാളികൾ തന്നെയാണ്. ഇവിടെ തടവുകാർ ചേർന്ന് ഒരു കൗൺസിൽ ഉണ്ടാക്കുന്നു. ആ കൗൺസിലാണ് കാര്യങ്ങളെല്ലാം നോക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ചില തടവുകാരുടെ കുടുംബം ജയിലിനുള്ളിൽ കഴിയാനാണ് ഇഷ്ടപ്പെടുന്നത്. അതേസമയം ബലാത്സംഗം ചെയ്യുന്നവരോടും കുട്ടികളെ പീഡിപ്പിക്കുന്നവരോടും ഇവിടുത്തെ തടവുകാർക്ക് യാതൊരു ക്ഷമയും സഹാനുഭൂതിയും ഇല്ല. അവർക്ക് കിട്ടാവുന്നതിൽ ഏറ്റവും കുറഞ്ഞ ശിക്ഷ തന്നെ ചാട്ടയടിയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.
റസ്റ്റി യങ് എന്ന ഒരു എഴുത്തുകാരൻ ഒരിക്കൽ സാൻ പെഡ്രോ ജയിലിൽ നാലുമാസം താമസിച്ചിരുന്നു. കൈക്കൂലി നൽകിയാണ് ഈ താമസം അദ്ദേഹം തരപ്പെടുത്തിയത്. മാർച്ചിംഗ് പൗഡർ എന്ന തന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുമ്പായിരുന്നു ഇത്. മയക്കുമരുന്ന് കടത്തുകാരനായ തോമസ് മക്ഫാഡന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ പുസ്തകം. ജയിലിനുള്ളിലെ മയക്കുമരുന്ന് കടത്തിന്റെ യാഥാർത്ഥ്യവും ഈ പുസ്തകം തുറന്ന് കാണിക്കുന്നു.
ബലാത്സംഗികളായ കുറ്റവാളികൾ ഈ ജയിലിൽ എത്തിയാൽ ഒരുകൂട്ടം തടവുകാർ അവർക്ക് ചുറ്റും കൂടും. പിന്നീട്, അവരെ അക്രമിക്കും. അതിൽ തല്ലലും കുത്തലും ഒക്കെ പെടും. ചിലപ്പോൾ കൊലപാതകത്തിൽ വരെ ഇത് എത്തിച്ചേർന്നിട്ടുണ്ട്. അതുപോലെ ജയിലിനകത്ത് ഒരു നീന്തൽക്കുളമുണ്ട്. അതും പലപ്പോഴും ശിക്ഷ നടപ്പിലാക്കാനാണ് ഉപയോഗിക്കുന്നത്. ചില കുറ്റവാളികൾ മരിക്കുമ്പോൾ തടവുകാരുടെ ബാൻഡ്, സംഗീതം അവതരിപ്പിക്കുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട് എന്ന് റസ്റ്റി യങ്ങിന്റെ പുസ്തകം പറയുന്നു.
തടവുകാർക്ക് ഇവിടെ സെല്ലുകൾ വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യാം. അതുപോലെ ജയിലിന്റെ അകത്ത് ബാർബർഷോപ്പുകൾ, തിയേറ്റർ, റെസ്റ്റോറന്റുകൾ, പള്ളികൾ തുടങ്ങി അനേകം ചെറിയ ബിസിനസുകളുണ്ട്. മാത്രമല്ല, സെല്ലിന് സാധാരണ സെല്ലിനെ പോലെ അഴികളില്ല. ഇതിനകത്ത് താമസിക്കണമെങ്കിൽ ഇവിടെയുള്ള ജോലികൾ ചെയ്യണം.
