Asianet News MalayalamAsianet News Malayalam

സേവ് ദി ഡേറ്റിന് മൂര്‍ഖന്‍ പാമ്പുമൊത്ത് ഒരു ഫോട്ടോ ഷൂട്ട്; അതിശയിച്ച് നെറ്റിസണ്‍സ് !

ഏറ്റവും പുതിയ എന്നാല്‍ ഏറെ പേരെ ആകര്‍ഷിക്കുന്ന ഒരു വിഷയം ഫോട്ടോ ഷൂട്ടിനായി കണ്ടെത്തുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. എന്നാല്‍, അത്തരം ചിത്രങ്ങള്‍ സഭ്യേതരമാകാനും പാടില്ലെന്ന വെല്ലുവിളിയും ഒരേസമയം ഫോട്ടോഗ്രാഫര്‍മാര്‍ നേരിടുന്നു. 

Save the date photo shoot with a cobra bkg
Author
First Published Jun 1, 2023, 5:47 PM IST

സേവ് ദി ഡേറ്റിന് വേണ്ടി വിവാഹത്തിന് മുമ്പുള്ള ഫോട്ടോ ഷൂട്ടുകള്‍ ഇന്ന് വളരെ സാധാരണമായിക്കഴിഞ്ഞു. അതോടൊപ്പം ഈ രംഗത്തും കടുത്ത മത്സരമാണ് നേരിടുന്നതെന്ന് ഫോട്ടോഗ്രാഫര്‍മാരും പറയുന്നു. ഏറ്റവും പുതിയ എന്നാല്‍ ഏറെ പേരെ ആകര്‍ഷിക്കുന്ന ഒരു വിഷയം ഫോട്ടോ ഷൂട്ടിനായി കണ്ടെത്തുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. എന്നാല്‍, അത്തരം ചിത്രങ്ങള്‍ സഭ്യേതരമാകാനും പാടില്ലെന്ന വെല്ലുവിളിയും ഒരേസമയം ഫോട്ടോഗ്രാഫര്‍മാര്‍ നേരിടുന്നു. ഇതിനിടെയാണ് ട്വിറ്ററില്‍ ആളുകളുടെ ശ്രദ്ധനേടിക്കൊണ്ട് ഒരു പ്രീവെഡ്ഡിംഗ് ഷൂട്ടിന്‍റെ ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്. ഈ പ്രീ വെഡ്ഡിംഗ് ഷൂട്ട് ഒരു ഫോട്ടോ സ്റ്റോറി പോലെയാണ്, അതിൽ വധുവും വരനും പിന്നെ അസാധാരണമായ ഒരു ജീവി കൂടിയുണ്ട്. അതെ നല്ല ഒന്നാതരം മൂര്‍ഖന്‍ പാമ്പ്. 

'വിവേക്' എന്ന ട്വിറ്റർ ഉപയോക്താവാണ് ഈ പ്രീ വെഡ്ഡിംഗ് ഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ ട്വിറ്ററില്‍ പങ്കുവച്ചത്. ഏതാണ്ട് മുപ്പതോളം ചിത്രങ്ങളിലൂടെ ഒരു കഥ പറഞ്ഞ് പോകുന്നത് പോലെയാണ് ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്. യുവതിയും യുവാവും ഏങ്ങനെയാണ് ആദ്യം കണ്ട് മുട്ടിയതെന്നും പിന്നീട് അവര്‍ പ്രണയത്തിലാകുന്നതും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതുമെല്ലാം ഒരു ചിത്രകഥയിലെന്നത് പോലെ പറയുന്നു. ആദ്യ ചിത്രത്തില്‍ ഒരു സ്ത്രീ വീടിന്‍റെ പിന്നാമ്പുറത്തേക്ക് നടന്നു വരുന്ന ചിത്രമാണുള്ളത്. 

 

 

 

പിന്നാലെ ഒരു മൂര്‍ഖന്‍ പാമ്പിനെ കാണിക്കുന്നു. ഭയന്ന് പോയ യുവതി പാമ്പിനെ പിടിക്കാന്‍ പാമ്പുപിടിത്തക്കാരനെ വിളിക്കുന്നു. സുഹൃത്തിന്‍റെ ബൈക്കിലെത്തിയ പാമ്പുപിടിത്തക്കാരന്‍ വളരെ നിസാരമായി പാമ്പിനെ പിടികൂടി, കൂട്ടിലാക്കി കൊണ്ടുപോകുന്നു. പിന്നീട് യുവതിയും യുവാവും തമ്മില്‍ ഫോണിലൂടെ തങ്ങളുടെ സൗഹൃദം പങ്കുവയ്ക്കുകയും അത് പ്രണയമായി മാറുകയും ചെയ്യുന്നു. ഒടുവില്‍ ഇരുവരും ഒന്നിച്ച് നടന്ന് പോകുമ്പോള്‍ പുറകില്‍ നിന്ന് അയാള്‍ പിടികൂടിയ മുര്‍ഖന്‍ പാമ്പ് ഇരുവരെയും നോക്കി നില്‍ക്കുന്നിടത്ത് ഫോട്ടോ സ്റ്റോറി അവസാനിക്കുന്നു. 

ചിത്രങ്ങള്‍ ഇതിനകം അഞ്ചര ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ കമന്‍റു ചെയ്തു. ഒരു കാഴ്ചക്കാരനെഴുതിയത്. 'പഴഞ്ചൊല്ല് "ഒരു ചിത്രത്തിന് 1000 വാക്കുകൾ സംസാരിക്കാൻ കഴിയും" എന്നാൽ ഇവിടെ 1000 ചിത്രങ്ങള്‍ ഒരു കാര്യമാണ് സംസാരിക്കുന്നത്,' എന്നായിരുന്നു. 'പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിനായി നിങ്ങൾ എത്ര ദൂരം പോകും!  Extreme le Idhu la!' എന്നായിരുന്നു മറ്റൊരു കമന്‍റ്. 'ഓ മോനേ..... ഇത് മല്ലുവിന്‍റെ 'സേവ് ദ ഡേറ്റ്' പ്രീ വെഡ്ഡിംഗ് ഷൂട്ടുകളെ പൂർണ്ണമായും മറികടക്കുന്നു.' എന്ന്  കുറിച്ച് കൊണ്ട് മലയാളി സേവ് ദ ഡേറ്റ് ഷൂട്ടുകളെ മറ്റൊരു കാഴ്ചക്കാരന്‍ കളി പറഞ്ഞു. 


 

Follow Us:
Download App:
  • android
  • ios