Asianet News MalayalamAsianet News Malayalam

ഭൂമുഖത്തു നിന്നും പൂർണമായും തുടച്ചുനീക്കപ്പെട്ടെന്ന് കരുതിയ മരം, 200 വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടെത്തി ​ഗവേഷകർ

സ്കോട്ടിഷ് ജീവശാസ്ത്രജ്ഞനായ ജോർജ് ഗാർഡിനർ ആണ് ആദ്യമായി ഈ മരത്തെക്കുറിച്ച് രേഖപ്പെടുത്തുന്നത്. 1838 -ൽ ആയിരുന്നു അദ്ദേഹം ഈ മരങ്ങളുടെ സാന്നിധ്യം റെക്കോർഡ് ചെയ്തത്.

scientists rediscover a tree Ilex sapiiformis thought extinct for over 200 years in Brazil rlp
Author
First Published Oct 29, 2023, 1:47 PM IST | Last Updated Oct 29, 2023, 1:50 PM IST

ഭൂമുഖത്തു നിന്നും പൂർണമായും തുടച്ചുനീക്കപ്പെട്ടു എന്ന് കരുതിയ ഒരു മരം 200 വർഷങ്ങൾക്കുശേഷം ബ്രസീലിയൻ ഗവേഷകർ കണ്ടെത്തി. പെര്‍ണാംബുക്കോ ഹോളി ട്രീ (Ilex sapiiformis) എന്ന ബ്രസീലിയന്‍ മരമാണ് രണ്ടു നൂറ്റാണ്ടുകൾക്ക് ശേഷം ഇപ്പോൾ വീണ്ടും കണ്ടെത്തിയിരിക്കുന്നത്. ബ്രസീലിൻറെ വടക്ക് കിഴക്ക് പ്രദേശത്തായി ഈ ഇനത്തിൽപ്പെട്ട നാലു മരങ്ങളാണ് കണ്ടെത്തിയത്. 40 അടിയിലേറെ ഉയരത്തിൽ വളരുന്ന മരങ്ങളാണ് പെര്‍ണാംബുക്കോ ഹോളി ട്രീ.

മുൻപ് ഉഷ്ണമേഖല അറ്റ്‌ലാന്റിക് കാടുകളിൽ ധാരാളമായി കണ്ടുവന്നിരുന്ന ഈ മരം പിന്നീട് പൂർണമായും വംശമറ്റു പോവുകയായിരുന്നു. നഗരവൽക്കരണത്തിന്റെ ഫലമായി കാടുകളുടെ വിസ്തൃതി കുറഞ്ഞതോടെയാണ്  പെര്‍ണാംബുക്കോ ഹോളി ട്രീയും ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായി തുടങ്ങിയത് എന്നാണ് ഗവേഷകർ പറയുന്നത്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന നാലു മരങ്ങളിൽ ഒരു മരം പൂർണമായും നശിച്ച അവസ്ഥയിലാണ്. അതിനെ സംരക്ഷിക്കുക ഇനി അത്ര എളുപ്പമാകില്ല എന്ന് ഗവേഷണ സംഘത്തിലെ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

സ്കോട്ടിഷ് ജീവശാസ്ത്രജ്ഞനായ ജോർജ് ഗാർഡിനർ ആണ് ആദ്യമായി ഈ മരത്തെക്കുറിച്ച് രേഖപ്പെടുത്തുന്നത്. 1838 -ൽ ആയിരുന്നു അദ്ദേഹം ഈ മരങ്ങളുടെ സാന്നിധ്യം റെക്കോർഡ് ചെയ്തത്. പിന്നീട് കാലക്രമേണ ഇവയുടെ എണ്ണം കുറയുകയും ഒടുവിൽ പൂർണമായി തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു. അതോടെ പെര്‍ണാംബുക്കോ ഹോളി ട്രീയുടെ വംശം ഭൂമുഖത്തു നിന്നും ഇല്ലാതായി എന്നാണ് ശാസ്ത്രലോകം കരുതിയിരുന്നത്. എന്നാൽ, ഇപ്പോഴത്തെ ഈ കണ്ടെത്തൽ ജീവശാസ്ത്രലോകത്ത് വലിയ നേട്ടമായാണ് ഗവേഷകർ വിലയിരുത്തുന്നത്. 

ഹോളിവുഡ് താരം ലിയാനാർഡോ ഡി കാപ്രിയോ സഹസ്ഥാപകനായ റീവൈൽഡ് എന്ന സംഘടനയുടെ കൂടി സഹായത്തോടെ നടത്തിയ ഗവേഷണത്തിലാണ് 200 വർഷക്കാലം കാണാമറയത്തിരുന്ന പെര്‍ണാംബുക്കോ ഹോളി ട്രീയെ ഗവേഷക സംഘം വീണ്ടും കണ്ടെത്തിയത്. 

വായിക്കാം: സൈനികർക്കിടയിൽ സ്വവർ​ഗ രതി പാടില്ല; നിരോധനം ശരിവെച്ച് ദക്ഷിണകൊറിയൻ കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios