2002 മുതൽ നാലാമത്തെ തവണയാണ് കോടതി ​സൈനികർക്കിടയിലെ സ്വവർ​ഗലൈം​ഗികത നിരോധിക്കുന്നത് ശരി വയ്ക്കുന്നത്. അത് ലംഘിച്ചാൽ രണ്ട് വർഷം വരെ ജയിൽശിക്ഷയും കിട്ടാം. 

സൈന്യത്തിൽ സ്വവർഗ ബന്ധങ്ങൾ നിരോധിക്കുന്ന നിയമം ശരിവച്ച് ദക്ഷിണ കൊറിയയിലെ കോൺസ്റ്റിറ്റ്യൂഷണൽ കോടതി. സ്വവർഗ ബന്ധങ്ങൾ സൈനികരുടെ പോരാട്ട സന്നദ്ധതയെ ദോഷകരമായി ബാധിക്കുമെന്നും അച്ചടക്കത്തെ ദുർബലപ്പെടുത്തുമെന്നുമായിരുന്നു നിരോധനം ശരിവച്ചുകൊണ്ട് കോടതി പറഞ്ഞത്. അതേസമയം പൗരന്മാർക്കിടയിൽ സ്വവർ​ഗരതി ക്രിമിനൽ കുറ്റമല്ല. 

സൈനികർക്കിടയിലെ സ്വവർ​ഗരതിയെ എതിർക്കുന്ന തീരുമാനം ശരിവച്ച കോടതി നിലപാടിനെ ആക്ടിവിസ്റ്റുകൾ നിശിതമായി വിമർശിച്ചു. എൽജിബിടി അവകാശങ്ങളുടെ പിന്തിരിഞ്ഞു നടപ്പാണ് ഈ തീരുമാനത്തിലൂടെ വെളിപ്പെടുന്നത് എന്നാണ് അവർ പറഞ്ഞത്. ​ഗേ ആയിട്ടുള്ള സൈനികർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കും ആക്കം കൂട്ടുന്നതാണ് ഈ നിയമം എന്നും അവർ ആരോപിക്കുന്നു. 

സൈന്യത്തിനകത്തും ദൈനംദിന ജീവിതത്തിലും ​ഗേ ആയിട്ടുള്ള യുവാക്കൾക്കെതിരെ നടക്കുന്ന അക്രമം പ്രോത്സാഹിപ്പിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നതാണ് ഈ വിധി എന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ ഈസ്റ്റ് ഏഷ്യയിലെ ഗവേഷകൻ ബോറം ജാങ് പ്രസ്താവനയിൽ പറഞ്ഞത്. 2002 മുതൽ നാലാമത്തെ തവണയാണ് കോടതി ​സൈനികർക്കിടയിലെ സ്വവർ​ഗലൈം​ഗികത നിരോധിക്കുന്നത് ശരി വയ്ക്കുന്നത്. അത് ലംഘിച്ചാൽ രണ്ട് വർഷം വരെ ജയിൽശിക്ഷയും കിട്ടാം. 

"ഈ ലോകം എൽജിബിടി വിവേചനം ഇല്ലാതാക്കുന്ന കാര്യത്തിൽ വളരെ അധികം മുന്നേറി. പക്ഷേ, ഇവിടെയുള്ള കോൺസ്റ്റിറ്റ്യൂഷണൽ ജഡ്ജിമാരുടെ മനസ്സ് ഒരു ചുവടുപോലും മുന്നോട്ട് വച്ചിട്ടില്ല" എന്നാണ് സെന്റർ ഫോർ മിലിട്ടറി ഹ്യൂമൻ റൈറ്റ്സ് കൊറിയൻ മേധാവി ലിം ടെ ഹൂൺ പ്രസ്താവനയിൽ പറഞ്ഞത്.

സൈനികസേവനം നിർ‌ബന്ധമാക്കിയിരിക്കുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. 18 -നും 28 -നും ഇടയിൽ പ്രായമുള്ള, മറ്റ് ആരോ​ഗ്യപ്രശ്നങ്ങളില്ലാത്ത എല്ലാ പുരുഷന്മാരും ഏകദേശം 20 മാസത്തേക്ക് സേനയിൽ സേവനമനുഷ്ഠിച്ചിരിക്കണം. 

വായിക്കാം: മത്സ്യത്തൊഴിലാളി കടലിലകപ്പെട്ടത് രണ്ടാഴ്ച, അതിജീവിച്ചത് ഇത് കഴിച്ച്... 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo