യുഎസിലെ മിഷിഗണിൽ നിന്നുള്ള ദമ്പതികൾ തങ്ങളുടെ വീട് പുതുക്കിപ്പണിയുന്നതിനിടയിൽ വീടിനുള്ളിൽ ഒരു തുരങ്കം കണ്ടെത്തിയത്. അത് വെറുമൊരു തുരങ്കമായിരുന്നില്ല, മറിച്ച് നിരോധനത്തിന്‍റെ  കാലത്ത് മദ്യം കടത്തിന് ഉപയോഗിച്ച ഒരു രഹസ്യവഴിയായിരുന്നു


തിറ്റാണ്ടുകളായി താമസിക്കുന്ന നിങ്ങളുടെ വീട്ടില്‍ ഇതുവരെ നിങ്ങള്‍ കാണാത്ത ഒരു മുറി അല്ലെങ്കില്‍ ഒരു രഹസ്യ അറയുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇല്ല എന്നാണ് ഉത്തരം എങ്കിൽ പെട്ടെന്ന് അത് പറയാൻ വരട്ടെ. കാരണം വർഷങ്ങളായി താമസിക്കുന്ന സ്വന്തം വീടുകളിൽ ഇത്തരത്തിലുള്ള രഹസ്യ അറകളും മുറികളും ഒക്കെ ആളുകൾ കണ്ടെത്തുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. പ്രത്യേകിച്ചും യൂറോപ്പിലും യുഎസിലും. യുഎസിലെ മിഷിഗണിൽ നിന്നുള്ള ദമ്പതികൾ തങ്ങളുടെ വീട് പുതുക്കിപ്പണിയുന്നതിനിടയിൽ വീടിനുള്ളിൽ ഒരു തുരങ്കം കണ്ടെത്തിയെന്നതാണ് പുതിയ വാര്‍ത്ത. അത് വെറുമൊരു തുരങ്കമായിരുന്നില്ല, മറിച്ച് നിരോധനത്തിന്‍റെ കാലത്ത് മദ്യം കടത്താനായി ഉപയോഗിച്ച ഒരു രഹസ്യവഴിയായിരുന്നു. 

വീട്ടുടമസ്ഥര്‍ നിരന്തരം ഉപയോഗിക്കുന്ന ജക്കൂസിയുടെ (Jacuzzi) താഴ്ഭാഗത്താണ് പുതുതായി ഒരു രഹസ്യതുരങ്കം കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസ്, യുറോപ്പില്‍ തണുപ്പ് ഏറെയുള്ള പ്രദേശങ്ങളില്‍ കുളിക്കുന്നതിനായി ചൂട് വെള്ളം നിറച്ച് വയ്ക്കുന്ന ബാത്ത്ടബ്ബിനെയാണ് ജക്കൂസി എന്ന വിളിക്കുന്നത്. ഇതിന് താഴെയായിരുന്നു രഹസ്യ തുരങ്കം. ഒരുകാലത്ത് മദ്യം കള്ളക്കടത്തിന് ഉപയോഗിക്കപ്പെട്ടിരുന്ന തുരങ്കമാണിതെന്ന് കരുതുന്നു. 

125 കിലോയുള്ള ഭീമന്‍ മത്സ്യം; വല വലിച്ച് കയറ്റിയത് പത്തോളം പേര്‍ ചേര്‍ന്ന്

മിഷിഗണിലെ ഹ്യൂറോൺ തടാകത്തിലെ താമസക്കാരായ ഹെയ്‌ലി - ട്രെവർ ഗിൽമാർട്ടിൻ ദമ്പതികളാണ് തങ്ങളുടെ വീടിനുള്ളിൽ നിർമ്മിച്ച രഹസ്യ തുരങ്കം കണ്ടെത്തിയത്. 20 അടി ആഴത്തിലാണ് ഈ തുരങ്കം നിർമ്മിച്ചിരിക്കുന്നത്. ഇതിനെ ഹ്യൂറോൺ തടാകവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കള്ളക്കടത്തുകാർ ഈ തുരങ്കത്തിലൂടെ മദ്യം കടത്തുകയും അതിനോട് ചേർന്നുള്ള ബ്ലാക്ക് ചേമ്പറിൽ സൂക്ഷിക്കുകയും ചെയ്തിരുന്നതായാണ് കരുതപ്പെടുന്നത്. 2020 -ലാണ് ദമ്പതികൾ ഈ വീട് വാങ്ങിയത്. ഇപ്പോൾ, വീടിന്‍റെ പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചപ്പോഴാണ് ഇത്തരത്തിൽ ഞെട്ടിപ്പിക്കുന്ന കാര്യം കണ്ടെത്തിയത്. രഹസ്യ തുരങ്കത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്. 

മണലിന് അടിയില്‍ നിന്നും തല പുറത്തേക്കിട്ട് സ്റ്റാർഗാസർ ഫിഷ്; യുഎസില്‍ നിന്നും സിംഗപ്പൂരെത്തിയ മത്സ്യം, വീഡിയോ

ആറടിയുള്ള പൈപ്പ് ഉപയോഗിച്ചാണ് രഹസ്യ അറയെ തടാകവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഇന്‍റർനെറ്റിൽ പ്രചരിക്കുന്ന വീഡിയോയിൽ, ട്രെവർ അതിന്‍റെ അവസാനം കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും നദിയിൽ നിന്നുള്ള വെള്ളം അതുവഴി അടിച്ചു കയറുന്നതിനാൽ അദ്ദേഹത്തിന് അതിന് സാധിച്ചില്ല. ജക്കൂസിയുടെ അടിയിൽ ഒരു നിഗൂഢമായ ഇരുണ്ട മുറി കണ്ടപ്പോൾ വളരെ ഉത്കണ്ഠ തോന്നിയതായയാണ് ഹെയ്‌ലി പറയുന്നത്. ഈ രഹസ്യമുറിയുടെ പിന്നിലെ നിഗൂഢതകൾ കണ്ടെത്തുമെന്നാണ് ദമ്പതികള്‍ പറയുന്നത്. നിലവിൽ, തുരങ്കം അടയ്ക്കുന്നത് അനിശ്ചിതത്വത്തിലാണ്. രഹസ്യ മുറി ഒരു ഗെയിം റൂമാക്കി മാറ്റാൻ ട്രെവർ തീരുമാനിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വായില്‍ മുളക് കുത്തിക്കയറ്റിയതിനെ തുടർന്ന് നാല് വയസുകാരന്‍ മരിച്ചു; അച്ഛന് 8 മാസം തടവ്, സംഭവം സിംഗപ്പൂരില്‍